അണങ്കൂരില്‍ ഫസ്റ്റ് ന്യൂറോ കോംപ്രിഹെന്‍സീവ് ന്യൂറോ സയന്‍സസ് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു

കാസര്‍കോട്: ഇന്ത്യയിലെ ആദ്യത്തെയും ഏക ന്യൂറോ ഹോസ്പിറ്റല്‍ ശൃംഖലയായ മംഗളൂരു ഫസ്റ്റ് ന്യൂറോക്ക് കീഴില്‍ അണങ്കൂരില്‍ ആദ്യത്തെ ന്യൂറോ കോംപ്രിഹെന്‍സീവ് ന്യൂറോ സയന്‍സസ് സെന്റര്‍ (ഔട്ട് പേഷ്യന്റ് യൂണിറ്റ്) പ്രവര്‍ത്തനമാരംഭിച്ചു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എം.എല്‍.എമാരായ എ.കെ.എം അഷ്‌റഫ്, സി.എച്ച്. കുഞ്ഞമ്പു, എം. രാജഗോപാലന്‍, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.എ അഷ്‌റഫലി, നഗരസഭാ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അബ്ബാസ് ബീഗം, നഗരസഭാ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഖാലിദ് പച്ചക്കാട്, […]

കാസര്‍കോട്: ഇന്ത്യയിലെ ആദ്യത്തെയും ഏക ന്യൂറോ ഹോസ്പിറ്റല്‍ ശൃംഖലയായ മംഗളൂരു ഫസ്റ്റ് ന്യൂറോക്ക് കീഴില്‍ അണങ്കൂരില്‍ ആദ്യത്തെ ന്യൂറോ കോംപ്രിഹെന്‍സീവ് ന്യൂറോ സയന്‍സസ് സെന്റര്‍ (ഔട്ട് പേഷ്യന്റ് യൂണിറ്റ്) പ്രവര്‍ത്തനമാരംഭിച്ചു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എം.എല്‍.എമാരായ എ.കെ.എം അഷ്‌റഫ്, സി.എച്ച്. കുഞ്ഞമ്പു, എം. രാജഗോപാലന്‍, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.എ അഷ്‌റഫലി, നഗരസഭാ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അബ്ബാസ് ബീഗം, നഗരസഭാ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഖാലിദ് പച്ചക്കാട്, സി.പി.എം ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. മെഡിക്കല്‍ ഡയറക്ടര്‍ ഡോ. രാജേഷ് ഷെട്ടി അധ്യക്ഷത വഹിച്ചു.
കണ്‍സള്‍ട്ടന്റ് ന്യൂറോളജിസ്റ്റ് ഡോ. മുഹമ്മദ് ഷമീം കട്ടത്തടുക്ക സ്വാഗതം പറഞ്ഞു. റോഷിനി ഷെട്ടി, രാമചന്ദ്രഷെട്ടി, ഡോ. രക്ഷിത്, രഞ്ജിത്ത് ഷെട്ടി, സമ്പത്ത് കുമാര്‍, ബിജു തുടങ്ങിയവര്‍ സംബന്ധിച്ചു.
ന്യൂറോ കെയര്‍, ഡേ കെയര്‍ ഒ.പി.ഡി, ജില്ലയിലെ ആദ്യത്തെ 24 മണിക്കൂര്‍ എം.ആര്‍.ഐ, ന്യൂറോ ഫിസിയോളജി ഡയഗ്‌നോസിസ്, മുതിര്‍ന്നവരുടെയും കുട്ടികളുടെയും ന്യൂറോളജിസ്റ്റുകളുടെ ലഭ്യത, ന്യൂറോ റീഹാബിലിറ്റേഷന്‍, ഫാര്‍മസി എന്നിവ ഫസ്റ്റ് ന്യൂറോ കോംപ്രിഹെന്‍സീവ് ന്യൂറോ സയന്‍സസ് സെന്ററില്‍ (ഔട്ട്‌പേഷ്യന്റ് യൂണിറ്റ്) ലഭ്യമാണെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Related Articles
Next Story
Share it