കാട്ടാനക്കൂട്ടവും കാട്ടുപോത്തുകളും കൃഷിയിടത്തില്‍
ദേലംപാടി: കാട്ടാനകളും കാട്ടുപോത്തുകളും കൂട്ടത്തോടെ കൃഷിയിടത്തിലിറങ്ങിയതോടെ വ്യാപക കൃഷി നാശം. ഇതോടെ കര്‍ഷകര്‍ കണ്ണീരിലായിരിക്കുകയാണ്. ദേലംപാടിയിലെ മയ്യള, കക്കെബെട്ടു, നൂജിബെട്ടു എന്നിവിടങ്ങളിലാണ് കാട്ടാനകളുടെയും കോരിക്കണ്ടം, കൈന്താര്‍മൂല, കല്‍പ്പച്ചേരി എന്നിവിടങ്ങളിലാണ് കാട്ടുപോത്തുകളുടെയും ശല്യം രൂക്ഷമായിരിക്കുന്നത്. മയ്യള, കക്കെബെട്ടു, നൂജിബെട്ടു ഭാഗങ്ങളില്‍ 9ഓളം ആനകളാണ് നാട്ടുകാരെ ഭീതിയിലാഴ്ത്തി കൃഷിയിടത്തിലിറങ്ങിയത്. വാഴ, കവുങ്ങ്, പച്ചക്കറികൃഷികള്‍ വ്യാപകമായി നശിപ്പിച്ചിട്ടുണ്ട്. കാര്‍ഷിക ആവശ്യത്തിന് ഉപയോഗിക്കുന്ന പൈപ്പ് ലൈനുകളും നശിപ്പിച്ച നിലയിലാണ്. കഴിഞ്ഞ ഒരാഴ്ചയായി ഈ സ്ഥിതിയുണ്ട്. കൈന്താര്‍ മൂലയിലെ ഇഖ്ബാല്‍, ഹംസ എന്നിവരുടെ കൃഷിയിടം […]

ദേലംപാടി: കാട്ടാനകളും കാട്ടുപോത്തുകളും കൂട്ടത്തോടെ കൃഷിയിടത്തിലിറങ്ങിയതോടെ വ്യാപക കൃഷി നാശം. ഇതോടെ കര്‍ഷകര്‍ കണ്ണീരിലായിരിക്കുകയാണ്. ദേലംപാടിയിലെ മയ്യള, കക്കെബെട്ടു, നൂജിബെട്ടു എന്നിവിടങ്ങളിലാണ് കാട്ടാനകളുടെയും കോരിക്കണ്ടം, കൈന്താര്‍മൂല, കല്‍പ്പച്ചേരി എന്നിവിടങ്ങളിലാണ് കാട്ടുപോത്തുകളുടെയും ശല്യം രൂക്ഷമായിരിക്കുന്നത്. മയ്യള, കക്കെബെട്ടു, നൂജിബെട്ടു ഭാഗങ്ങളില്‍ 9ഓളം ആനകളാണ് നാട്ടുകാരെ ഭീതിയിലാഴ്ത്തി കൃഷിയിടത്തിലിറങ്ങിയത്. വാഴ, കവുങ്ങ്, പച്ചക്കറികൃഷികള്‍ വ്യാപകമായി നശിപ്പിച്ചിട്ടുണ്ട്.
കാര്‍ഷിക ആവശ്യത്തിന് ഉപയോഗിക്കുന്ന പൈപ്പ് ലൈനുകളും നശിപ്പിച്ച നിലയിലാണ്. കഴിഞ്ഞ ഒരാഴ്ചയായി ഈ സ്ഥിതിയുണ്ട്. കൈന്താര്‍ മൂലയിലെ ഇഖ്ബാല്‍, ഹംസ എന്നിവരുടെ കൃഷിയിടം ഒരാഴ്ചയായി കാട്ടുപോത്തുകള്‍ കയ്യടക്കിയിരിക്കുകയാണ്. ഭീതി കാരണം ഇവിടെ എത്താനാകുന്നില്ല.
കല്‍പ്പച്ചേരിയിലെ വെങ്കട്ട രമണയുടെ കൃഷിയിടത്തില്‍ കഴിഞ്ഞ ദിവസമാണ് കാട്ടുപോത്ത് എത്തിയത്.
വന്യ ജീവികളുടെ ശല്യം കാരണം വലിയ നാശനഷ്ടമാണ് ഇവിടത്തെ കര്‍ഷകര്‍ക്ക് ഉണ്ടായത്.