കുമ്പളയില്‍ ഫുള്‍ജാര്‍ സോഡക്ക് ആവശ്യക്കാരേറെ

കുമ്പള: നവമാധ്യമങ്ങള്‍ വഴി ശ്രദ്ധേയമായ ഫുള്‍ജാര്‍ സോഡക്ക് എങ്ങും ആവശ്യക്കാര്‍ ഏറെ. കുമ്പള ബസ്സ്റ്റാന്റിന് സമീപത്തെ കടയില്‍ വലിയ തിരക്കാണ് ഫുള്‍ജാര്‍ സോഡക്കായി അനുഭവപ്പെടുന്നത്. കുണ്ടങ്കാറടുക്ക പഴയ ദിനേശ് ബീഡി കമ്പനിക്ക് സമീപത്തെ ഇഖ്ബാലാണ് ഇവിടെ സര്‍ബത്ത് കട നടത്തുന്നത്. നോമ്പുതുറക്ക് ശേഷം വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഒട്ടേറെ പേരാണ് ഇവിടെയെത്തുന്നത്. പുലര്‍ച്ചെ 2മണിവരെ ആവശ്യക്കാര്‍ എത്തുമെന്ന് ഇഖ്ബാല്‍ പറയുന്നു. നുരഞ്ഞുപൊങ്ങുന്ന ഫുള്‍ജാര്‍ സോഡ കൗതുകമുണര്‍ത്തുന്നു. ഇഞ്ചി, പുതിന, കുരുമുളക്, ചെറുനാരങ്ങ തുടങ്ങിയവയാണ് ഇതിനായി ഉപയോഗിക്കുന്നത്. ദിനേന […]

കുമ്പള: നവമാധ്യമങ്ങള്‍ വഴി ശ്രദ്ധേയമായ ഫുള്‍ജാര്‍ സോഡക്ക് എങ്ങും ആവശ്യക്കാര്‍ ഏറെ. കുമ്പള ബസ്സ്റ്റാന്റിന് സമീപത്തെ കടയില്‍ വലിയ തിരക്കാണ് ഫുള്‍ജാര്‍ സോഡക്കായി അനുഭവപ്പെടുന്നത്. കുണ്ടങ്കാറടുക്ക പഴയ ദിനേശ് ബീഡി കമ്പനിക്ക് സമീപത്തെ ഇഖ്ബാലാണ് ഇവിടെ സര്‍ബത്ത് കട നടത്തുന്നത്. നോമ്പുതുറക്ക് ശേഷം വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഒട്ടേറെ പേരാണ് ഇവിടെയെത്തുന്നത്. പുലര്‍ച്ചെ 2മണിവരെ ആവശ്യക്കാര്‍ എത്തുമെന്ന് ഇഖ്ബാല്‍ പറയുന്നു. നുരഞ്ഞുപൊങ്ങുന്ന ഫുള്‍ജാര്‍ സോഡ കൗതുകമുണര്‍ത്തുന്നു. ഇഞ്ചി, പുതിന, കുരുമുളക്, ചെറുനാരങ്ങ തുടങ്ങിയവയാണ് ഇതിനായി ഉപയോഗിക്കുന്നത്. ദിനേന നൂറുകണക്കിനാളുകളാണ് ഇവിടെ ഫുള്‍ജാര്‍ സോഡ കുടിക്കാനായി എത്തുന്നത്.

Related Articles
Next Story
Share it