നിസാരമല്ല എച്ച് വണ്‍ എന്‍ വണ്‍
കാസര്‍കോട് ജില്ലയില്‍ ഡെങ്കിപ്പനിയുടെയും മറ്റ് തരത്തിലുള്ള പനികളുടെയും കണക്കുകള്‍ പരിശോധിക്കുമ്പോള്‍ താരതമ്യേന കൂടുതല്‍ മാരകമായ എച്ച് വണ്‍ എന്‍ വണ്‍ കുറവാണ്. എന്നാല്‍ ഈ മാരക സാംക്രമിക രോഗം പടര്‍ന്നു പിടിച്ചേക്കാമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. തുടക്കത്തിലെ ചികിത്സിച്ചില്ലെങ്കില്‍ മരണം വരെ സംഭവിച്ചേക്കാവുന്ന രോഗം കൂടിയാണ് എച്ച് വണ്‍ എന്‍ വണ്‍. അക്കാരണത്താല്‍ തന്നെ മറ്റ് പനികളേക്കാള്‍ ഈ രോഗത്തെ ഭയപ്പെടേണ്ടതുണ്ട്. കൃത്യമായ ചികിത്സ ലഭ്യമാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഈ രോഗം വലിയ അപകടകാരി തന്നെയാണ്. ജില്ലയില്‍ നാലുപേര്‍ക്കാണ് എച്ച് […]
കാസര്‍കോട് ജില്ലയില്‍ ഡെങ്കിപ്പനിയുടെയും മറ്റ് തരത്തിലുള്ള പനികളുടെയും കണക്കുകള്‍ പരിശോധിക്കുമ്പോള്‍ താരതമ്യേന കൂടുതല്‍ മാരകമായ എച്ച് വണ്‍ എന്‍ വണ്‍ കുറവാണ്. എന്നാല്‍ ഈ മാരക സാംക്രമിക രോഗം പടര്‍ന്നു പിടിച്ചേക്കാമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. തുടക്കത്തിലെ ചികിത്സിച്ചില്ലെങ്കില്‍ മരണം വരെ സംഭവിച്ചേക്കാവുന്ന രോഗം കൂടിയാണ് എച്ച് വണ്‍ എന്‍ വണ്‍. അക്കാരണത്താല്‍ തന്നെ മറ്റ് പനികളേക്കാള്‍ ഈ രോഗത്തെ ഭയപ്പെടേണ്ടതുണ്ട്. കൃത്യമായ ചികിത്സ ലഭ്യമാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഈ രോഗം വലിയ അപകടകാരി തന്നെയാണ്. ജില്ലയില്‍ നാലുപേര്‍ക്കാണ് എച്ച് […]
കാസര്‍കോട് ജില്ലയില്‍ ഡെങ്കിപ്പനിയുടെയും മറ്റ് തരത്തിലുള്ള പനികളുടെയും കണക്കുകള്‍ പരിശോധിക്കുമ്പോള്‍ താരതമ്യേന കൂടുതല്‍ മാരകമായ എച്ച് വണ്‍ എന്‍ വണ്‍ കുറവാണ്. എന്നാല്‍ ഈ മാരക സാംക്രമിക രോഗം പടര്‍ന്നു പിടിച്ചേക്കാമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. തുടക്കത്തിലെ ചികിത്സിച്ചില്ലെങ്കില്‍ മരണം വരെ സംഭവിച്ചേക്കാവുന്ന രോഗം കൂടിയാണ് എച്ച് വണ്‍ എന്‍ വണ്‍. അക്കാരണത്താല്‍ തന്നെ മറ്റ് പനികളേക്കാള്‍ ഈ രോഗത്തെ ഭയപ്പെടേണ്ടതുണ്ട്. കൃത്യമായ ചികിത്സ ലഭ്യമാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഈ രോഗം വലിയ അപകടകാരി തന്നെയാണ്. ജില്ലയില്‍ നാലുപേര്‍ക്കാണ് എച്ച് വണ്‍ എന്‍ വണ്‍ സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ മറ്റു ചില ജില്ലകളില്‍ ഈ രോഗം കാരണം മരണപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. ഡെങ്കിപ്പനി ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണവും ഏറെയാണ്. എലിപ്പനി ബാധിച്ചുള്ള മരണവും സംഭവിക്കുന്നുണ്ട്. സാധാരണ പനി പോലും മൂര്‍ച്ഛിച്ചാല്‍ ഗുരുതരാവസ്ഥയിലാകുമെന്നതാണ് വസ്തുത.
ജില്ലയില്‍ ഈ വര്‍ഷം പനി ബാധിച്ചവരുടെ എണ്ണം ഒരു ലക്ഷത്തിലേക്ക് കടക്കുകയാണ്. കഴിഞ്ഞ ദിവസം വരെ ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആസ്പത്രികളില്‍ പനി ബാധിച്ച് ചികിത്സ തേടിയെത്തിയവരുടെ എണ്ണം 98,963 ആണ് 232 പേരാണ് ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ഈ വര്‍ഷം ചികിത്സ തേടിയത്. പനി ബാധിച്ച് വരുന്നവരില്‍ കൂടുതലായും കാണുന്നത് ഡെങ്കിപ്പനി ലക്ഷണങ്ങളാണ്. രക്തപരിശോധനയിലൂടെ മാത്രമാണ് പിന്നീട് ഡെങ്കിപ്പനിയല്ലെന്ന് സ്ഥിരീകരിക്കുന്നത്. കഴിഞ്ഞ ദിവസം മാത്രം 489 പേര്‍ പനി ബാധിച്ച് ചികിത്സ തേടി. ഇതില്‍ അഞ്ചു പേര്‍ക്ക് ഡെങ്കിപ്പനി ലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. 104 പേര്‍ക്കാണ് ഈ വര്‍ഷം ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. 18 പേരാണ് എലിപ്പനി ലക്ഷണങ്ങളോടെ വിവിധ ആസ്പത്രികളിലായി ചികിത്സ തേടിയത്. ഇതില്‍ ആറ് പേര്‍ക്കാണ് എലിപ്പനി സ്ഥിരീകരിച്ചത്. എലിപ്പനി രോഗലക്ഷണത്തോടെ ഒരാള്‍ മരണപ്പെടുകയും ചെയ്തു. ഈ മാസം മാത്രം നാലുപേര്‍ക്കാണ് എലിപ്പനി സ്ഥിരീകരിച്ചത്. പനി ബാധിതരെ കൊണ്ട് ജില്ലയിലെ സര്‍ക്കാര്‍ ആസ്പത്രികളും സ്വകാര്യ ആസ്പത്രികളും നിറയുന്നു. പല സര്‍ക്കാര്‍ ആസ്പത്രികളിലും വാര്‍ഡുകളില്‍ കിടക്കകള്‍ നിറഞ്ഞതിനാല്‍ അവശേഷിക്കുന്ന രോഗികളെ കിടത്താന്‍ സ്ഥലമില്ലാതെ ബുദ്ധിമുട്ടുന്ന സ്ഥിതിയുണ്ട്. ആരോഗ്യ പ്രവര്‍ത്തകര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുന്നുണ്ടെങ്കിലും സര്‍ക്കാര്‍ ആസ്പത്രികളില്‍ ആവശ്യത്തിന് ഡോക്ടര്‍മാരും ജീവനക്കാരുമില്ലെന്ന പരാതി നിലനില്‍ക്കുകയാണ്. കാഞ്ഞങ്ങാട്ടെ ജില്ലാ ആസ്പത്രി, കാസര്‍കോട് ജനറല്‍ ആസ്പത്രി തുടങ്ങി പ്രധാനപ്പെട്ട സര്‍ക്കാര്‍ ആതുരാലയങ്ങളില്‍ പോലും ഡോക്ടര്‍മാരുടെ ക്ഷാമം ചികിത്സാ സംവിധാനങ്ങള്‍ താളം തെറ്റാന്‍ ഇടവരുത്തുകയാണ്. അടുത്തിടെയാണ് സര്‍ക്കാര്‍ ആസ്പത്രിയിലെ ഡോക്ടര്‍മാരെയും ജീവനക്കാരെയും കൂട്ടത്തോടെ സ്ഥലം മാറ്റിയത്. പകരം ഡോക്ടര്‍മാരെ നിയമിച്ചിട്ടില്ലെന്ന പരാതികളും നിലനില്‍ക്കുന്നുണ്ട്. പി.എച്ച്.സികളിലും സി.എച്ച്.സി.കളിലും ഡോക്ടര്‍മാരുടെ ക്ഷാമം രോഗികളെ വലക്കുന്നുണ്ട്. ഒ.പി വിഭാഗങ്ങളില്‍ പോലും പരിശോധനക്ക് ആവശ്യത്തിന് ഡോക്ടര്‍മാരില്ല. പനി ബാധിതരുടെ തിരക്ക് കണക്കിലെടുത്ത് ഒ.പി വിഭാഗങ്ങളില്‍ കൂടുതല്‍ ഡോക്ടര്‍മാരെ നിയമിക്കുന്ന രീതി മുമ്പുണ്ടായിരുന്നു. ഇപ്പോള്‍ ഒ.പി.യില്‍ ഒരു ഡോക്ടര്‍ മാത്രം പരിശോധിക്കുന്ന സ്ഥിതിയുണ്ട്. പുറത്ത് ഊഴവും കാത്ത് നൂറു കണക്കിന് രോഗികളുണ്ടാവും. മണിക്കൂറുകളുടെ കാത്തിരിപ്പിന് ശേഷം മാത്രമെ ഡോക്ടറുടെ മുറിയില്‍ പ്രവേശിക്കാന്‍ രോഗികള്‍ക്ക് സാധിക്കുന്നുള്ളു. വയോധികര്‍ക്ക് പ്രത്യേക പരിഗണന നല്‍കി വേഗത്തില്‍ കടത്തിവിടുന്നു. എന്നാല്‍ രോഗം മൂര്‍ച്ഛിച്ച് അവശനിലയിലാകുന്ന വയോധികര്‍ അല്ലാത്തവര്‍ക്ക് ഏറെ നേരം കാത്തിരിക്കുകയെന്നത് വലിയൊരു അഗ്നിപരീക്ഷണം തന്നെയാണ്. ഇങ്ങനെ കാത്തു നിന്ന് ക്യൂവില്‍ തന്നെ കുഴഞ്ഞ് വീഴുന്ന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇപ്പോഴത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഒ.പി.യില്‍ കൂടുതല്‍ ഡോക്ടര്‍മാരെ നിയമിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയാണ് വേണ്ടത്. പരിശോധിക്കുന്നത് ഒരു ഡോക്ടര്‍ മാത്രമാണ് ഉള്ളതെങ്കില്‍ ഉണ്ടാകുന്ന ജോലിഭാരവും മാനസിക സമ്മര്‍ദ്ദവും കുറക്കാന്‍ സാധിക്കും. കാസര്‍കോട് ജില്ലയില്‍ സാധാരണ സര്‍ക്കാര്‍ ആസ്പത്രിയുടെ നിലവാരം പോലുമില്ലാതെയാണ് ഉക്കിനടുക്കയിലുള്ള കാസര്‍കോട് മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനം. കൂടുതല്‍ സൗകര്യങ്ങളും ചികിത്സാ സംവിധാനങ്ങളും ഏര്‍പ്പെടുത്തി മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തണം. രോഗം ഗുരുതരാവസ്ഥയിലാകുമ്പോള്‍ വിദഗ്ധ ചികിത്സ ലഭ്യമാകുന്ന ആസ്പത്രിയായി മെഡിക്കല്‍ കോളേജിനെ മാറ്റണം.