കാഞ്ഞങ്ങാട്ട് വീണ്ടും കവര്‍ച്ച; നിര്‍ത്തിയിട്ട ഓട്ടോയില്‍ നിന്ന് ഡ്രൈവറുടെ സീറ്റ് പൊളിച്ചെടുത്തു കൊണ്ടുപോയി

കാഞ്ഞങ്ങാട്: നിര്‍ത്തിയിട്ട ഓട്ടോയില്‍ നിന്ന് ഡ്രൈവറുടെ സീറ്റ് അടര്‍ത്തിമാറ്റിക്കൊണ്ടുപോയി. മോഷണ പരമ്പര നടന്നുവരുന്ന കാഞ്ഞങ്ങാട്ടാണ് ഇന്നലെയും കവര്‍ച്ച നടന്നത്. കിഴക്കുംകര മാവുങ്കാല്‍ റോഡില്‍ പുതിയകണ്ടം വന്ദേമാതരം ബസ്‌സ്റ്റോപ്പിന് സമീപത്താണ് സംഭവം. സെന്റ് മേരീസ് റബ്ബര്‍ വര്‍ക്‌സിന് സമീപം നിര്‍ത്തിയിട്ടിരുന്ന കെ.എല്‍ 58 7130ഓട്ടോയുടെ സീറ്റാണ് പൊളിച്ചെടുത്തു കൊണ്ടു പോയത്. സീറ്റിനടിയിലെ പെട്ടിയിലാണ് ആര്‍.സി ബുക്ക് സൂക്ഷിച്ചിരുന്നത്. ഇത് മോഷ്ടിക്കാന്‍ വേണ്ടിയാണ് സീറ്റ് തന്നെ എടുത്തുകൊണ്ടുപോയതെന്നാണ് സംശയിക്കുന്നത്. മാവുങ്കാല്‍ സഞ്ജീവനി ആസ്പത്രിക്ക് മുന്നിലെ സ്റ്റാന്റിലെ ഡ്രൈവര്‍ പുതിയ കണ്ടത്തെ […]

കാഞ്ഞങ്ങാട്: നിര്‍ത്തിയിട്ട ഓട്ടോയില്‍ നിന്ന് ഡ്രൈവറുടെ സീറ്റ് അടര്‍ത്തിമാറ്റിക്കൊണ്ടുപോയി. മോഷണ പരമ്പര നടന്നുവരുന്ന കാഞ്ഞങ്ങാട്ടാണ് ഇന്നലെയും കവര്‍ച്ച നടന്നത്. കിഴക്കുംകര മാവുങ്കാല്‍ റോഡില്‍ പുതിയകണ്ടം വന്ദേമാതരം ബസ്‌സ്റ്റോപ്പിന് സമീപത്താണ് സംഭവം.
സെന്റ് മേരീസ് റബ്ബര്‍ വര്‍ക്‌സിന് സമീപം നിര്‍ത്തിയിട്ടിരുന്ന കെ.എല്‍ 58 7130ഓട്ടോയുടെ സീറ്റാണ് പൊളിച്ചെടുത്തു കൊണ്ടു പോയത്. സീറ്റിനടിയിലെ പെട്ടിയിലാണ് ആര്‍.സി ബുക്ക് സൂക്ഷിച്ചിരുന്നത്. ഇത് മോഷ്ടിക്കാന്‍ വേണ്ടിയാണ് സീറ്റ് തന്നെ എടുത്തുകൊണ്ടുപോയതെന്നാണ് സംശയിക്കുന്നത്. മാവുങ്കാല്‍ സഞ്ജീവനി ആസ്പത്രിക്ക് മുന്നിലെ സ്റ്റാന്റിലെ ഡ്രൈവര്‍ പുതിയ കണ്ടത്തെ സി. മോഹനന്റെ ഓട്ടോയില്‍ നിന്നാണ് ആര്‍.സി അടങ്ങിയ സീറ്റ് എടുത്തു കൊണ്ടുപോയത്. ഇന്ന് രാവിലെ 5ന് മോഹനന്‍ ഓട്ടം തുടങ്ങാനായി ഓട്ടോയുടെ അരികിലെത്തിയപ്പോഴാണ് സീറ്റ് നഷ്ടപ്പെട്ട നിലയില്‍ കണ്ടത്. ഉടന്‍ തന്നെ വീട്ടുകാരെയും സമീപവാസികളെയും വിവരമറിയിച്ചു. ഹൊസ്ദുര്‍ഗ് പൊലീസിലും വിവരമറിയിച്ചു. പൊലീസ് സംഭവസ്ഥലത്തെത്തി പരിശോധിച്ചു. കാഞ്ഞങ്ങാട്ട് മോഷണ സംഘം കറങ്ങാന്‍ തുടങ്ങിയതോടെ പൊലീസ് പരിശോധന കര്‍ശനമാക്കിയതിന് പിന്നാലെയാണ് വീണ്ടും കവര്‍ച്ച നടന്നത്. ഇന്നലെ പുലര്‍ച്ചെ നഗരത്തിലെ നാലു കടകളിലാണ് കവര്‍ച്ച നടന്നത്. ചുവരു തുരന്നായിരുന്നു ഒരു കടയില്‍ കവര്‍ച്ച നടത്തിയത്.

Related Articles
Next Story
Share it