ചെറുപയര്‍ കൃഷിയില്‍ നൂറുമേനി വിളവ്

കാഞ്ഞങ്ങാട്: കൊളവയലില്‍ ചെറുപയര്‍ കൃഷിയില്‍ നൂറ് മേനി വിളവ്. കൊളവയല്‍ പാടശേഖരത്ത് പുഞ്ചവയല്‍കൂട്ടായ്മ വിത്തിട്ട ചെറുപയര്‍ ഉത്സവാന്തരീക്ഷത്തില്‍ വിളവെടുത്തു. ധാര്‍വാഡ് അഗ്രികള്‍ച്ചര്‍ സര്‍വകലാശാല വികസിപ്പിച്ചെടുത്ത അത്യുല്‍പാദന ശേഷിയുള്ള ബിജിഎസ് 9 ഇനത്തില്‍ പെട്ട ചെറുപയറാണ് വിതച്ചത്. ദേശീയ ഭക്ഷ്യ സുരക്ഷാ മിഷന്റെ പദ്ധതിയനുസരിച്ച് സി.പി.സി.ആര്‍.ഐ കൃഷി വിജ്ഞാന കേന്ദ്രയുടെ സഹായത്തോടെയാണ് വിത്തിട്ടത്. അജാനൂര്‍, പെരിയ കൃഷിഭവനുകള്‍ പുഞ്ചവയല്‍ കര്‍ഷക കൂട്ടായ്മക്കാവശ്യമായ സഹായം നല്‍കി. 55 ദിവസം കൊണ്ട് വിളവെടുക്കാന്‍ പാകമായി. വരള്‍ച്ചയിലും കൃഷി ചെയ്യാന്‍ പറ്റുന്ന ഇനമാണിത്. […]

കാഞ്ഞങ്ങാട്: കൊളവയലില്‍ ചെറുപയര്‍ കൃഷിയില്‍ നൂറ് മേനി വിളവ്. കൊളവയല്‍ പാടശേഖരത്ത് പുഞ്ചവയല്‍കൂട്ടായ്മ വിത്തിട്ട ചെറുപയര്‍ ഉത്സവാന്തരീക്ഷത്തില്‍ വിളവെടുത്തു. ധാര്‍വാഡ് അഗ്രികള്‍ച്ചര്‍ സര്‍വകലാശാല വികസിപ്പിച്ചെടുത്ത അത്യുല്‍പാദന ശേഷിയുള്ള ബിജിഎസ് 9 ഇനത്തില്‍ പെട്ട ചെറുപയറാണ് വിതച്ചത്. ദേശീയ ഭക്ഷ്യ സുരക്ഷാ മിഷന്റെ പദ്ധതിയനുസരിച്ച് സി.പി.സി.ആര്‍.ഐ കൃഷി വിജ്ഞാന കേന്ദ്രയുടെ സഹായത്തോടെയാണ് വിത്തിട്ടത്. അജാനൂര്‍, പെരിയ കൃഷിഭവനുകള്‍ പുഞ്ചവയല്‍ കര്‍ഷക കൂട്ടായ്മക്കാവശ്യമായ സഹായം നല്‍കി. 55 ദിവസം കൊണ്ട് വിളവെടുക്കാന്‍ പാകമായി. വരള്‍ച്ചയിലും കൃഷി ചെയ്യാന്‍ പറ്റുന്ന ഇനമാണിത്. വിദേശ വിനിമയത്തിനും ധാന്യങ്ങളുടെ ഇറക്കുമതി കുറക്കാനും ഇതുവഴി കഴിയും.
ആഹാരത്തിലെ പ്രധാന പ്രോട്ടീന്‍ ഉറവിടമായ ധാന്യങ്ങളുടെ ഉദ്പാദനം മനുഷ്യരുടെ ആരോഗ്യ സംരക്ഷണത്തിന് പ്രധാനമാണ്. സി.പി.സി.ആര്‍.ഐ കാസര്‍കോട് കൃഷി വിജ്ഞാന കേന്ദ്ര പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. ടി.എസ്. മനോജ് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. പുഞ്ചവയല്‍ കര്‍ഷക കൂട്ടായ്മ സെക്രട്ടറി രവി കൊളവയല്‍ അധ്യക്ഷനായി.
അടുത്ത സീസണില്‍ 25 ഏക്കറിനു പകരം 250 ഏക്കറി ലേക്ക് കൃഷി വ്യാപിപ്പിക്കാനും സീറോ ടില്‍ സീഡ് കംഫെര്‍ട്ടിലൈസര്‍ ഡ്രില്‍ കൊണ്ട് വിളവെടുക്കാനുമാണ് കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ പദ്ധതി.

Related Articles
Next Story
Share it