ഡെല്‍ഹിയില്‍ വീണ്ടും ഒമിക്രോണ്‍ സ്ഥിരീകരിച്ചു; രോഗബാധ സിംബാവെയില്‍ നിന്നെത്തിയയാള്‍ക്ക്

ന്യൂഡല്‍ഹി: ഡെല്‍ഹിയില്‍ വീണ്ടും ഒമിക്രോണ്‍ സ്ഥിരീകരിച്ചു. സിംബാവെയില്‍ നിന്നെത്തിയയാള്‍ക്കാണ് കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഈ ആഴ്ചയുടെ തുടക്കത്തിലാണ് ഇയാള്‍ സിംബാവെയില്‍ നിന്ന് ഡെല്‍ഹിയില്‍ എത്തിയത്. പുതിയ കേസ് സംബന്ധിച്ച് ഡെല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍ സ്ഥിരീകരിച്ചു. ഡെല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രണ്ടാമത്തെ ഒമിക്രോണ്‍ കേസാണിത്. സാംപിള്‍ ശേഖരിച്ച് ജനിതക പരിശോധനയ്ക്ക് അയച്ചാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇയാള്‍ അടുത്തിടെ സൗത്ത് ആഫ്രിക്കയിലും യാത്ര ചെയ്തിരുന്നതായി ഡെല്‍ഹി ആരോഗ്യ വൃത്തങ്ങള്‍ അറിയിച്ചു. ഇയാളെ ലോക് നായക് ജയ് […]

ന്യൂഡല്‍ഹി: ഡെല്‍ഹിയില്‍ വീണ്ടും ഒമിക്രോണ്‍ സ്ഥിരീകരിച്ചു. സിംബാവെയില്‍ നിന്നെത്തിയയാള്‍ക്കാണ് കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഈ ആഴ്ചയുടെ തുടക്കത്തിലാണ് ഇയാള്‍ സിംബാവെയില്‍ നിന്ന് ഡെല്‍ഹിയില്‍ എത്തിയത്. പുതിയ കേസ് സംബന്ധിച്ച് ഡെല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍ സ്ഥിരീകരിച്ചു. ഡെല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രണ്ടാമത്തെ ഒമിക്രോണ്‍ കേസാണിത്.

സാംപിള്‍ ശേഖരിച്ച് ജനിതക പരിശോധനയ്ക്ക് അയച്ചാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇയാള്‍ അടുത്തിടെ സൗത്ത് ആഫ്രിക്കയിലും യാത്ര ചെയ്തിരുന്നതായി ഡെല്‍ഹി ആരോഗ്യ വൃത്തങ്ങള്‍ അറിയിച്ചു. ഇയാളെ ലോക് നായക് ജയ് പ്രകാശ് നാരായണ്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഒമിക്രോണ്‍ വകഭേദം റിപ്പോര്‍ട്ട് ചെയ്യുന്നവര്‍ക്കായി ഇവിടെ പ്രത്യേക വാര്‍ഡുകള്‍ സജ്ജമാക്കിയിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച 27 പേരുടെ സാംപിളുകള്‍ ജനിതക പരിശോധനയ്ക്ക് വിധേയമാക്കിയതില്‍ 25 ഉം നെഗറ്റീവ് ആയിരുന്നു. രണ്ട് പേര്‍ക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്.

ഇതോടെ രാജ്യത്തെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 33 ആയി ഉയര്‍ന്നു. വെള്ളിയാഴ്ച മഹാരാഷ്ട്രയില്‍ ഏഴും ഗുജറാത്തില്‍ രണ്ട് കേസുകളും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Related Articles
Next Story
Share it