കാസര്‍കോട്ട് ശിശുസൗഹൃദ പൊലീസ് സ്റ്റേഷന്റെ നിര്‍മ്മാണം തുടങ്ങി

കാസര്‍കോട്: കാസര്‍കോട്ട് ശിശു സൗഹൃദ പൊലീസ് സ്റ്റേഷന്റെ നിര്‍മ്മാണം തുടങ്ങി. കാസര്‍കോട് സി.ഐ ഓഫീസിന് സമീപം 750 സ്‌ക്വയര്‍ ഫീറ്റില്‍ 10 ലക്ഷം രൂപ ചെലവിട്ടാണ് നിര്‍മ്മാണ പ്രവര്‍ത്തികള്‍ ആരംഭിച്ചത്. പൊലീസും കുട്ടികളും തമ്മിലുള്ള ബന്ധം ഊഷ്മളമാക്കുന്നതിനും കുട്ടികള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്തു കൊടുക്കുന്നതിനുമാണ് ഇങ്ങനെയൊരു പൊലീസ് സ്റ്റേഷന്‍ സ്ഥാപിക്കുന്നത്. കുറ്റവാസനയുള്ള കുട്ടികളെ അതില്‍ നിന്ന് പിന്തിരിപ്പിക്കുന്നതിനും ഉത്തമ പൗരന്‍മാരായി വാര്‍ത്തെടുക്കുന്നതിനും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ശിശുസൗഹൃദ പൊലീസ് സ്റ്റേഷനില്‍ നടത്തും. കുട്ടികളുടെ അമ്മമാര്‍ക്കും പൊലീസ് സ്റ്റേഷനില്‍ വന്ന് […]

കാസര്‍കോട്: കാസര്‍കോട്ട് ശിശു സൗഹൃദ പൊലീസ് സ്റ്റേഷന്റെ നിര്‍മ്മാണം തുടങ്ങി. കാസര്‍കോട് സി.ഐ ഓഫീസിന് സമീപം 750 സ്‌ക്വയര്‍ ഫീറ്റില്‍ 10 ലക്ഷം രൂപ ചെലവിട്ടാണ് നിര്‍മ്മാണ പ്രവര്‍ത്തികള്‍ ആരംഭിച്ചത്. പൊലീസും കുട്ടികളും തമ്മിലുള്ള ബന്ധം ഊഷ്മളമാക്കുന്നതിനും കുട്ടികള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്തു കൊടുക്കുന്നതിനുമാണ് ഇങ്ങനെയൊരു പൊലീസ് സ്റ്റേഷന്‍ സ്ഥാപിക്കുന്നത്. കുറ്റവാസനയുള്ള കുട്ടികളെ അതില്‍ നിന്ന് പിന്തിരിപ്പിക്കുന്നതിനും ഉത്തമ പൗരന്‍മാരായി വാര്‍ത്തെടുക്കുന്നതിനും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ശിശുസൗഹൃദ പൊലീസ് സ്റ്റേഷനില്‍ നടത്തും.
കുട്ടികളുടെ അമ്മമാര്‍ക്കും പൊലീസ് സ്റ്റേഷനില്‍ വന്ന് എന്തെങ്കിലും പരാതികള്‍ ബോധിപ്പിക്കാനുള്ള അവസരമുണ്ടാകും. സംസ്ഥാനത്ത് നിലവില്‍ ആറ് ശിശുസൗഹൃദ പൊലീസ് സ്റ്റേഷനുകളാണുള്ളത്. പുതിയതായി അറുപതോളം പൊലീസ് സ്റ്റേഷനുകള്‍ സ്ഥാപിക്കാനുള്ള നടപടികള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ജില്ലയില്‍ കാസര്‍കോടിന് പുറമെ കാഞ്ഞങ്ങാട്, മഞ്ചേശ്വരം എന്നിവിടങ്ങളിലും ശിശുസൗഹൃദ പൊലീസ് സ്റ്റേഷനുകള്‍ സ്ഥാപിക്കും.

Related Articles
Next Story
Share it