ഭക്ഷണം വൈകിയതിനെക്കുറിച്ച് ചോദിച്ച മേയ്ക്കപ്പ് ആര്‍ട്ടിസ്റ്റായ യുവതിയുടെ മൂക്കിടിച്ച് ചതച്ചു; ഓണ്‍ലൈന്‍ ഭക്ഷണപോര്‍ട്ടല്‍ ജീവനക്കാരന്‍ അറസ്റ്റില്‍

ബംഗളൂരു: ഭക്ഷണം വൈകിയതിനെക്കുറിച്ച് ചോദിച്ച മേയ്ക്കപ്പ് ആര്‍ട്ടിസ്റ്റായ യുവതിയുടെ മൂക്കിടിച്ച് ചതച്ച ഓണ്‍ലൈന്‍ ഭക്ഷണപോര്‍ട്ടല്‍ ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. മേയ്ക്കപ്പ് ആര്‍ട്ടിസ്റ്റും മോഡലുമായ ഹിതേഷ ചന്ദ്രാനിയെ അക്രമിച്ച കേസില്‍ പ്രതിയായ ഓണ്‍ലൈന്‍ ഭക്ഷണപോര്‍ട്ടല്‍ സൊമാറ്റോയിലെ ജീവനക്കാരന്‍ കാമരാജിനെയാണ് ബംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തത്. മൂക്കില്‍ നിന്ന് രക്തമൊഴുകുന്ന നിലയില്‍ ഹിതേഷ ചന്ദ്രാനി തനിക്ക് നേരിട്ട ദുരനുഭവം സംബന്ധിച്ച് വീഡിയോ സഹിതം നവമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു. വീഡിയോ വൈറലായതോടെ ഓണ്‍ലൈന്‍ ഭക്ഷണപോര്‍ട്ടല്‍ അധികൃതര്‍ കാമരാജനെതിരെ പൊലീസില്‍ പരാതി […]

ബംഗളൂരു: ഭക്ഷണം വൈകിയതിനെക്കുറിച്ച് ചോദിച്ച മേയ്ക്കപ്പ് ആര്‍ട്ടിസ്റ്റായ യുവതിയുടെ മൂക്കിടിച്ച് ചതച്ച ഓണ്‍ലൈന്‍ ഭക്ഷണപോര്‍ട്ടല്‍ ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. മേയ്ക്കപ്പ് ആര്‍ട്ടിസ്റ്റും മോഡലുമായ ഹിതേഷ ചന്ദ്രാനിയെ അക്രമിച്ച കേസില്‍ പ്രതിയായ ഓണ്‍ലൈന്‍ ഭക്ഷണപോര്‍ട്ടല്‍ സൊമാറ്റോയിലെ ജീവനക്കാരന്‍ കാമരാജിനെയാണ് ബംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തത്. മൂക്കില്‍ നിന്ന് രക്തമൊഴുകുന്ന നിലയില്‍ ഹിതേഷ ചന്ദ്രാനി തനിക്ക് നേരിട്ട ദുരനുഭവം സംബന്ധിച്ച് വീഡിയോ സഹിതം നവമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു. വീഡിയോ വൈറലായതോടെ ഓണ്‍ലൈന്‍ ഭക്ഷണപോര്‍ട്ടല്‍ അധികൃതര്‍ കാമരാജനെതിരെ പൊലീസില്‍ പരാതി നല്‍കുകയും ഇയാളെ ജോലിയില്‍ നിന്ന് ഒഴിവാക്കുകയുമായിരുന്നു. സൊമാറ്റോ അധികൃതര്‍ ഹിതേഷയുമായി ഫോണില്‍ ബന്ധപ്പെടുകയും ജീവനക്കാരന്റെ ഭാഗത്തുനിന്നുണ്ടായ മോശം പെരുമാറ്റത്തിന് ക്ഷമ ചോദിക്കുകയും ചെയ്തു. ഇത്തരം സംഭവങ്ങള്‍ ഇനി ഉണ്ടാകാതിരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഉറപ്പ് നല്‍കി. കാമരാജിനെതിരായ അന്വേഷണത്തിന് പൂര്‍ണസഹകരണവും അവര്‍ ഉറപ്പുനല്‍കി.

Related Articles
Next Story
Share it