ജയിലില്‍ നിന്നിറങ്ങിയ യുവാവിനെ വീട്ടില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചു

ഉപ്പള: ജയിലില്‍ നിന്നിറങ്ങിയ യുവാവിനെ വീട്ടില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചതായി പരാതി. ഉപ്പള ഹിദായത്ത് നഗറിലെ റിസ്വാനാണ്(23) വെട്ടേറ്റത്. കൈക്കും കാലിനും വെട്ടേറ്റ റിസ്വാനെ മംഗളൂരുവിലെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് മാസം മുമ്പ് റിസ്വാനും സംഘവും ഒരു യുവാവിനെ ഉപ്പളയില്‍ വെച്ച് വെട്ടിപ്പരിക്കേല്‍പ്പിച്ചിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്ത റിസ്വാന്‍ അഞ്ചുദിവസം മുമ്പാണ് ജാമ്യത്തിലിറങ്ങിയത്. നേരത്തെ അക്രമത്തിനിരയായ യുവാവാണ് റിസ്വാനെ വെട്ടിപ്പരിക്കേല്‍പ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നു.

ഉപ്പള: ജയിലില്‍ നിന്നിറങ്ങിയ യുവാവിനെ വീട്ടില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചതായി പരാതി.
ഉപ്പള ഹിദായത്ത് നഗറിലെ റിസ്വാനാണ്(23) വെട്ടേറ്റത്. കൈക്കും കാലിനും വെട്ടേറ്റ റിസ്വാനെ മംഗളൂരുവിലെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് മാസം മുമ്പ് റിസ്വാനും സംഘവും ഒരു യുവാവിനെ ഉപ്പളയില്‍ വെച്ച് വെട്ടിപ്പരിക്കേല്‍പ്പിച്ചിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്ത റിസ്വാന്‍ അഞ്ചുദിവസം മുമ്പാണ് ജാമ്യത്തിലിറങ്ങിയത്.
നേരത്തെ അക്രമത്തിനിരയായ യുവാവാണ് റിസ്വാനെ വെട്ടിപ്പരിക്കേല്‍പ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നു.

Related Articles
Next Story
Share it