പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസില്‍ പിതാവിന് ആജീവനാന്ത തടവും കാല്‍ലക്ഷം പിഴയും

കാസര്‍കോട്: പ്രായപൂര്‍ത്തിയാകാത്ത മകളെ വര്‍ഷങ്ങളോളം പീഡിപ്പിച്ച കേസില്‍ പ്രതിയായ പിതാവിനെ കോടതി ആജീവനാന്തം തടവിനും കാല്‍ ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന 47കാരനെയാണ് ജില്ലാ അഡീഷണല്‍ സെഷന്‍സ്(ഒന്ന്) കോടതി മരണം വരെ തടവിനും 25,000 രൂപ പിഴയടക്കാനും ശിക്ഷിച്ചത്. പിഴതുക പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് നല്‍കാനും കോടതി ഉത്തരവിട്ടു. ഒമ്പതുവയസുമുതല്‍ 16 വയസുവരെ മകളെ പിതാവ് പീഡിപ്പിച്ചുവെന്നാണ് കേസ്. ഇക്കാര്യം പെണ്‍കുട്ടി മാതാവിനെ അറിയിച്ചിരുന്നുവെങ്കിലും പീഡനം തടയാന്‍ ഒരുശ്രമവും നടത്തിയിരുന്നില്ല. ഇതേ […]

കാസര്‍കോട്: പ്രായപൂര്‍ത്തിയാകാത്ത മകളെ വര്‍ഷങ്ങളോളം പീഡിപ്പിച്ച കേസില്‍ പ്രതിയായ പിതാവിനെ കോടതി ആജീവനാന്തം തടവിനും കാല്‍ ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന 47കാരനെയാണ് ജില്ലാ അഡീഷണല്‍ സെഷന്‍സ്(ഒന്ന്) കോടതി മരണം വരെ തടവിനും 25,000 രൂപ പിഴയടക്കാനും ശിക്ഷിച്ചത്.
പിഴതുക പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് നല്‍കാനും കോടതി ഉത്തരവിട്ടു. ഒമ്പതുവയസുമുതല്‍ 16 വയസുവരെ മകളെ പിതാവ് പീഡിപ്പിച്ചുവെന്നാണ് കേസ്. ഇക്കാര്യം പെണ്‍കുട്ടി മാതാവിനെ അറിയിച്ചിരുന്നുവെങ്കിലും പീഡനം തടയാന്‍ ഒരുശ്രമവും നടത്തിയിരുന്നില്ല. ഇതേ തുടര്‍ന്ന് പെണ്‍കുട്ടി സ്‌കൂള്‍ അധികൃതരെ പീഡന വിവരം അറിയിക്കുകയായിരുന്നു. സ്‌കൂള്‍ അധികൃതര്‍ ചൈല്‍ഡ് ലൈനിനെ വിവരമറിയിച്ചു.
ചൈല്‍ഡ് ലൈന്‍ പെണ്‍കുട്ടിയുടെ മൊഴിയെടുക്കുകയും തുടര്‍ന്ന് 2017 ഡിസംബര്‍ 27ന് പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു.
പിതാവിനെ ഒന്നാം പ്രതിയാക്കി കേസെടുത്ത പോലീസ് പീഡനവിവരം മറച്ചുവെച്ചതിന് മാതാവിനെ രണ്ടാം പ്രതിയാക്കിയിരുന്നു. അന്നത്തെ കാസര്‍കോട് സി.ഐ അബ്ദുല്‍ റഹീമാണ് കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം നല്‍കിയത്. വിചാരണ പൂര്‍ത്തിയായതോടെ പിതാവിനെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി മാതാവിനെ വിട്ടയച്ചിരുന്നു.
പ്രോസിക്യൂഷന് വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പ്രകാശ് അമ്മണ്ണായ ഹാജരായി.

Related Articles
Next Story
Share it