മടിക്കൈയിലെ ബോംബേറ്: ജില്ലാ പൊലീസ് മേധാവി വിവരങ്ങള്‍ ശേഖരിച്ചു; പ്രതികള്‍ ഒളിവില്‍

കാഞ്ഞങ്ങാട്: മടിക്കൈ കോതോട്ടുപാറയില്‍ ബോംബാക്രമണത്തില്‍ തകര്‍ന്ന വീട്ടിലെത്തി ജില്ലാ പൊലീസ് മേധാവി ജെയിംസ് ജോസഫ് വിവരങ്ങള്‍ ശേഖരിച്ചു. സി.പി.എം നീലേശ്വരം ഏരിയാകമ്മിറ്റിയംഗവും എന്‍.ആര്‍.ഇ.ജി വര്‍ക്കേഴ്‌സ് യൂണിയന്‍ ജില്ലാ സെക്രട്ടറിയുമായ എം. രാജന്റെ കോതോട്ടുപാറ കുളങ്ങാട്ടെ വീടിന് നേരെയാണ് ബോംബാക്രമണമുണ്ടായത്. ഈ സമയം രാജനും ഭാര്യ ശ്രീകലയും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. വീടിന്റെ ജനല്‍ചില്ലുകളും മറ്റും ബോംബേറില്‍ തകര്‍ന്നിരുന്നു. രാജന്റെ സഹോദരന്‍ എം. ഉണ്ണികൃഷ്ണന്റെ പരാതിയില്‍ ബി.ജെ.പി പ്രവര്‍ത്തകരായ കുഞ്ഞിക്കണ്ണന്‍, രതീഷ്, രഞ്ജിത്, ചന്ദ്രന്‍, രതീഷ് എന്നിവര്‍ക്കെതിരെ നീലേശ്വരം പൊലീസ് […]

കാഞ്ഞങ്ങാട്: മടിക്കൈ കോതോട്ടുപാറയില്‍ ബോംബാക്രമണത്തില്‍ തകര്‍ന്ന വീട്ടിലെത്തി ജില്ലാ പൊലീസ് മേധാവി ജെയിംസ് ജോസഫ് വിവരങ്ങള്‍ ശേഖരിച്ചു. സി.പി.എം നീലേശ്വരം ഏരിയാകമ്മിറ്റിയംഗവും എന്‍.ആര്‍.ഇ.ജി വര്‍ക്കേഴ്‌സ് യൂണിയന്‍ ജില്ലാ സെക്രട്ടറിയുമായ എം. രാജന്റെ കോതോട്ടുപാറ കുളങ്ങാട്ടെ വീടിന് നേരെയാണ് ബോംബാക്രമണമുണ്ടായത്. ഈ സമയം രാജനും ഭാര്യ ശ്രീകലയും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ.
വീടിന്റെ ജനല്‍ചില്ലുകളും മറ്റും ബോംബേറില്‍ തകര്‍ന്നിരുന്നു. രാജന്റെ സഹോദരന്‍ എം. ഉണ്ണികൃഷ്ണന്റെ പരാതിയില്‍ ബി.ജെ.പി പ്രവര്‍ത്തകരായ കുഞ്ഞിക്കണ്ണന്‍, രതീഷ്, രഞ്ജിത്, ചന്ദ്രന്‍, രതീഷ് എന്നിവര്‍ക്കെതിരെ നീലേശ്വരം പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രതികള്‍ ഒളിവില്‍ കഴിയുകയാണെന്ന് പൊലീസ് പറഞ്ഞു. ജില്ലാ പൊലീസ് മേധാവിക്കൊപ്പം കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി ടി.എന്‍. സജീവന്‍, നീലേശ്വരം സി.ഐ സുഭാഷ് പരങ്ങേന്‍, എസ്.ഐ എസ്.ബി കൈലാസ് നാഥ് എന്നിവരും രാജന്റെ വീട്ടില്‍ അന്വേഷണത്തിനെത്തിയിരുന്നു. പ്രതികളെ പിടികൂടുന്നതിന് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. അതിനിടെ എം. രാജന്റെ വീടിന് നേരെ ബോംബെറിഞ്ഞ സംഭവത്തില്‍ ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും ജില്ലാ നേതൃത്വങ്ങള്‍ക്ക് പങ്കുണ്ടെന്ന് സി.പി.എം ഏരിയാ സെക്രട്ടറി ടി.കെ. രവി ആരോപിച്ചു. മടിക്കൈയില്‍ ബോംബെറിഞ്ഞ് ജനങ്ങളുടെ മനോവീര്യം തകര്‍ക്കാനുള്ള ശ്രമം വിലപ്പോകില്ലെന്നും പ്രതികളെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സി.പി.എം കോതോട്ടുപാറ ബ്രാഞ്ച് സെക്രട്ടറി എം.വി.നാരായണന്‍ ആക്രമിക്കപ്പെട്ട സംഭവത്തിലും ഓട്ടോറിക്ഷാ ഡ്രൈവേഴ്‌സ് യൂണിയന്‍ (സി.ഐ.ടി.യു) യൂണിറ്റ് സെക്രട്ടറി ശ്രീജിത്തിനെ മര്‍ദിച്ച സംഭവത്തിലും പൊലീസ് കേസെടുത്തിട്ടുണ്ട്. സംഘര്‍ഷം കണക്കിലെടുത്ത് പ്രദേശത്ത് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി.

Related Articles
Next Story
Share it