തുളുനാട്ടിലെ ഉത്തരേന്ത്യന്‍ കയ്യൊപ്പ്
ഭാഷകളുടെയും സംസ്‌കാരങ്ങളുടെയും സംഗമഭൂമി. തുളുനാടിന്റെ ഹൃദയഭൂമിയായ ഉപ്പളയ്ക്കും ചരിത്രങ്ങളേറെയുണ്ട്. വടക്കന്‍ സംസ്‌കാരങ്ങള്‍ക്കൊപ്പം ഉത്തേരേന്ത്യന്‍ മുസ്‌ലിം ജനവിഭാഗങ്ങളുടെ ജീവിത രീതികളും സമന്വയിച്ച ദേശം. ഇത്തരം സംസ്‌കാരങ്ങളെ നൂറ്റാണ്ടുകളായി അതേപടി പിന്തുടര്‍ന്ന് പോന്നവരാണ് ഇവിടത്തുകാര്‍. കന്നട, തുളു, ഹിന്ദി, കൊങ്കണി ഉള്‍പ്പെടെ നിരവധി ഭാഷകള്‍ സംസാരിക്കുന്ന ജനവിഭാഗം ഇവിടെ ഉണ്ടെങ്കിലും ഭാഷയും സംസ്‌കാരവും ഇഴചേര്‍ന്ന് ജീവിക്കുന്നത് ഉറുദു മാതൃഭാഷക്കാരായ ഹനഫി മദ്ഹബുകാര്‍ മാത്രമാണ്. കര്‍ണ്ണാടക അതിര്‍ത്തി പ്രദേശത്തോട് ചേര്‍ന്ന് കിടക്കുന്ന കാസര്‍കോട് ജില്ലയിലെ മംഗല്‍പാടി പഞ്ചായത്തിലാണ് സംസ്ഥാനത്തെ ഏറ്റവും കൂടുതല്‍ […]
ഭാഷകളുടെയും സംസ്‌കാരങ്ങളുടെയും സംഗമഭൂമി. തുളുനാടിന്റെ ഹൃദയഭൂമിയായ ഉപ്പളയ്ക്കും ചരിത്രങ്ങളേറെയുണ്ട്. വടക്കന്‍ സംസ്‌കാരങ്ങള്‍ക്കൊപ്പം ഉത്തേരേന്ത്യന്‍ മുസ്‌ലിം ജനവിഭാഗങ്ങളുടെ ജീവിത രീതികളും സമന്വയിച്ച ദേശം. ഇത്തരം സംസ്‌കാരങ്ങളെ നൂറ്റാണ്ടുകളായി അതേപടി പിന്തുടര്‍ന്ന് പോന്നവരാണ് ഇവിടത്തുകാര്‍. കന്നട, തുളു, ഹിന്ദി, കൊങ്കണി ഉള്‍പ്പെടെ നിരവധി ഭാഷകള്‍ സംസാരിക്കുന്ന ജനവിഭാഗം ഇവിടെ ഉണ്ടെങ്കിലും ഭാഷയും സംസ്‌കാരവും ഇഴചേര്‍ന്ന് ജീവിക്കുന്നത് ഉറുദു മാതൃഭാഷക്കാരായ ഹനഫി മദ്ഹബുകാര്‍ മാത്രമാണ്. കര്‍ണ്ണാടക അതിര്‍ത്തി പ്രദേശത്തോട് ചേര്‍ന്ന് കിടക്കുന്ന കാസര്‍കോട് ജില്ലയിലെ മംഗല്‍പാടി പഞ്ചായത്തിലാണ് സംസ്ഥാനത്തെ ഏറ്റവും കൂടുതല്‍ […]
ഭാഷകളുടെയും സംസ്‌കാരങ്ങളുടെയും സംഗമഭൂമി. തുളുനാടിന്റെ ഹൃദയഭൂമിയായ ഉപ്പളയ്ക്കും ചരിത്രങ്ങളേറെയുണ്ട്. വടക്കന്‍ സംസ്‌കാരങ്ങള്‍ക്കൊപ്പം ഉത്തേരേന്ത്യന്‍ മുസ്‌ലിം ജനവിഭാഗങ്ങളുടെ ജീവിത രീതികളും സമന്വയിച്ച ദേശം. ഇത്തരം സംസ്‌കാരങ്ങളെ നൂറ്റാണ്ടുകളായി അതേപടി പിന്തുടര്‍ന്ന് പോന്നവരാണ് ഇവിടത്തുകാര്‍.
കന്നട, തുളു, ഹിന്ദി, കൊങ്കണി ഉള്‍പ്പെടെ നിരവധി ഭാഷകള്‍ സംസാരിക്കുന്ന ജനവിഭാഗം ഇവിടെ ഉണ്ടെങ്കിലും ഭാഷയും സംസ്‌കാരവും ഇഴചേര്‍ന്ന് ജീവിക്കുന്നത് ഉറുദു മാതൃഭാഷക്കാരായ ഹനഫി മദ്ഹബുകാര്‍ മാത്രമാണ്. കര്‍ണ്ണാടക അതിര്‍ത്തി പ്രദേശത്തോട് ചേര്‍ന്ന് കിടക്കുന്ന കാസര്‍കോട് ജില്ലയിലെ മംഗല്‍പാടി പഞ്ചായത്തിലാണ് സംസ്ഥാനത്തെ ഏറ്റവും കൂടുതല്‍ ഉറുദു മാതൃഭാഷക്കാര്‍ അധിവസിക്കുന്നത്. മണിമുണ്ട, ബപ്പായ തൊട്ടി, ഫിര്‍ദൗസ് നഗര്‍, നയാബസാര്‍, ഉപ്പള ടൗണ്‍, അടുക്ക എന്നീ പ്രദേശങ്ങളിലാണ് കൂടുതലായും താമസം. പൗരാണിക കാലം മുതല്‍ക്കേ ഉപ്പളയില്‍ ഇവര്‍ എത്തിയെന്നാണ് പറയപ്പെടുന്നത്. ഉപ്പളയിലെ ഉറുദു സമൂഹത്തിന്റെ പാരമ്പര്യം ചെന്നെത്തുന്നത് നൂറ്റാണ്ടുകള്‍ക്കപ്പുറം ടിപ്പു സുല്‍ത്താന്റെ കാലഘട്ടത്തിലേക്ക് എന്നതും ശ്രദ്ധേയം. ടിപ്പുവിന്റെ ആഗമനത്തോടെയാണ് ഇവിടെ ഉറുദു സംസ്‌ക്കാരം ആരംഭിച്ചതെന്നും ടിപ്പുവിന്റെ സൈനികരുടെ പിന്‍മുറക്കാരില്‍ പെട്ടവരാണ് ഈ നാട്ടുകാരില്‍ ബഹുഭൂരിഭാഗമെന്നും ടിപ്പുവിന്റെ അംഗരക്ഷകരും സൈനികരും സ്ഥിരതാമസമാക്കിയതായും പിന്നീടങ്ങോട്ട് ഭാഷയും സംസ്‌ക്കാരവും വ്യാപിക്കുകയുമായിരുന്നുവെന്നതാണ് ചരിത്രം. കാസര്‍കോട് മംഗളൂരു ദേശീയ പാതയില്‍ ഉപ്പള നഗരത്തിനു സമീപത്തായാണ് ഉത്തരേന്ത്യന്‍ മസ്ജിദുകളുടെ മാതൃകയിലുള്ള ഹനഫി ജുമാമസ്ജിദു സ്ഥിതി ചെയ്യുന്നത്. നൂറോളം വര്‍ഷത്തെ പഴക്കമുണ്ട് ഈ പള്ളിക്ക്. അഹ്‌ലെ സുന്നത്ത് ജാമിഅ എന്നാണ് മസ്ജിദിനു നാമകരണം ചെയ്തിരിക്കുന്നത്. മസ്ജിദിനു അകത്തും പുറത്തുമായി ഉറുദുവില്‍ ഒരുപാട് നിര്‍ദ്ദേശങ്ങളടങ്ങിയ ബോര്‍ഡ് എഴുതി വച്ചിരിക്കുന്നതായി കാണാം. ഉറുദു മാതൃഭാഷക്കാരുടെ പള്ളിയും പ്രധാന കേന്ദ്രവും ഇവിടെയാണ്. മുപ്പതിനായിരത്തോളം ഹനഫി വിഭാഗക്കാര്‍ ഉണ്ടെന്നാണ് കണക്ക്. മൂവ്വായിരത്തില്‍ പരം കുടുംബങ്ങള്‍ ഈ ജുമാ മസ്ജിദിനു കീഴില്‍ അംഗങ്ങളായിട്ടുണ്ട്. ജമാഅത്തിനു കീഴിലായി എട്ടോളം പള്ളികളും പതിനഞ്ചോളം മദ്‌റസകളുമുണ്ട്. ഇപ്പോള്‍ സ്‌കൂളുകളും അനാഥാലയങ്ങളും ദാറുല്‍ ഉലൂം മദ്‌റസകളും ആരംഭിച്ചിരിക്കുന്നു. അന്യദേശത്തു നിന്നും ഉപ്പളയില്‍ എത്തുന്നവര്‍ക്ക് ഒരു ഉത്തരേന്ത്യന്‍ ടച്ചാണ് ഇവിടെ അനുഭവപ്പെടുക. നല്ലൊരു ശതമാനം ഹനഫി വിഭാഗത്തില്‍ പെട്ടയാളുകള്‍ ഫ്‌ലാറ്റുകളില്‍ കഴിയുന്നവരാണ്. ഉപ്പളയിലെ അന്യ മതസ്ഥരായ ആളുകള്‍ വരെ വളരെ നന്നായി ഉറുദു സംസാരിക്കുന്നതായി കാണാം. ഇവിടെയുള്ള മറ്റു ജനവിഭാഗകാര്‍ക്കിടയിലും ഉറുദു ചുവയോടെയാണ് സംസാരിക്കുന്നത്. കേരളത്തിലെ ഉറുദു സംസ്‌ക്കാരത്തിന്റെ ഹെഡ്ക്വാര്‍ട്ടേഴ്‌സായ ഉപ്പളയിലെ ഹനഫി ഉറുദു സംസ്‌കാരത്തിന്റെ കൂടുതല്‍ ചരിത്ര ശേഷിപ്പുകള്‍ ക്രോഡീകരിച്ച് പുസ്തകമിറക്കാനുള്ള തയ്യാറെടുപ്പിലാണ് മുഹമ്മദ് അസീം എന്ന ഉപ്പള മണിമുണ്ട സ്വദേശി. ഉറുദുമാതൃഭാഷക്കാരുടെ സംഘടനയായ ദഖ്‌നി ഉറുദു മുസ്‌ലിം ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറിയും കേരള സംസ്ഥാന ഉറുദു അക്കാദമി അംഗവും കൂടിയാണ് മുഹമ്മദ് അസീം.
ഉറുദു മാതൃഭാഷക്കാരുടെ എല്ലാ കാര്യങ്ങളുടെയും മുന്നിലുണ്ടാവുക അസിം തന്നെയാണ്. രാഷ്ടീയ സാമൂഹ്യ രംഗത്തും ശ്രദ്ധേയമായ കാല്‍പ്പാടുകള്‍ പതിപ്പിച്ച അസിം ഇപ്പോള്‍ മണിമുണ്ട മുസ്‌ലിം എജ്യുക്കേഷന്‍ സൊസൈറ്റിയുടെ കീഴിലുള്ള ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ മനേജറായിട്ടാണ് സേവനം ചെയ്തു വരുന്നത്. മംഗല്‍പ്പാടി പഞ്ചായത്തിന്റെ കഴിഞ്ഞ ഭരണ സമിതിയില്‍ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷനായിരുന്നു.
ഹനഫി ഭാഷാ ന്യൂനപക്ഷങ്ങളുടെ ആത്മാഭിമാനം ഉയര്‍ത്തിപ്പിടിക്കാന്‍ ഉറുദു ഭാഷയിലാണ് അസീം ജനപ്രതിനിധിയായി സത്യവാചകം ചൊല്ലി അധികാരമേറ്റത്.
ഹനഫിക്കാരുടെ റമദാന്‍ വിശേഷം
നോമ്പുകാലം, വിവാഹം ഉള്‍പ്പെടെ മറ്റു വിശേഷ ആഘോഷങ്ങള്‍, ഭക്ഷണ രീതികള്‍ എല്ലാം ഏറെ വ്യത്യസ്തം.
ഉപ്പള നഗരത്തില്‍ നിന്നും അല്‍പ്പം മാറി പടിഞ്ഞാറ് ഭാഗത്താണ് മണിമുണ്ട പ്രദേശം. റെയില്‍വേസ്റ്റേഷനു തൊട്ടുരുമ്മി വരും.
ഇവിടെയാണ് ഹനഫി വിഭാഗക്കാര്‍ കൂടുതലായും തിങ്ങി താമസിക്കുന്നത്. റമദാന്‍ കാലത്ത് അസര്‍ നിസ്‌ക്കാരത്തിനു പള്ളി നിറഞ്ഞ് കവിയും. നിസ്‌കാരത്തിനു ശേഷം തുടങ്ങുന്ന പ്രഭാഷണം നോമ്പ് തുറ സമയത്തോട് അടുക്കുമ്പോഴാണ് അവസാനിപ്പിക്കുക. ഇവിടെത്തെ മിക്ക യുവാക്കളും പള്ളിയിലെ നോമ്പ് തുറക്കുള്ള വിഭവങ്ങള്‍ ഒരുക്കുന്ന ജോലിയിലാകും. നോമ്പ് തുറക്കുന്ന കൂട്ടത്തില്‍ മദ്‌റസാ വിദ്യാര്‍ഥികളായ പെണ്‍കുട്ടികളുമുണ്ടാകും. നോമ്പ് തുറ കഴിഞ്ഞ് തിരിച്ച് പോകുമ്പോള്‍ എല്ലാ ദിവസങ്ങളിലും ഭക്ഷണ പൊതിയും നല്‍കാറുണ്ട്.
റമദാന്‍ കാലത്ത് ഉപ്പളയിലെ മറ്റു പലയിടങ്ങളില്‍ കണ്ടു വരാത്ത നിരവധി വ്യത്യസ്ഥങ്ങളായ ഭക്ഷണ വിഭവങ്ങള്‍ ഇവിടെ ഒരുക്കുന്നുണ്ട്. സാധാരണ ദിവസങ്ങളിലോ അതിഥി സല്‍ക്കാരങ്ങള്‍ക്കോ വീടുകളില്‍ ഇറച്ചി മീന്‍ മറ്റു കറികള്‍ ഉണ്ടാക്കുമെങ്കിലും ഇവയ്ക്കു പുറമേ പച്ചരി ചോര്‍ ദാല്‍ കറിയും ഒഴിച്ചുകൂടാനാവാത്ത വിഭവമാണ്.
അത്താഴ നേരത്ത് ഗോതമ്പ് വിഭവങ്ങളാണ് പ്രിയം. നോമ്പ് കാലത്തും അല്ലാത്തപ്പോഴും അക്‌നി പുലാവും നോമ്പ് തുറയ്ക്ക് പാല്‍ ചേര്‍ത്ത കസ്‌കിസ് സര്‍ബത്തും ഫലൂദയും സാധാരണയാണ്. ഇവര്‍ക്കിടയില്‍ ഇന്നും ഉപ്പളയിലെ ചില ഭാഗങ്ങളില്‍ അത്താഴ കൊട്ട് കേള്‍ക്കാനാകും. ആന്ധ്രയില്‍ നിന്നുള്ള ഒരു സംഘം ആളുകള്‍ ഉപ്പളയില്‍ താമസിച്ചു വരികയാണ്. ഇവരാണ് അത്താഴ കൊട്ടുമായി ഇറങ്ങുന്നത്. പെരുന്നാള്‍ അടക്കമുള്ള വിശേഷ ദിവസങ്ങളിലെ പ്രധാന വിഭവം സേവു കുര്‍മ്മയും.
വേഷത്തിലും ഫുള്‍ ഉത്തരേന്ത്യന്‍ ടച്ച്
ഉപ്പള നഗരത്തില്‍ എത്തിയാല്‍ സാധാരണ വേഷങ്ങള്‍ക്കു പുറമേ കുര്‍ത്ത ധാരികളായ നിരവധിയാളുകളെ കാണാനാകും. ഹനഫി വിഭാഗത്തിലെ പുരുഷന്മാരുടെ വേഷ വിതാനങ്ങളില്‍ കൂടുതല്‍ ആളുകളും ഉപയോഗിച്ചു വരുന്നത് കുര്‍ത്തയും പൈജാമയുമാണ്.
പ്രായമായവര്‍ക്ക് നീള കുപ്പായവും പൈജാമയുമാണെങ്കില്‍ പ്രായമായവര്‍ കള്ളിമുണ്ടും നീളകുപ്പായവുമാണ് ധരിച്ചു വരുന്നത്. സ്തീകള്‍ക്കിടയില്‍ ചൂരിദാറാണ് ഭൂരിഭാഗം പേരും ഇഷ്ടപ്പെടുന്നതും ഉപയോഗിക്കുന്നതും കേരളത്തിലെ മുസ്ലിം സ്ത്രീകള്‍ക്കിടയില്‍ ചൂരിദാര്‍ വന്നതു ഉപ്പളയില്‍ നിന്നാണ് എന്ന് പറയപ്പെടുന്നു.
വര്‍ഷങ്ങള്‍ക്കു മുന്‍പേ സ്ത്രീകള്‍ പര്‍ദ്ദ ഉപയോഗിച്ചു വരുന്നുണ്ട്. നിഖാബുള്ള വ്യത്യസ്ത ഫാഷന്‍ പര്‍ദ്ദകള്‍ പരീക്ഷിച്ചു പോരുന്നതും ഇവിടെ നിന്നാണ്. കേരളത്തിലെ പര്‍ദ്ദ സംസ്‌ക്കാരത്തിന്റെ ഉറവിടവും ഉപ്പളയ്ക്കു സ്വന്തം.
അബ്ബ ഭായിയുടെ കുര്‍ത്ത
ഉപ്പളയിലെ ഹനഫി വിഭാഗക്കാരുടെ പ്രധാനവേഷമായ കുര്‍ത്തയും പൈജാമയും നീളന്‍കുപ്പായവും തൈക്കുന്നതിന്റെ സ്‌പെഷ്യലിസ്റ്റാണ് അബ്ബ ഭായി എന്ന ഷേഖ് അബൂബക്കര്‍. ഏതു പ്രായക്കാര്‍ക്കും ആവശ്യമുള്ള മോഡലില്‍ വേണമെങ്കിലും അബ്ബ ഭായി തയ്ച്ചു കൊടുക്കും. പെരുന്നാള്‍ ഉള്‍പ്പെടെയുള്ള വിശേഷ ദിവസങ്ങളില്‍ അബ്ബഭായി തയ്ച്ച കുര്‍ത്ത ഇവര്‍ക്ക് നിര്‍ബന്ധം. ഒരു പാട് ദൂര ദിക്കുകളില്‍ നിന്നടക്കം അബ്ബഭായിയെ തേടി ആവശ്യക്കാര്‍ എത്തും. പ്രായത്തെ വകവെക്കാതെ മണി മുണ്ടയില്‍ ഇദ്ദേഹം ജോലി തിരക്കിലാണ്.
അന്‍പത് വര്‍ഷത്തിലധികമായി
മണിമുണ്ടയിലെ പഴയൊരു വീട്ടില്‍ അബ്ബ ഭായി കുര്‍ത്ത തയ്ച്ചു കൊണ്ടിരിക്കുകയാണ്.
സാമൂഹിക രാഷ്ട്രീയ സ്ഥിതി
കേരളത്തിലെ പത്തോളം ജില്ലകളിലും ഉറുദു മാതൃഭാഷക്കാരുടെ സംഘടന നിലവിലുണ്ട്. എന്നാല്‍ സംസ്ഥാനത്തിന്റെ ഒട്ടുമിക്ക ഇടങ്ങളിലും ഉറുദു മാതൃഭാഷക്കാരെ കാണാനാകും. ഇവരെ സംഘടിപ്പിക്കുന്നതിനും ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിനും മറ്റുമായി വിവിധങ്ങളായ പരിപാടികള്‍ ആസൂത്രണം ചെയ്തു വരികയാണ്. രണ്ട് വര്‍ഷം മുമ്പ് ഉപ്പളയില്‍ നിന്നും എം.പി.അബ്ദുസമദ് സമദാനി ഉദ്ഘാടനം നിര്‍വ്വഹിച്ച് ആരംഭിച്ച തഹ്‌രീഖേ ഉറുദു കേരളയുടെ കേരള ഉറുദു യാത്ര ഉറുദു അധ്യപകരുടെയും ഉറുദു മാതൃഭാഷക്കാരുടെയും സംഘ ശക്തി വിളിച്ചോതുന്നതായിരുന്നു. ഒരാഴ്ച്ച നീണ്ടു നിന്ന യാത്ര കേരളത്തിലെ വിവിധ ജില്ലകളില്‍ പര്യടനം നടത്തി തിരുവനന്തപുരത്താണ് സമാപിച്ചത്. സര്‍ക്കാര്‍ ഓഫീസുകളില്‍ ഉറുദു മാതൃഭാഷക്കാരായ ജീവനക്കാരെ നിയമിക്കുക, കേരളത്തിലെ ഉറുദു മാതൃഭാഷക്കാരെ കുറിച്ച് സമഗ്ര പഠനം നടത്തുക എന്നിവയായിരുന്നു പ്രധാന ആവശ്യങ്ങള്‍. ഉറുദു മാതൃഭാഷക്കാരുടെ സംഘടനയായ ദക്‌നി ഉറുദു മുസ്‌ലിം ഫെഡറേഷന്‍ സംസ്ഥാന പ്രസിഡണ്ടായ തിരുവനന്തപുരം സ്വദേശി അബ്ദുല്‍ മജീദാണ് ജാഥ നയിച്ചത്. ജനറല്‍ സെക്രട്ടറി ഉപ്പള മണിമുണ്ട സ്വദേശി മുഹമ്മദ് അസിം ഉപനായകനായിരുന്നു.
ഉപ്പളയിലെ ഭൂരിഭാഗം ഹനഫി വിഭാഗം ആളുകളും കപ്പല്‍ ജോലിക്കാരാണ്. സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ചെയ്യുന്നവരായി ഇപ്പോള്‍ ആരും തന്നെയില്ല. എന്നാല്‍ രാഷ്ട്രീയ രംഗത്തും പാര്‍ലമെന്ററി രംഗത്തും ഒട്ടനവധിയാളുകളെ ഉയര്‍ത്തി കൊണ്ടുവരാന്‍ ഇവര്‍ക്ക് സാധിച്ചിട്ടുണ്ട്. ത്രിതല പഞ്ചായത്തുകളില്‍ ജനപ്രതിനിധി എന്ന നിലയില്‍ ഇവരുടെ സേവനം മഹത്തരമായിരുന്നു. ബന്തിയോട് അടുക്ക സ്വദേശിയായ ഷേഖ് ആദം സാഹിബ് പ്രഥമ കാസര്‍കോട് ജില്ലാ പഞ്ചായത്ത് അംഗമായിരുന്നു. അഡ്വ.ഫരീദ സക്കീര്‍ നിലവില്‍ ഉപ്പള ഡിവിഷനില്‍ നിന്നുള്ള ജില്ലാ പഞ്ചായത്ത് അംഗമാണ്. കൂടാതെ ഏഴു ഭാഷകളില്‍ നന്നായി സംസാരിക്കുകയും ചെയ്യുന്നു.
മുസ്‌റത്ത് ജഹാന്‍ കഴിഞ്ഞ ഭരണ സമിതിയില്‍ മഞ്ചേശ്വരം പഞ്ചായത്ത് പ്രസിഡണ്ടായിരുന്നു. ബി.എസ്.അബ്ദുല്‍ റഹിമാന്‍ സാഹിബ് മംഗല്‍പ്പാടി പഞ്ചായത്ത് വൈസ് പ്രസിഡണ്ടായി സേവനം ചെയ്തിട്ടുണ്ട്. 20 വര്‍ഷം ഹനഫി ജമാ അത്ത് പ്രസിഡണ്ടും കൂടിയായിരുന്നു. ഉസ്മാന്‍ സാഹിബ് അടക്കം ഏറെ പ്രമുഖരുമുണ്ട് വേറെയും.
വിദ്യാഭ്യാസം
പുതിയ കാലത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളുടെ കടന്നുകയറ്റത്തിനിടയില്‍ ആവശ്യത്തിന് ഉറുദു ഭാഷാ പഠനം ഇല്ലാത്തതാണ് ഉപ്പളയിലെ ഉറുദുമാതൃഭാഷക്കാര്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. കുട്ടികളടക്കം ഭാഷകള്‍ നന്നായി സംസാരിക്കുമ്പോള്‍ തന്നെ എഴുതുവാനും വായിക്കുന്നതിനും ഏറെ പ്രയാസം നേരിടുകയാണ്. കേരളത്തിലെ ഏക ഉറുദു സ്‌കൂള്‍ സ്ഥിതി ചെയ്യുന്നതും ഇവിടെയാണ്. ഗവ.ഹിന്ദുസ്ഥാനി സ്‌കൂളില്‍ ഒന്നു മുതല്‍ ഏഴാം തരംവരെയും ഉറുദു ഒന്നാംഭാഷയാണ് പഠിപ്പിക്കുന്നത്. ഇവര്‍ക്കിടയില്‍ മലയാളം പഠിക്കുന്നവരുടെ എണ്ണം വളരെ കുറവുമാണ്. കഴിഞ്ഞ കാലങ്ങളില്‍ വിദ്യഭ്യാസത്തിനു ഇവര്‍ പ്രാധാന്യം നല്‍കിയിരുന്നില്ലെങ്കിലും എന്നാല്‍ ഇപ്പോള്‍ ഉന്നതതലം വരെ പഠനം നടത്തുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായിരിക്കുന്നു.