അമ്പലത്തറയില്‍ വീട് കുത്തിത്തുറന്ന് 25000 രൂപയും 4000 ദിര്‍ഹമും കവര്‍ന്നു

കാഞ്ഞങ്ങാട്: അമ്പലത്തറ മൂന്നാം മൈലില്‍ വീട് കുത്തിത്തുറന്ന് കവര്‍ച്ച നടന്നു. മൂന്നാം മൈലിലെ വിനോദ് കുമാറിന്റെ വീട്ടിലാണ് കവര്‍ച്ച. 25,000 രൂപയും 4000 ദിര്‍ഹവും കവര്‍ന്നു. കാഞ്ഞങ്ങാട് പാണത്തൂര്‍ റോഡരികിലെ വീട്ടില്‍ ഇന്നലെ വൈകുന്നേരമാണ് സംഭവം. വിനോദും കുടുംബവും നാലരയോടെ പള്ളിക്കര ബീച്ച് കാണാന്‍ പോയിരുന്നു. എട്ടരയോടെ തിരിച്ചെത്തിയപ്പോഴാണ് അടുക്കള ഭാഗത്തെ ഗ്രില്‍സും അടുക്കളയുടെ വാതിലും തകര്‍ത്തനിലയില്‍ കണ്ടത്. ഹാളില്‍ പേഴ്‌സില്‍ സൂക്ഷിച്ച രൂപയും ദിര്‍ഹവുമാണ് നഷ്ടപ്പെട്ടത്. കിടപ്പുമുറിയിലെ അലമാര താക്കോല്‍ ഉപയോഗിച്ച് തുറന്നെങ്കിലും അതിനകത്ത് സൂക്ഷിച്ചിരുന്ന […]

കാഞ്ഞങ്ങാട്: അമ്പലത്തറ മൂന്നാം മൈലില്‍ വീട് കുത്തിത്തുറന്ന് കവര്‍ച്ച നടന്നു. മൂന്നാം മൈലിലെ വിനോദ് കുമാറിന്റെ വീട്ടിലാണ് കവര്‍ച്ച. 25,000 രൂപയും 4000 ദിര്‍ഹവും കവര്‍ന്നു. കാഞ്ഞങ്ങാട് പാണത്തൂര്‍ റോഡരികിലെ വീട്ടില്‍ ഇന്നലെ വൈകുന്നേരമാണ് സംഭവം. വിനോദും കുടുംബവും നാലരയോടെ പള്ളിക്കര ബീച്ച് കാണാന്‍ പോയിരുന്നു. എട്ടരയോടെ തിരിച്ചെത്തിയപ്പോഴാണ് അടുക്കള ഭാഗത്തെ ഗ്രില്‍സും അടുക്കളയുടെ വാതിലും തകര്‍ത്തനിലയില്‍ കണ്ടത്.
ഹാളില്‍ പേഴ്‌സില്‍ സൂക്ഷിച്ച രൂപയും ദിര്‍ഹവുമാണ് നഷ്ടപ്പെട്ടത്. കിടപ്പുമുറിയിലെ അലമാര താക്കോല്‍ ഉപയോഗിച്ച് തുറന്നെങ്കിലും അതിനകത്ത് സൂക്ഷിച്ചിരുന്ന സ്വര്‍ണം ശ്രദ്ധയില്‍ പെടാത്തതിനാല്‍ നഷ്ടപ്പെട്ടില്ല. അകത്തുകയറിയതിനുശേഷം പ്രധാന വാതില്‍ അകത്തുനിന്നും പൂട്ടിയിരുന്നു. പള്ളിക്കരയില്‍ നിന്നും തിരിച്ചെത്തിയ വീട്ടുകാര്‍ വാതില്‍ തുറക്കാന്‍ കഴിയാതിരുന്നതോടെ പരിശോധിച്ചപ്പോഴാണ് ഗ്രില്‍സ് തകര്‍ത്തനിലയില്‍ കണ്ടത്.
രാത്രിതന്നെ അമ്പലത്തറ പൊലീസ് സ്ഥലത്തെത്തി. ഇന്നുരാവിലെ വിരലടയാള വിദഗ്ധരും പരിശോധന നടത്തി.

Related Articles
Next Story
Share it