അച്ഛന്‍ മകനെ ഫാനില്‍ കെട്ടിത്തൂക്കുന്നത് മകള്‍ ഫോണില്‍ പകര്‍ത്തി: നടന്നത് കൂട്ട ആത്മഹത്യാശ്രമം

അച്ഛന്‍ മകനെ ഫാനില്‍ കെട്ടിത്തൂക്കുന്നത് മകള്‍ ഫോണില്‍ പകര്‍ത്തി: നടന്നത് കൂട്ട ആത്മഹത്യാശ്രമം ബെംഗളൂരു: മകനെ സീലിങ് ഫാനില്‍ കെട്ടിത്തൂക്കി കൊലപ്പെടുത്തിയതിനെ തുടര്‍ന്ന് വിഭൂതിപുരയില്‍ ഗൃഹനാഥനെ പോലീസ് അറസ്റ്റ് ചെയ്തു. സഹോദരനെ പിതാവ് കെട്ടിത്തൂക്കുന്നതിന്റെ വീഡിയോ മകള്‍ ഫോണില്‍ പകര്‍ത്തിയിരുന്നു. ഈ വീഡിയോയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കുടുംബത്തോടൊപ്പം ആത്മഹത്യ ചെയ്യാനുറച്ച സുരേഷ് ബാബു(45) പന്ത്രണ്ട് വയസുകാരനായ മകനെ സ്റ്റൂളില്‍ കയറ്റി നിര്‍ത്തുന്നതും കഴുത്തില്‍ കുരുക്കിട്ട ശേഷം സ്റ്റൂള്‍ മാറ്റുന്നതും വീഡിയോയിലുണ്ട്. ഭാര്യ ഗീതാഭായി(38)യും തൂങ്ങി മരിക്കുകയായിരുന്നു.
തുടര്‍ന്ന് ആത്മഹത്യ ചെയ്യാനൊരുങ്ങിയ സുരേഷ് ബാബു പതിനേഴുകാരിയായ മകളുടെ അപേക്ഷയെ തുടര്‍ന്ന് അതില്‍ നിന്ന് പിന്മാറി. തനിക്ക് പിന്നാലെ മകളും ആത്മഹത്യ ചെയ്യണമെന്ന് സുരേഷ് ബാബു ചട്ടം കെട്ടിയിരുന്നു. ശനിയാഴ്ച രാത്രിയോടെ നടന്ന സംഭവം ഞായറാഴ്ചയാണ് പുറത്തറിഞ്ഞത്.
..

അച്ഛന്‍ മകനെ ഫാനില്‍ കെട്ടിത്തൂക്കുന്നത് മകള്‍ ഫോണില്‍ പകര്‍ത്തി: നടന്നത് കൂട്ട ആത്മഹത്യാശ്രമം

ബെംഗളൂരു: മകനെ സീലിങ് ഫാനില്‍ കെട്ടിത്തൂക്കി കൊലപ്പെടുത്തിയതിനെ തുടര്‍ന്ന് വിഭൂതിപുരയില്‍ ഗൃഹനാഥനെ പോലീസ് അറസ്റ്റ് ചെയ്തു. സഹോദരനെ പിതാവ് കെട്ടിത്തൂക്കുന്നതിന്റെ വീഡിയോ മകള്‍ ഫോണില്‍ പകര്‍ത്തിയിരുന്നു. ഈ വീഡിയോയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കുടുംബത്തോടൊപ്പം ആത്മഹത്യ ചെയ്യാനുറച്ച സുരേഷ് ബാബു(45) പന്ത്രണ്ട് വയസുകാരനായ മകനെ സ്റ്റൂളില്‍ കയറ്റി നിര്‍ത്തുന്നതും കഴുത്തില്‍ കുരുക്കിട്ട ശേഷം സ്റ്റൂള്‍ മാറ്റുന്നതും വീഡിയോയിലുണ്ട്. ഭാര്യ ഗീതാഭായി(38)യും തൂങ്ങി മരിക്കുകയായിരുന്നു.

തുടര്‍ന്ന് ആത്മഹത്യ ചെയ്യാനൊരുങ്ങിയ സുരേഷ് ബാബു പതിനേഴുകാരിയായ മകളുടെ അപേക്ഷയെ തുടര്‍ന്ന് അതില്‍ നിന്ന് പിന്മാറി. തനിക്ക് പിന്നാലെ മകളും ആത്മഹത്യ ചെയ്യണമെന്ന് സുരേഷ് ബാബു ചട്ടം കെട്ടിയിരുന്നു. ശനിയാഴ്ച രാത്രിയോടെ നടന്ന സംഭവം ഞായറാഴ്ചയാണ് പുറത്തറിഞ്ഞത്.

മകനെ കൊലപ്പെടുത്തിയ ശേഷം ഭാര്യ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് സുരേഷ് ബാബു ആദ്യം മൊഴി നല്‍കിയത്. പിന്നീട് പെണ്‍കുട്ടിയുടെ മൊഴിയും വീഡിയോയും അടിസ്ഥാനമാക്കി സുരേഷ് ബാബുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. ഇയാള്‍ക്കെതിരെ കൊലപാതകത്തിനും ആത്മഹത്യ പ്രേരണയ്ക്കും കേസെടുത്തിട്ടുണ്ട്.

Content Highlights: Abetment to Suicide Murder Girl Shoots Video Bengaluru

Related Articles
Next Story
Share it