സ്ലാട്ടന്‍ വീണ്ടും ദേശീയ കുപ്പായത്തില്‍; അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നുള്ള വിരമിക്കല്‍ തീരുമാനം പിന്‍വലിച്ച് ഇബ്രാഹിമോവിച്ച്

ലണ്ടന്‍: 2022 ഫിഫ ലോകകപ്പിനൊരുങ്ങുന്ന സ്വീഡന്റെ ദേശീയ ടീമിലേക്ക് തിരിച്ചെത്തി സൂപ്പര്‍ താരം സ്ലാട്ടന്‍ ഇബ്രാബിമോവിച്ച്. അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്നും വിരമിക്കാനുള്ള തീരുമാനം അദ്ദേഹം പിന്‍വലിച്ച്ു. ഇതേതുടര്‍ന്ന് സ്വീഡന്‍ താരത്തെ ദേശീയ ടീമിലേക്ക് വീണ്ടും ഉള്‍പ്പെടുത്തി. 2022 ലോക കപ്പിന് മുന്നോടിയായുള്ള സ്വീഡന്റെ വിവിധ മത്സരങ്ങളില്‍ സ്ലാട്ടന്‍ ബൂട്ടണിയും. 116 അന്താരാഷ്ട്ര മത്സരങ്ങളില്‍ ദേശീയ ടീമിന് വേണ്ടി ബൂട്ടണിഞ്ഞ താരം രണ്ട് ലോകകപ്പിലും നാല് യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പിലും ടീമിന്റെ ഭാഗമായിരുന്നു. സ്വീഡന് വേണ്ടി ഇതുവരെ 62 അന്താരാഷ്ട്രഗോളുകള്‍ […]

ലണ്ടന്‍: 2022 ഫിഫ ലോകകപ്പിനൊരുങ്ങുന്ന സ്വീഡന്റെ ദേശീയ ടീമിലേക്ക് തിരിച്ചെത്തി സൂപ്പര്‍ താരം സ്ലാട്ടന്‍ ഇബ്രാബിമോവിച്ച്. അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്നും വിരമിക്കാനുള്ള തീരുമാനം അദ്ദേഹം പിന്‍വലിച്ച്ു. ഇതേതുടര്‍ന്ന് സ്വീഡന്‍ താരത്തെ ദേശീയ ടീമിലേക്ക് വീണ്ടും ഉള്‍പ്പെടുത്തി. 2022 ലോക കപ്പിന് മുന്നോടിയായുള്ള സ്വീഡന്റെ വിവിധ മത്സരങ്ങളില്‍ സ്ലാട്ടന്‍ ബൂട്ടണിയും.

116 അന്താരാഷ്ട്ര മത്സരങ്ങളില്‍ ദേശീയ ടീമിന് വേണ്ടി ബൂട്ടണിഞ്ഞ താരം രണ്ട് ലോകകപ്പിലും നാല് യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പിലും ടീമിന്റെ ഭാഗമായിരുന്നു. സ്വീഡന് വേണ്ടി ഇതുവരെ 62 അന്താരാഷ്ട്രഗോളുകള്‍ നേടിയിട്ടുണ്ട്. സ്വീഡന് വേണ്ടി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരമെന്ന റെക്കോഡ് അദ്ദേഹത്തിന്റെ പേരിലാണ്.

2001ല്‍ സ്വീഡന്‍ ദേശീയ ടീമില്‍ എത്തിയ ഇബ്രാഹിമോവിച്ച് 2016ലാണ് അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്. ക്ലബ് ഫുട്‌ബോളില്‍ തുടരുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ടു സീസണുകളിലായി സ്പാനിഷ് ലീഗില്‍ കാഴ്ചവെക്കുന്ന മികച്ച പ്രകടനമാണ് വീണ്ടും അദ്ദേഹത്തെ ദേശീയ ടീമിലേക്കെത്തിച്ചത്. യുവതാരങ്ങളെപ്പോലും തോല്‍പ്പിക്കുന്ന ശാരീരിക ക്ഷമതയാണ് 39കാരനായ എസി മിലാന്‍ താരം പ്രകടമാക്കുന്നത്. എ.സി.മിലാന്റെ ഏറ്റവും മൂല്യമേറിയ താരം കൂടിയാണ് ഇബ്രി.

Related Articles
Next Story
Share it