കട്ടക്കാല്‍ കെ.എസ്.ടി.പി. റോഡില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

ഉദുമ: കെ.എസ്.ടി.പി റോഡില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് വാര്‍പ്പ ്‌തൊഴിലാളി മരിച്ചു. ഉദുമ അരമങ്ങാനം തൂക്കോച്ചി വളപ്പ് തറവാട്ടിനടുത്ത വാര്‍പ്പ് തൊഴിലാളിയായ മണി എന്ന മണികണ്ഠന്‍ (40) ആണ് മരിച്ചത്. ഇന്നലെ രാത്രി 10 മണിയോടെ കളനാട് കട്ടക്കാലിലാണ് അപകടമുണ്ടായത്. കളനാട് ഭാഗത്ത് നിന്നും കട്ടക്കാല്‍ മേല്‍പ്പറമ്പ് വഴി അരമങ്ങാനത്തേക്ക് പോകുകയായിരുന്ന മണികണ്ഠന്‍ ഓടിച്ച കെ.എല്‍ 14 എം -8557 നമ്പര്‍ ബൈക്കും എതിരെ വരികയായിരുന്ന ഡി.എല്‍ 4 സി.എന്‍.ഇ 3748 നമ്പര്‍ ഇന്നോവ കാറും കൂട്ടിയിടിക്കുകയായിരുന്നു. […]

ഉദുമ: കെ.എസ്.ടി.പി റോഡില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് വാര്‍പ്പ ്‌തൊഴിലാളി മരിച്ചു. ഉദുമ അരമങ്ങാനം തൂക്കോച്ചി വളപ്പ് തറവാട്ടിനടുത്ത വാര്‍പ്പ് തൊഴിലാളിയായ മണി എന്ന മണികണ്ഠന്‍ (40) ആണ് മരിച്ചത്. ഇന്നലെ രാത്രി 10 മണിയോടെ കളനാട് കട്ടക്കാലിലാണ് അപകടമുണ്ടായത്.
കളനാട് ഭാഗത്ത് നിന്നും കട്ടക്കാല്‍ മേല്‍പ്പറമ്പ് വഴി അരമങ്ങാനത്തേക്ക് പോകുകയായിരുന്ന മണികണ്ഠന്‍ ഓടിച്ച കെ.എല്‍ 14 എം -8557 നമ്പര്‍ ബൈക്കും എതിരെ വരികയായിരുന്ന ഡി.എല്‍ 4 സി.എന്‍.ഇ 3748 നമ്പര്‍ ഇന്നോവ കാറും കൂട്ടിയിടിക്കുകയായിരുന്നു. മംഗളൂരു വിമാന താവളത്തില്‍ നിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്നു കാര്‍.
അപകടത്തെ തുടര്‍ന്ന് റോഡിലേക്ക് തെറിച്ചു വീണ മണികണ്ഠന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ഉടന്‍ തന്നെ മരണം സംഭവിക്കുകയും ചെയ്തു.
പൊലീസെത്തിയാണ് മൃതദേഹം ആംബുലന്‍സില്‍ കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയത്. അരമങ്ങാനത്തെ ചന്ദ്രശേഖരന്റെയും പരേതയായ നാരായണിയുടെയും മകനാണ്. ഭാര്യ: രമ്യ. മക്കള്‍: ശ്രീരാഖ്, ശിഖ, ശ്രീയ സഹോദരങ്ങള്‍: ഗൗരി, പുഷ്പ, ഷീബ, സുമിത്ര, നിര്‍മ്മല.
കെ.എസ്.ടി.പി റോഡില്‍ അപകടമരണങ്ങള്‍ വര്‍ദ്ധിക്കുകയാണ്. കാലവര്‍ഷം തുടങ്ങിയതോടെ അപകടത്തിന് ആക്കം കൂടുമെന്നാണ് ആശങ്ക.
രണ്ട് വര്‍ഷത്തിനിടെ കെ.എസ്.ടി.പി റോഡില്‍ കട്ടക്കാലിലുണ്ടായ അപകടങ്ങളില്‍ നിരവധിപേര്‍ മരിച്ചതായി നാട്ടുകാര്‍ പറഞ്ഞു

Related Articles
Next Story
Share it