മരുതടുക്കത്ത് ബൈക്കും കാറും കൂട്ടിയിടിച്ച് യുവ ഇലക്ട്രീഷ്യന്‍ മരിച്ചു

കുണ്ടംകുഴി: പൊയിനാച്ചി - ബന്തടുക്ക റോഡില്‍ വീണ്ടും വാഹനാപകടം; ഒരു ജീവന്‍ പൊലിഞ്ഞു. ഇന്നലെ രാത്രി ഏഴരമണിയോടെ മരുതടുക്കത്തുണ്ടായ വാഹനാപകടത്തില്‍ കുണ്ടംകുഴി ബിഡിക്കണ്ടത്തെ ചരണ്‍രാജാ (27)ണ് മരിച്ചത്. മരുതടുക്കം ഗാരേജില്‍ ഇലക്ട്രീഷ്യനാണ് ചരണ്‍ രാജ്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോഴാണ് അപകടം. ചരണ്‍ രാജ് സഞ്ചരിച്ച ബൈക്കും എതിര്‍ ഭാഗത്തുനിന്ന് വന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്കില്‍ നിന്ന് തെറിച്ച് വീണ ചരണ്‍ രാജിന് ഗുരുതര പരിക്കേറ്റു. ഉടന്‍ തന്നെ കാസര്‍കോട്ടെ സ്വകാര്യാസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. […]

കുണ്ടംകുഴി: പൊയിനാച്ചി - ബന്തടുക്ക റോഡില്‍ വീണ്ടും വാഹനാപകടം; ഒരു ജീവന്‍ പൊലിഞ്ഞു. ഇന്നലെ രാത്രി ഏഴരമണിയോടെ മരുതടുക്കത്തുണ്ടായ വാഹനാപകടത്തില്‍ കുണ്ടംകുഴി ബിഡിക്കണ്ടത്തെ ചരണ്‍രാജാ (27)ണ് മരിച്ചത്. മരുതടുക്കം ഗാരേജില്‍ ഇലക്ട്രീഷ്യനാണ് ചരണ്‍ രാജ്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോഴാണ് അപകടം. ചരണ്‍ രാജ് സഞ്ചരിച്ച ബൈക്കും എതിര്‍ ഭാഗത്തുനിന്ന് വന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്കില്‍ നിന്ന് തെറിച്ച് വീണ ചരണ്‍ രാജിന് ഗുരുതര പരിക്കേറ്റു. ഉടന്‍ തന്നെ കാസര്‍കോട്ടെ സ്വകാര്യാസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബിഡിക്കണ്ടത്തെ ഡി.വൈ.എഫ്.ഐയുടെ സജീവ പ്രവര്‍ത്തകനാണ്. വസന്ത റാവുവിന്റെയും ശശികലയുടെയും മകനാണ്. സഹോദരങ്ങള്‍: അവിനാഷ്, മോനിഷ. കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിനുശേഷം സംസ്‌കകരിക്കും.
നവീകരണ ജോലികള്‍ നടക്കുന്ന ബന്തടുക്ക-പൊയിനാച്ചി റോഡില്‍ വാഹനാപകടങ്ങള്‍ പതിവാകുന്നത് നാട്ടുകാരില്‍ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. മെയ് 16ന് രാത്രി കരിച്ചേരിയിലുണ്ടായ വാഹനാപകടത്തില്‍ യുവ ക്ഷീരകര്‍ഷകനായ പള്ളഞ്ചിയിലെ സുധീറും അമ്മ ഇ. ശാരദയും തല്‍ക്ഷണം മരിച്ചിരുന്നു. ഇവര്‍ സഞ്ചരിച്ച ജീപ്പ് നിയന്ത്രണംവിട്ട് തലകീഴായി മറിയുകയായിരുന്നു.

Related Articles
Next Story
Share it