കുമ്പളയില്‍ ബി.ജെ.പി-ഡി.വൈ.എഫ്.ഐ സംഘര്‍ഷം; ആറുപേര്‍ക്ക് പരിക്ക്

കുമ്പള: ഇന്നലെ വൈകിട്ട് കുമ്പള കുണ്ടങ്കരടുക്കയില്‍ ഡി.വൈ.എഫ്.ഐ-ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. ആറുപേര്‍ക്ക് പരിക്കേറ്റു. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ കുണ്ടങ്കരടുക്കയിലെ വിവേക് (18), ഹരീഷന്‍(26), പ്രസാദ് (20) എന്നിവരെ കുമ്പള സഹകരണ ആസ്പത്രിയിലും ബി.ജെ.പി പ്രവര്‍ത്തകരായ കുണ്ടങ്കരടുക്കയിലെ പ്രശാന്ത് (26), ഗണേശന്‍ (31), ഗോപാലന്‍ (37) എന്നിവരെ മംഗളൂരുവിലെ എ.ജെ.ഐ ആസ്പത്രിയിലും പ്രവേശിപ്പിച്ചു. വാക്കുതര്‍ക്കത്തിനിടെയാണ് ഇവര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. ബി.ജെ. പി പ്രവര്‍ത്തകരുടെ പരാതിയില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ 17 പേര്‍ക്കെതിരെ കുമ്പള പൊലീസ് കേസെടുത്തു. നവീന്‍, കൃഷ്ണന്‍, ശശി, […]

കുമ്പള: ഇന്നലെ വൈകിട്ട് കുമ്പള കുണ്ടങ്കരടുക്കയില്‍ ഡി.വൈ.എഫ്.ഐ-ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. ആറുപേര്‍ക്ക് പരിക്കേറ്റു. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ കുണ്ടങ്കരടുക്കയിലെ വിവേക് (18), ഹരീഷന്‍(26), പ്രസാദ് (20) എന്നിവരെ കുമ്പള സഹകരണ ആസ്പത്രിയിലും ബി.ജെ.പി പ്രവര്‍ത്തകരായ കുണ്ടങ്കരടുക്കയിലെ പ്രശാന്ത് (26), ഗണേശന്‍ (31), ഗോപാലന്‍ (37) എന്നിവരെ മംഗളൂരുവിലെ എ.ജെ.ഐ ആസ്പത്രിയിലും പ്രവേശിപ്പിച്ചു. വാക്കുതര്‍ക്കത്തിനിടെയാണ് ഇവര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. ബി.ജെ. പി പ്രവര്‍ത്തകരുടെ പരാതിയില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ 17 പേര്‍ക്കെതിരെ കുമ്പള പൊലീസ് കേസെടുത്തു. നവീന്‍, കൃഷ്ണന്‍, ശശി, പാച്ചു, ജിത്തു, വിവേക്, സുജി തുടങ്ങിയവര്‍ക്കെതിരെയാണ് കേസ്.

Related Articles
Next Story
Share it