മൈന പറക്കുകയാണ‌് ... പുതിയ ഉയരങ്ങൾ തേടി
ജീവിത പരീക്ഷയിൽ പോരാട്ടത്തിന്റെ കനൽവഴികൾ തീർത്ത‌് ഐക്യരാഷ‌്ട്രസഭയുടെ വേദിയിലേക്ക‌് നടന്നുകയറിയ കഥയാണ‌് അടിമാലി ദേവിയാർ കോളനി സ്വദേശി മൈന ഉമൈബാന‌് പറയാനുള്ളത‌്. മെയ‌് 13ന‌് ജനീവയിൽ നടന്ന ലോക പുനർനിർമാണ സമ്മേളനത്തിൽ കേരളത്തിൽനിന്ന‌് പങ്കെടുത്ത മൂന്ന‌് വനിതാ പ്രതിനിധികളിൽ ഒരാൾ മമ്പാട‌് എംഇഎസ‌് കോളേജ‌് മലയാളം വിഭാഗം മേധാവി ഉമൈബാനായിരുന്നു.
യുഎന്നിൽ
മെയ‌് 13 ,14 തീയതികളിൽ ജനീവയിൽ നടന്ന ലോക പുനർനിർമാണ സമ്മേളനത്തിലേക്ക‌് കേരളത്തിൽനിന്നും ഹരിത കേരള മിഷൻ വൈസ് ചെയർമാനും മുൻ എംപിയുമായ ഡോ. ടി എൻ സീമയും പരിസ്ഥിതി പ്രവർത്തക ഉമാ വാസുദേവും മൈന ഉമൈബാനും ക്ഷണിക്കപ്പെട്ട വനിതാ പ്രതിനിധികളായിരുന്നു. പൊതുവെ എഴുത്തിൽ പ്രകൃതിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൈകാര്യം ചെയ‌്തിരുന്നതിനാൽ ഐക്യരാഷ‌്ട്രസഭ പരിസ്ഥിതി പ്രോഗ്രാമിൽ (UNEP) ദുരന്ത അപകടസാധ്യതാ ലഘൂകരണ വിഭാഗത്തിന്റെ തലവൻ ഡോ. മുരളി തുമ്മാരുകുടിയുടെയും മാധ്യമപ്രവർത്തകൻ സുനിൽ പ്രഭാകറിന്റെയും നിർദേശപ്രകാരമാണ‌് യുഎന്നിൽ പേപ്പർ അവതരിപ്പിക്കാൻ അപേക്ഷ നൽകിയത‌്.‘പ്രളയവും ലിംഗനീതി’യുമായിരുന്നു ലഭിച്ച വിഷയം.
മാനവ വികസന സൂചികയിൽ വികസിത രാജ്യങ്ങൾക്കൊപ്പമാണ‌് ഇന്ന‌് കേരളം..

മാനവ വികസന സൂചികയിൽ വികസിത രാജ്യങ്ങൾക്കൊപ്പമാണ‌് ഇന്ന‌് കേരളം. പ്രളയസമയത്ത‌് സ‌്ത്രീകളുടെ കൂട്ടായ‌്മയായ കുടുംബശ്രീ പ്രവർത്തകർ വലിയ പങ്കുവഹിച്ചിട്ടുണ്ട‌്. ഭൂരിപക്ഷം സ‌്ത്രീകളും ഇന്നും ഒതുങ്ങി കൂടുകയാണ‌്. കാണാപണികളിൽ കുറവുവരുത്തുക, സ‌്ത്രീകൾക്കായി തൊഴിൽ സാധ്യതകൾ ഉണ്ടാക്കുക, ഗാർഹിക പീഡനങ്ങൾ തടയുന്നതിന‌് ശക്തമായ നിയമ നിർമാണം കൊണ്ടുവരിക, വീട്ടിൽ ഉടമസ്ഥാവകാശം തുല്യതയിൽ എത്തിക്കുക, നയപരമായ തീരുമാനങ്ങൾ എടുക്കുന്ന രംഗത്തേക്ക‌് സ‌്ത്രീകളെ ഉയർത്തുക തുടങ്ങിയവയാണ‌് ലിംഗനീതി ഉറപ്പാക്കാൻ ചെയ്യേണ്ടതെന്നാണ‌് പ്രധാനമായും വേദിയിൽ സംസാരിച്ചത‌്.
എഴുത്തിലേക്ക‌്
വളരെ ചെറുപ്പത്തിൽതന്നെ എഴുതുമായിരുന്നു. എഴുത്ത‌് എന്നുപറഞ്ഞാൽ എന്തെങ്കിലും കവിതകൾ കുത്തിക്കുറിക്കും. വെറുതെ കുത്തിക്കുറിച്ചതാണെങ്കിലും കവിതയിൽ പരാജയമാണെന്ന‌് പെട്ടെന്ന‌് മനസ്സിലായി. പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴാണ‌് കഥയിലേക്ക‌് തിരിഞ്ഞത‌്. ലക്ഷണമൊത്ത ഒരു കഥയെഴുതുന്നത‌് ഡിഗ്രിക്ക് പഠിക്കുമ്പോഴാണ‌്. എഴുത്തിനെ സീരിയസായി കാണാൻ തുടങ്ങിയതും അന്നുമുതലാണ‌്. കാഞ്ഞങ്ങാട‌് നെഹ‌്റു കോളേജിൽ ബഷീർ അനുസ‌്മരണ ചെറുകഥാ ശിൽപ്പശാലയിൽ പങ്കെടുത്തതാണ് പ്രചോദനമായത്. മലയാളത്തിലെ അറുപതോളം എഴുത്തുകാർ പങ്കെടുത്ത മൂന്ന‌് ദിവസത്തെ ക്യാമ്പ‌്. തുടർന്ന‌് ആത്മവിശ്വാസത്തോടെ എഴുതാൻ തുടങ്ങി. കോഴിക്കോട‌് പ്രസ‌് ക്ലബ്ബിൽ പഠിക്കുമ്പോൾ എഴുത്തിൽ കൂടുതൽ സജീവമായി. കൂടുതൽ ആനുകാലികങ്ങളിൽ കഥകൾ അച്ചടിച്ചുവരാനും തുടങ്ങി. ഇതുവരെ പത്ത‌് പുസ‌്തകങ്ങൾ പ്രസിദ്ധീകരിച്ചു. ചന്ദനഗ്രാമം, പെൺനോട്ടങ്ങൾ, ആത്മദംശനം, ഒരുത്തി,വിഷചികിത്സ, കേരള വിഷചികിത്സാ പാരമ്പര്യം, ചുവപ്പുപട്ടയം തേടി, മാവുവളർത്തിയ കുട്ടി, ഹൈറേഞ്ച് തീവണ്ടി, മൈനാകം എന്നിവ. കഴിഞ്ഞ പത്ത‌് വർഷമായി മനസ്സിലുള്ള ഒരു നോവലിന്റെ എഴുത്തുപുരയിലാണ‌് ഇപ്പോൾ.
സാമൂഹിക ഇടപെടലുകളും ശ്രദ്ധേയം
വിദ്യാർഥിയായിരിക്കെ നെഹ‌്റു യുവകേന്ദ്രയുടെ നാഷണൽ സർവീസ‌് വളണ്ടിയറായിരുന്നു. ഇവിടെ സജീവമായ കാലത്താണ‌് വിവാഹം കഴിഞ്ഞ‌് വയനാട്ടിലേക്ക‌് പോകുന്നത‌്. പിന്നീട‌് കോഴിക്കോട‌് അർബൻ ബാങ്കിൽ ജോലി ചെയ്യുന്നതിനിടെ വന്ന ഒരു കത്താണ‌് വീണ്ടും വഴിത്തിരിവായത‌്.മലപ്പുറം കൊണ്ടോട്ടി സ്വദേശി മുസ‌്തഫയുടേതായിരുന്നു ആ കത്ത‌്. ചന്ദനഗ്രാമം വായിച്ച അദ്ദേഹം, വേറെ ഏതെങ്കിലും പുസ്തകം എഴുതിയിട്ടുണ്ടെങ്കിൽ അയ
ച്ചുകൊടുക്കാൻ ആവശ്യപ്പെട്ടായിരുന്നു കത്തെഴുതിയത‌്. അതിൽനിന്നും ലഭിച്ച നമ്പറിൽ തിരിച്ചുവിളിച്ചു. മരത്തിൽനിന്ന‌് വീണ് തളർന്നുകിടക്കുന്ന മുസ‌്തഫ പെയിൻ ആൻഡ‌് പാലിയേറ്റീവിന്റെ സംരക്ഷണയിൽ കഴിയുകയാണെന്ന‌് അപ്പോഴാണ‌് അറിയുന്നത‌്. തുടർന്ന‌് ബ്ലോഗ‌് സുഹൃത്തുക്കളുടെ സഹായത്തോടെ അദ്ദേഹത്തിന‌് ഒരു വീട‌് നിർമിച്ചുനൽകാൻ സാധിച്ചു. തുടർന്ന‌് വയനാട്ടിൽ ആദിവാസി മേഖലയിലും പ്രവർത്തിച്ചു. പിന്നീട‌് യാദൃശ്ചികമായാണ‌് വിദേശ ജയിലിൽ കഴിയുന്നവർക്കുവേണ്ടി പ്രവർത്തിക്കാൻ തുടങ്ങിയത‌്.
അന്ന‌് നാട്ടുപച്ച എന്ന ഒരു ഓൺലൈൻ മാഗസിൻ നടത്തിയിരുന്നു. അതിൽ എഴുതിയിരുന്ന ജയചന്ദ്രൻ മൊകേരിയെ കുറിച്ച‌് ഇടക്കാലത്ത‌് ഒരു വിവരവുമില്ലാതായി. അന്വേഷിച്ചപ്പോഴാണ‌് അദ്ദേഹം മാലിദ്വീപിൽ ജയിലിലാണെന്ന‌് അറിയുന്നത‌്. വീട്ടുകാർ ഉൾപ്പെടെ ശ്രമിച്ച‌് പരാജയപ്പെട്ട‌് പ്രതീക്ഷ നഷ്ടപ്പെട്ടിരിക്കുമ്പോഴാണ‌് ജയചന്ദ്രന്റെ മോചനത്തിനായി മുന്നിട്ടിറങ്ങുന്നത‌്. സഹായത്തിനായി അദ്ദേഹത്തിന്റെ സുഹൃത്തുക്കളും സർക്കാരിൽ ഇടപെടാൻ സാധിക്കുന്ന എന്റെ സുഹൃത്തുക്കളും ചേർന്നു. സോഷ്യൽ മീഡിയ വഴി വലിയൊരു ക്യാമ്പയിനും തുടക്കമിട്ടു. മാധ്യമങ്ങളും സാമൂഹ്യപ്രവർത്തകരും എഴുത്തുകാരും വിഷയത്തിൽ സജീവമായി. കേന്ദ്ര–-സംസ്ഥാന സർക്കാരുകളിൽ ഇടപെട്ട‌് 18 ദിവസത്തിനുള്ളിൽ അദ്ദേഹത്തെ തിരിച്ച‌് നാട്ടിലെത്തിക്കാനും സാധിച്ചു. അദ്ദേഹത്തിൽനിന്നാണ‌് നിരവധി പേർ ഇതുപോലെ മാലിദ്വീപിലെ ജയിലിൽ കഴിയുന്നത‌് അറിയുന്നത‌്. തിരുവന്തപുരം സ്വദേശി റുബീന, കോട്ടയം സ്വദേശി രാജേഷ‌് എന്നിവരെയും നാട്ടിലെത്തിച്ചു. അതിനിടെ മാലിദ്വീപിൽ കിടപ്പിലായ നബീസാ ബീവി, സൗദിയിൽ കള്ളക്കേസിൽ കുടുങ്ങി ജയിലിലായ പ്രജിത്ത് എന്നിവരെയും നാട്ടിൽ എത്തിക്കാനായി.
വിഷ ചികിത്സയിലും പ്രാവീണ്യം
മുത്തച്ഛൻ(മുറുക്കുന്നത്ത എന്നാണ‌് വിളിച്ചിരുന്നത‌്) വിഷചികിത്സ നടത്തിയിരുന്നു. അദ്ദേഹത്തിൽനിന്നാണ‌് ചികിത്സ പഠിക്കുന്നത‌്. അന്നത്തെ കാലത്ത‌് വിഷമേറ്റാൽ ചികിത്സയ‌്ക്കായി പുറത്തുപോകാനൊന്നും സൗകര്യമുണ്ടായിരുന്നില്ല. അതിനാൽ എല്ലാവരും മുറുക്കുന്നത്തയുടെ അടുത്താണ‌് വരിക. വിഷം തീണ്ടി വരുന്നവർക്ക‌് പച്ചമരുന്ന‌് അരച്ചുകൊടുക്കും. വിഷം തീണ്ടിയവർ രാത്രി ഉറങ്ങരുതെന്നാണ‌്. അവർക്കൊപ്പം ഉറക്കമിളച്ചിരിക്കുമ്പോൾ വായനയും എഴുത്തുമായിരുന്നു കൂട്ട‌്. ഇതും എന്നിലെ എഴുത്തിനെ ഏറെ സ്വാധീനിച്ചിട്ടുണ്ട‌്. വിഷചികിത്സ, കേരളീയ വിഷചികിത്സാ പാരമ്പര്യം എന്നീ പുസ‌്തകങ്ങൾ എഴുതിയിട്ടുണ്ട്. ‘വിഷചികിത്സാ ഗ്രന്ഥങ്ങളുടെ വൈജ്ഞാനിക–- സാംസ‌്കാരിക വിശകലനം’ എന്ന വിഷയത്തിലാണ‌് ഗവേഷണവും നടത്തിയത‌്. ഇപ്പോഴും വീട്ടിൽ അന്വേഷിച്ചുവരുന്നവർക്ക‌് ചികിത്സ നൽകാറുണ്ട‌്.
പുതിയ പ്രതീക്ഷകൾ
‘നേരത്തെ പറഞ്ഞതുപോലെ വർഷങ്ങളായി ഒരു വിഷയം മനസ്സിലുണ്ട‌്. ആ പുസ‌്തകത്തിന്റെ പണിപ്പുരയിലാണ‌്. അതു പൂർത്തിയാക്കണം. കൂടാതെ വിദേശ ജയിലിൽ നിരവധി പേർ ഇന്നും കഴിയുന്നുണ്ട‌്. മുമ്പ‌് പിന്തുണയുമായി ഒപ്പമുണ്ടായിരുന്ന പലരും അവരവരുടെ തിരക്കുകളിലേക്ക് പോയി. ഒരു പരിധി വരെ ഞാനും. വീണ്ടും പ്രവർത്തനം പുനരുജ്ജീവിപ്പിക്കണം. ഇന്ന‌് സോഷ്യൽ മീഡിയയിൽ ആക്രമിക്കപ്പെടുന്ന സ‌്ത്രീകളുടെ എണ്ണം മുൻ വർഷത്തേക്കാൾ എത്രയോ മടങ്ങ‌് വർധിച്ചിരിക്കുന്നു. സൈബർ ആക്രമണങ്ങൾക്കെതിരെ സംഘടന രൂപീകരിക്കാനും പദ്ധതിയുണ്ട‌്. കൂടാതെ, ആദിവാസികൾക്കിടയിൽതന്നെ വിവേചനം അനുഭവിക്കുന്ന നിരവധി വിഭാഗങ്ങളുണ്ട‌്. അവരെ പൊതുസമൂഹത്തിൽ എത്തിക്കാനുള്ള പദ്ധതികൾ നടപ്പിലാക്കുകയെന്നതും പ്രധാന ലക്ഷ്യമാണ‌്’ ‐ മൈന തന്റെ ഭാവി പദ്ധതികളെക്കുറിച്ച് വിശദീകരിച്ചു.
കുടുംബം
ഭർത്താവ‌്
സുനിൽ കെ ഫൈസൽ. കോഴിക്കോട‌് ജില്ലാ സഹകരണ ബാങ്കിൽ സീനിയർ മാനേജരാണ‌്. രണ്ട‌് മക്കൾ. ഇതൾ നദിയും ഇശൽ മഴയും.