ആദൂര്‍ ഉമ്പു തങ്ങള്‍ അന്തരിച്ചു

ആദൂര്‍: പ്രമുഖ സൂഫിവര്യനും പണ്ഡിതനുമായ ആദൂരിലെ സയ്യിദ് അബ്ദുല്‍ ഖാദിര്‍ അസ്സഖാഫ് എന്ന ഉമ്പു തങ്ങള്‍ (94) അന്തരിച്ചു. ആരോഗ്യ പ്രശ്‌നങ്ങളാല്‍ കുറച്ചുകാലമായി വിശ്രമത്തിലായിരുന്നു. ഇന്നലെ രാത്രി 7 മണിയോടെ സ്വവസതിയില്‍ വെച്ചായിരുന്നു മരണം. സഹോദരന്‍ ആറ്റു തങ്ങള്‍ ഏതാനും ദിവസം മുമ്പാണ് മരണപ്പെട്ടത്. സയ്യിദ് ഹസന്‍ കുഞ്ഞിക്കോയ തങ്ങള്‍ അസ്സഖാഫ്-സയ്യിദത്ത് കുഞ്ഞാറ്റ എന്നിവരുടെ മകനാണ്. ഭാര്യ: പരേതയായ സയ്യിദത്ത് കെ.സി. നഫീസ ബീവി ചോലക്കര. മക്കള്‍: പി.പി. കുഞ്ഞിക്കോയ തങ്ങള്‍ കൊടിയമ്മ, അബ്ദുല്‍ഹക്കീം തങ്ങള്‍ ആദൂര്‍, […]

ആദൂര്‍: പ്രമുഖ സൂഫിവര്യനും പണ്ഡിതനുമായ ആദൂരിലെ സയ്യിദ് അബ്ദുല്‍ ഖാദിര്‍ അസ്സഖാഫ് എന്ന ഉമ്പു തങ്ങള്‍ (94) അന്തരിച്ചു. ആരോഗ്യ പ്രശ്‌നങ്ങളാല്‍ കുറച്ചുകാലമായി വിശ്രമത്തിലായിരുന്നു. ഇന്നലെ രാത്രി 7 മണിയോടെ സ്വവസതിയില്‍ വെച്ചായിരുന്നു മരണം.
സഹോദരന്‍ ആറ്റു തങ്ങള്‍ ഏതാനും ദിവസം മുമ്പാണ് മരണപ്പെട്ടത്.
സയ്യിദ് ഹസന്‍ കുഞ്ഞിക്കോയ തങ്ങള്‍ അസ്സഖാഫ്-സയ്യിദത്ത് കുഞ്ഞാറ്റ എന്നിവരുടെ മകനാണ്. ഭാര്യ: പരേതയായ സയ്യിദത്ത് കെ.സി. നഫീസ ബീവി ചോലക്കര. മക്കള്‍: പി.പി. കുഞ്ഞിക്കോയ തങ്ങള്‍ കൊടിയമ്മ, അബ്ദുല്‍ഹക്കീം തങ്ങള്‍ ആദൂര്‍, സയ്യിദത്ത് ഉമൈബ ബീവി, സയ്യിദത്ത് സുഹറ ബീവി, സയ്യിദത്ത് സുമയ്യ ബീവി. മരുമക്കള്‍: സയ്യിദ് മുഹമ്മദ് മദനി തങ്ങള്‍ (പൈക്ക ഖാസി), സയ്യിദ് സിറാജുദ്ദീന്‍ തങ്ങള്‍ പൈവളികെ, സയ്യിദ് യഹ്‌യ തങ്ങള്‍ ഹൈദ്രോസി ആദൂര്‍, സയ്യിദത്ത് റംല ബീവി കിന്യ, സയ്യിദത്ത് ആയിഷ ബീവി ചേരൂര്‍. സഹോദരങ്ങള്‍: സയ്യിദത്ത് ഫാത്തിമ ബീവി ഉള്ളാള്‍ (ഉമ്പിച്ചി), സയ്യിദത്ത് ആമിന ബീവി (പൂവി), പരേതരായ സയ്യിദ് ടി.വി. അബൂബക്കര്‍ അസ്സഖാഫ് (ആറ്റു തങ്ങള്‍), സയ്യിദത്ത് നഫീസത്തുല്‍ മിസ്‌രിയ്യ ബീവി മൊഗ്രാല്‍.

Related Articles
Next Story
Share it