കുട്ടികള്‍ക്കുള്ള കോവിഡ് വാക്‌സിന് ഈ ആഴ്ച തന്നെ അനുമതി നല്‍കിയേക്കും; സൈക്കോവ് ഡി ഡി.സി.ജി.ഐ പരിഗണനയില്‍,

ന്യുഡെല്‍ഹി: രാജ്യത്ത് 18 വയസിന് താഴെയുള്ളവര്‍ക്കും കോവിഡ് വാക്‌സിന്‍ നല്‍കാനുള്ള നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍. 12 വയസ്സിനു മുകളിലുള്ള കുട്ടികള്‍ക്ക് നല്‍കാനായി വികസിപ്പിച്ചെടുത്ത സൈക്കോവ് ഡി വാക്‌സിന്‍ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കുന്നത് ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ) പരിഗണനയിലാണ്. ഈ ആഴ്ച തന്നെ അനുമതി നല്‍കിയേക്കുമെന്നാണ് വിവരം. സെഡസ് കാഡിലയാണ് വാക്‌സിന്‍ നിര്‍മിക്കുന്നത്. വാക്സിന്‍ കുട്ടികളിലും മുതിര്‍ന്നവരിലും ഇതിനകം പരീക്ഷണം നടത്തിക്കഴിഞ്ഞു. ഡാറ്റ തൃപ്തികരമാണെങ്കില്‍ ഈ ആഴ്ച തന്നെ അനുമതി ലഭിച്ചേക്കും. അടുത്ത […]

ന്യുഡെല്‍ഹി: രാജ്യത്ത് 18 വയസിന് താഴെയുള്ളവര്‍ക്കും കോവിഡ് വാക്‌സിന്‍ നല്‍കാനുള്ള നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍. 12 വയസ്സിനു മുകളിലുള്ള കുട്ടികള്‍ക്ക് നല്‍കാനായി വികസിപ്പിച്ചെടുത്ത സൈക്കോവ് ഡി വാക്‌സിന്‍ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കുന്നത് ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ) പരിഗണനയിലാണ്. ഈ ആഴ്ച തന്നെ അനുമതി നല്‍കിയേക്കുമെന്നാണ് വിവരം.

സെഡസ് കാഡിലയാണ് വാക്‌സിന്‍ നിര്‍മിക്കുന്നത്. വാക്സിന്‍ കുട്ടികളിലും മുതിര്‍ന്നവരിലും ഇതിനകം പരീക്ഷണം നടത്തിക്കഴിഞ്ഞു. ഡാറ്റ തൃപ്തികരമാണെങ്കില്‍ ഈ ആഴ്ച തന്നെ അനുമതി ലഭിച്ചേക്കും. അടുത്ത മാസം മുതല്‍ വാക്സിനേഷന്‍ തുടങ്ങാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ഡി.സി.ജി.ഐയുടെ സബ്ജക്ട് എക്സ്പേര്‍ട്ട് കമ്മിറ്റിയാണ് കാഡില സമര്‍പ്പിച്ച ഡാറ്റ പരിശോധിക്കുന്നത്. കമ്പനിയുടെ മൂന്നാംഘട്ട ഡാറ്റയും തൃപ്തികരമാണെന്ന് കണ്ടെത്തിയാല്‍ അടിയന്തര ഉപയോഗത്തിനുള്ള അനുമതി ഈ ആഴ്ച തന്നെ ലഭിച്ചേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അനുമതി ലഭിച്ചുകഴിഞ്ഞാല്‍ ഓഗസ്റ്റ്-സെപ്തംബര്‍ മാസങ്ങളില്‍ വാക്സിന്‍ വിതരണം ആരംഭിക്കാനാകും.

ഡി.സി.ജി.ഐ അനുമതി ലഭിച്ചാലുടന്‍ വാക്സിന്‍ വിതരണം ആരംഭിക്കുമെന്ന് സെഡസ് കാഡില എം.ഡി ഡോ.ശര്‍വീല്‍ പട്ടേല്‍ വ്യക്തമാക്കി. മാസം തോറും ഒരു കോടി ഡോസ് നിര്‍മ്മിക്കാനുള്ള ശേഷിയാണ് നിലവിലുള്ളത്. വരും മാസങ്ങളില്‍ ഉത്പാദനം വര്‍ധിപ്പിക്കും. 12-18 വയസിന് മധ്യേയുള്ളവര്‍ക്ക് സെഡസ് കാഡില വാക്സിന്‍ സെപ്തംബര്‍ അവസാനത്തോടെ ലഭ്യമാകുമെന്ന് കോവിഡ് 19 നാഷണല്‍ ടെക്നിക്കല്‍ അഡ്വൈസറി ഗ്രൂപ്പ് ഓണ്‍ ഇമ്മ്യുണൈസേഷനിലെ വര്‍ക്കിംഗ് ഗ്രൂപ്പ് ചെയര്‍പേഴ്സണ്‍ ഡോ. എന്‍.കെ അറോറ നേരത്തെ വ്യക്തമാക്കിയിരുന്നു.

നിലവില്‍ കോവിഷീല്‍ഡ്, കോവാക്‌സിന്‍, സ്പുട്‌നിക് വി, മൊഡേണ എന്നീ വാക്‌സിനുകള്‍ക്കാണ് അനുമതി നല്‍കിയിരിക്കുന്നത്. രാജ്യത്ത് അടിയന്തര ഉപയോഗത്തിന് അനുമതി ലഭിക്കുന്ന അഞ്ചാമത്തെ വാക്സിന്‍ ആയിരിക്കും സെഡസ് കാഡിലയുടെ സൈക്കോവ് ഡി.

വരാനിരിക്കുന്ന കോവിഡ് മൂന്നാം തരംഗം കുട്ടികളെയാണ് കൂടുതല്‍ ബാധിക്കുന്നതെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് സൈക്കോവ് ഡിയുടെ അപേക്ഷ വിദഗ്ദ്ധ സമിതിയുടെ മുന്നില്‍ പരിഗണനയക്കെത്തിയത്. കുട്ടികള്‍ക്ക് വാക്‌സിനേഷന്‍ നല്‍കുന്നതിലൂടെ സ്‌കൂളുകള്‍ ആരംഭിക്കാന്‍ കഴിഞ്ഞേക്കും.

Related Articles
Next Story
Share it