മദ്രസാധ്യാപകനെ അക്രമിച്ച കേസിലെ പ്രതി വെട്ടേറ്റ് ആസ്പത്രിയില്‍

ബായാര്‍: ഹര്‍ത്താല്‍ ദിനത്തില്‍ മദ്രസാധ്യാപകന്‍ അബ്ദുല്‍ കരീമിനെ അക്രമിച്ച കേസിലെ മൂന്നാംപ്രതിക്ക് വെട്ടേറ്റു. ബായാര്‍ കൊജപ്പെയിലെ പ്രസാദ് എന്ന അച്ചു (39)വിനാണ് വെട്ടേറ്റത്. പ്രസാദിനെ മംഗളൂരുവിലെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി ബെരിപദവിലെ ഒരുകടയില്‍ ഇരിക്കുകയായിരുന്ന പ്രസാദിനെ മൂന്ന് ബൈക്കുകളിലായി എത്തിയ ആറംഗസംഘം വാള്‍കൊണ്ട് വെട്ടുകയും ഇരുമ്പ് വടകൊണ്ട് കാലിന് അടിച്ച് പരിക്കേല്‍പ്പിക്കുകയുമായിരുന്നു. പ്രസാദിന്റെ പരാതിയില്‍ ആറുപേര്‍ക്കെതിരെ മഞ്ചേശ്വരം പൊലീസ് വധശ്രമത്തിന് കേസെടുത്തു. മൂന്ന് മാസം മുമ്പ് ഹര്‍ത്താല്‍ ദിവസം ബൈക്കില്‍ വരുന്നതിനിടെ മദ്രസാധ്യാപകനെ മുളിഗദ്ദെയില്‍ വെച്ച് […]

ബായാര്‍: ഹര്‍ത്താല്‍ ദിനത്തില്‍ മദ്രസാധ്യാപകന്‍ അബ്ദുല്‍ കരീമിനെ അക്രമിച്ച കേസിലെ മൂന്നാംപ്രതിക്ക് വെട്ടേറ്റു. ബായാര്‍ കൊജപ്പെയിലെ പ്രസാദ് എന്ന അച്ചു (39)വിനാണ് വെട്ടേറ്റത്. പ്രസാദിനെ മംഗളൂരുവിലെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രി ബെരിപദവിലെ ഒരുകടയില്‍ ഇരിക്കുകയായിരുന്ന പ്രസാദിനെ മൂന്ന് ബൈക്കുകളിലായി എത്തിയ ആറംഗസംഘം വാള്‍കൊണ്ട് വെട്ടുകയും ഇരുമ്പ് വടകൊണ്ട് കാലിന് അടിച്ച് പരിക്കേല്‍പ്പിക്കുകയുമായിരുന്നു. പ്രസാദിന്റെ പരാതിയില്‍ ആറുപേര്‍ക്കെതിരെ മഞ്ചേശ്വരം പൊലീസ് വധശ്രമത്തിന് കേസെടുത്തു.
മൂന്ന് മാസം മുമ്പ് ഹര്‍ത്താല്‍ ദിവസം ബൈക്കില്‍ വരുന്നതിനിടെ മദ്രസാധ്യാപകനെ മുളിഗദ്ദെയില്‍ വെച്ച് ഒരു സംഘം തലക്കടിച്ച് പരിക്കേല്‍പ്പിച്ചിരുന്നു. ഈ കേസിലെ മൂന്നാം പ്രതിയാണ് പ്രസാദ്. ഒരു മാസം മുമ്പാണ് പ്രസാദ് റിമാണ്ട് കാലാവധി കഴിഞ്ഞ് ജയിലില്‍ നിന്നിറങ്ങിയത്.
പ്രസാദിന് വെട്ടേറ്റ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ബായാര്‍ പരിസരത്ത് മഞ്ചേശ്വരം പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

Related Articles
Next Story
Share it