ആധുനിക രീതിയിലുള്ള കായിക പരിശീലനങ്ങള്‍ക്ക് സിന്തറ്റിക് ട്രാക്കുകളും പിറ്റുകളും ഒരുങ്ങി
കുമ്പള: സ്കൂള്‍ കുട്ടികള്‍ക്കും മറ്റും കായികപരിശീലനം നേടുന്നതിനാവശ്യമായ ആധുനിക രീതിയിലുള്ള സിന്തറ്റിക് ട്രാക്കുകളും പിറ്റുകളും കുമ്പള സൂരംബയലില്‍ ഒരുങ്ങി. സി.എച്ച് മുഹമ്മദ് കോയ മെമ്മോറിയല്‍ ഇംഗ്ലീഷ് സ്കൂള്‍ മൈതാനത്താണ് ശാസ്ത്രീയമായ സിന്തറ്റിക് ട്രാക്കുകളും ഹൈജംപ്, ലോങ് ജംപ് പിറ്റുകളും ക്രിക്കറ്റ് നെറ്റ് പ്രാക്റ്റീസ് സംവിധാനവും ബര്‍മുഡ ഗ്രാസ് ടര്‍ഫും ഫുട്ബാള്‍, വോളിബാള്‍, ബാസ്കറ്റ് ബാള്‍, കബഡി കോര്‍ട്ടുകളും ഒരുക്കിയിട്ടുള്ളത്. സി.എച്ച് മുഹമ്മദ് കോയ മെമ്മോറിയല്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പുറമെ ചുരുങ്ങിയ ചാര്‍ജ് ഈടാക്കി പുറത്ത് നിന്നുള്ള കുട്ടികള്‍ക്കും […]

കുമ്പള: സ്കൂള്‍ കുട്ടികള്‍ക്കും മറ്റും കായികപരിശീലനം നേടുന്നതിനാവശ്യമായ ആധുനിക രീതിയിലുള്ള സിന്തറ്റിക് ട്രാക്കുകളും പിറ്റുകളും കുമ്പള സൂരംബയലില്‍ ഒരുങ്ങി.
സി.എച്ച് മുഹമ്മദ് കോയ മെമ്മോറിയല്‍ ഇംഗ്ലീഷ് സ്കൂള്‍ മൈതാനത്താണ് ശാസ്ത്രീയമായ സിന്തറ്റിക് ട്രാക്കുകളും ഹൈജംപ്, ലോങ് ജംപ് പിറ്റുകളും ക്രിക്കറ്റ് നെറ്റ് പ്രാക്റ്റീസ് സംവിധാനവും ബര്‍മുഡ ഗ്രാസ് ടര്‍ഫും ഫുട്ബാള്‍, വോളിബാള്‍, ബാസ്കറ്റ് ബാള്‍, കബഡി കോര്‍ട്ടുകളും ഒരുക്കിയിട്ടുള്ളത്.
സി.എച്ച് മുഹമ്മദ് കോയ മെമ്മോറിയല്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പുറമെ ചുരുങ്ങിയ ചാര്‍ജ് ഈടാക്കി പുറത്ത് നിന്നുള്ള കുട്ടികള്‍ക്കും പരിശീലനം നേടാനുള്ള അവസരങ്ങള്‍ നല്‍കുമെന്ന് സ്കൂള്‍ മാനേജിങ് കമ്മിറ്റി ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ മുഹമ്മദ് ഇഖ്ബാല്‍ പേരാല്‍, പ്രിന്‍സിപ്പല്‍ കെ.വി ഭട്ട് എന്നിവര്‍ പറഞ്ഞു.
പരിശീലന സംവിധാനങ്ങളുടെ പ്രി ലോഞ്ചിംഗ് മുഹമ്മദ് ഇഖ്ബാല്‍, പ്രസ്ഫോറം ട്രഷറര്‍ കെ.എം.എ സത്താര്‍, പ്രിന്‍സിപ്പാള്‍ കെ.വി ഭട്ട് എന്നിവര്‍ ചേര്‍ന്ന് ലോഗോ പ്രകാശനം ചെയ്തു നിര്‍വ്വഹിച്ചു. പി. എ റംസാന് മെമ്മോറിയല്‍ ട്രസ്റ്റാണ് റേസ് സ്പോര്‍ട്സ് കോംപ്ലക്സ് എന്ന പേരില്‍ ആധുനിക കായികപരിശീലന കേന്ദ്രം നിര്‍മ്മിച്ചു നല്‍കിയത്.