ദേശീയ വിദ്യാഭ്യാസ നയം പിന്‍വലിക്കണം -കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

കുണ്ടംകുഴി: 2020ലെ ദേശീയ വിദ്യാഭ്യാസ നയം പിന്‍വലിക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കാസര്‍കോട് മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. അന്ധവിശ്വാസങ്ങളെ എതിര്‍ക്കാന്‍ കൊണ്ടുവന്ന നിയമം ശക്തമാക്കണമെന്നും വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും പേരില്‍ പ്രകൃതി ജൈവസമ്പത്തുകള്‍ നശിപ്പിക്കുന്നത് തടയണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. കുണ്ടംകുഴി സാംസ്‌കാരിക നിലയത്തില്‍ കാര്‍ഷിക ശാസ്ത്രജ്ഞനും പടന്നക്കാട് കാര്‍ഷിക കോളേജ് പ്രൊഫസറുമായ ഡോ.കെ.എം.ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ പി.കെ.ഗോപാലന്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ ടി.വരദരാജ്ഖ സ്വാഗതവും എ.വി. വേണുഗോപാലന്‍ നന്ദിയും പറഞ്ഞു. പ്രതിനിധി സമ്മേളനത്തില്‍ മേഖലാ […]

കുണ്ടംകുഴി: 2020ലെ ദേശീയ വിദ്യാഭ്യാസ നയം പിന്‍വലിക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കാസര്‍കോട് മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. അന്ധവിശ്വാസങ്ങളെ എതിര്‍ക്കാന്‍ കൊണ്ടുവന്ന നിയമം ശക്തമാക്കണമെന്നും വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും പേരില്‍ പ്രകൃതി ജൈവസമ്പത്തുകള്‍ നശിപ്പിക്കുന്നത് തടയണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. കുണ്ടംകുഴി സാംസ്‌കാരിക നിലയത്തില്‍ കാര്‍ഷിക ശാസ്ത്രജ്ഞനും പടന്നക്കാട് കാര്‍ഷിക കോളേജ് പ്രൊഫസറുമായ ഡോ.കെ.എം.ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ പി.കെ.ഗോപാലന്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ ടി.വരദരാജ്ഖ സ്വാഗതവും എ.വി. വേണുഗോപാലന്‍ നന്ദിയും പറഞ്ഞു. പ്രതിനിധി സമ്മേളനത്തില്‍ മേഖലാ പ്രസിഡണ്ട് രതീഷ് പെരുമ്പള അധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി ബി.അശോകന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ സുനില്‍ പാടി വരവ് ചെലവ് കണക്കും ജില്ലാ പ്രസിഡണ്ട് ഡോ.എം.വി.ഗംഗാധരന്‍ സംഘടന രേഖയും അവതരിപ്പിച്ചു. കെ.ടി.സുകുമാരന്‍, കെ.ബാലകൃഷ്ണന്‍, എ.വി.റീന, വി.സി.ജയരാജ് സംസാരിച്ചു. ഭാരവാഹികള്‍: സുരേഷ് പയ്യങ്ങാനം (പ്രസി.), കെ.മണികണ്ഠന്‍, എന്‍.വി.സരിത (വൈ.പ്രസി), അശോകന്‍ ബിംബുങ്കാല്‍ (സെക്ര.), സുനില്‍കുമാര്‍ പാടി, സ്മിത.കെ.(ജോ. സെക്ര.), വി .സി .ജയരാജ് (ട്രഷ.).

Related Articles
Next Story
Share it