രാജ്യത്ത് അവഗണിക്കപ്പെട്ടവന്റെ ശബ്ദം ചവിട്ടിയമര്‍ത്തുന്നു -പ്രസന്ന
കാസര്‍കോട്: രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന അവഗണിക്കപ്പെട്ടവന്റെ ശബ്ദം ചവിട്ടിയമര്‍ത്തപ്പെടുകയാണെന്നും ആഗോളവത്കരണത്തിന്റെ പിന്‍ബലത്തോടെ ഭരണകൂടം ഇന്ത്യയില്‍ തുടരുന്ന പുത്തന്‍ നയസമീപനങ്ങള്‍ മാതൃഭാഷകളെയും പ്രാദേശിക ഭാഷകളെയും ഉന്മൂലനം ചെയ്യുന്ന കാഴ്ചകളാണ് കണ്ടുകൊണ്ടിരിക്കുന്നതെന്നും നാടകാചാര്യനും സാമൂഹ്യ ചിന്തകനും നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമ ഡയറക്ടറും കൂടിയായ പ്രസന്ന അഭിപ്രായപ്പെട്ടു. കാസര്‍കോട് ജില്ലാ ലൈബ്രറി കൗണ്‍സിലും ഭാഷ ന്യൂനപക്ഷ കോര്‍ണറും ചേര്‍ന്ന് മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച രണ്ടു ദിവസം നീണ്ടുനില്‍ക്കുന്ന ബഹുഭാഷാ സാഹിത്യോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രസന്ന. ഗ്രാമസ്വരാജ് വീണ്ടുമുയരണം. […]

കാസര്‍കോട്: രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന അവഗണിക്കപ്പെട്ടവന്റെ ശബ്ദം ചവിട്ടിയമര്‍ത്തപ്പെടുകയാണെന്നും ആഗോളവത്കരണത്തിന്റെ പിന്‍ബലത്തോടെ ഭരണകൂടം ഇന്ത്യയില്‍ തുടരുന്ന പുത്തന്‍ നയസമീപനങ്ങള്‍ മാതൃഭാഷകളെയും പ്രാദേശിക ഭാഷകളെയും ഉന്മൂലനം ചെയ്യുന്ന കാഴ്ചകളാണ് കണ്ടുകൊണ്ടിരിക്കുന്നതെന്നും നാടകാചാര്യനും സാമൂഹ്യ ചിന്തകനും നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമ ഡയറക്ടറും കൂടിയായ പ്രസന്ന അഭിപ്രായപ്പെട്ടു. കാസര്‍കോട് ജില്ലാ ലൈബ്രറി കൗണ്‍സിലും ഭാഷ ന്യൂനപക്ഷ കോര്‍ണറും ചേര്‍ന്ന് മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച രണ്ടു ദിവസം നീണ്ടുനില്‍ക്കുന്ന ബഹുഭാഷാ സാഹിത്യോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രസന്ന. ഗ്രാമസ്വരാജ് വീണ്ടുമുയരണം. സിനിമയിലേക്കും ടി.വി സീരിയലുകളിലേക്കുമുള്ള ചവിട്ടുപടിയായി നാടകത്തെ കണ്ടത് വലിയ ദുര്യോഗമാണെന്നും പ്രസന്ന പറഞ്ഞു.
എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി. അപ്പുക്കുട്ടന്‍, ഉമേഷ് സാലിയാന്‍, എം.ശങ്കര്‍ റൈ, പി. പ്രഭാകരന്‍, എസ്.വി ഭട്ട്, ഇ.ജനാര്‍ദ്ദനന്‍, ഉ. ശ്യാമഭട്ട്, പി.വി.കെ. പനയാല്‍, പി.കെ അഹ്മദ് ഹുസൈന്‍ സംസാരിച്ചു.
നീറ്റ് പരീക്ഷാ റാങ്ക് ജേതാവ് ഹൃദ്യലക്ഷ്മി ബോസിന് ലൈബ്രറി കൗണ്‍സിലിന്റെ ഉപഹാരം പി.അപ്പുക്കുട്ടന്‍ സമ്മാനിച്ചു. ഇന്ന് രാവിലെ ബഹുഭാഷാ സാഹിത്യ സംഗമവും ഉച്ചക്ക് 2മണിക്ക് കവിയരങ്ങും നടക്കും.