സക്കാത്ത് ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിന് വേണ്ടിയാവണം-എ.കെ.എം അഷ്‌റഫ്

ബന്തിയോട്: സക്കാത്ത് സംവിധാനം നടപ്പിലാക്കുന്നതിലൂടെ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം സാധ്യമാവണമെന്നും ഇസ്ലാമിക ചരിത്രത്തില്‍ അതാണ് സംഭവിച്ചതെന്നും എ.കെ.എം അഷ്‌റഫ് എം. എല്‍.എ പറഞ്ഞു. ബൈത്തുസകാത്ത് കേരളയുടെ സഹകരണത്തോടെ ബന്തിയോട് അട്ക്കയില്‍ സ്വയം തൊഴില്‍ പദ്ധതിയിലൂടെ നല്‍കിയ മില്‍മ ബൂത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബൈത്തുസ്സാക്കാത്ത് കുമ്പള ഏരിയാ രക്ഷാധികാരി പി എസ് അബ്ദുല്ലക്കുഞ്ഞി അദ്ധ്യക്ഷത വഹിച്ചു. മംഗല്‍പാടി പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഖൈറുന്നിസ ഉമര്‍, വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റി അംഗം കെ രാമകൃഷ്ണന്‍, കുമ്പള […]

ബന്തിയോട്: സക്കാത്ത് സംവിധാനം നടപ്പിലാക്കുന്നതിലൂടെ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം സാധ്യമാവണമെന്നും ഇസ്ലാമിക ചരിത്രത്തില്‍ അതാണ് സംഭവിച്ചതെന്നും എ.കെ.എം അഷ്‌റഫ് എം. എല്‍.എ പറഞ്ഞു. ബൈത്തുസകാത്ത് കേരളയുടെ സഹകരണത്തോടെ ബന്തിയോട് അട്ക്കയില്‍ സ്വയം തൊഴില്‍ പദ്ധതിയിലൂടെ നല്‍കിയ മില്‍മ ബൂത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബൈത്തുസ്സാക്കാത്ത് കുമ്പള ഏരിയാ രക്ഷാധികാരി പി എസ് അബ്ദുല്ലക്കുഞ്ഞി അദ്ധ്യക്ഷത വഹിച്ചു. മംഗല്‍പാടി പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഖൈറുന്നിസ ഉമര്‍, വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റി അംഗം കെ രാമകൃഷ്ണന്‍, കുമ്പള പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി അസ്ലം സൂരംബയല്‍, മുസ്ലിം ലീഗ് മംഗല്‍പാടി പഞ്ചായത്ത് സെക്രട്ടരി ഉമര്‍ അപ്പോളൊ
എന്നിവര്‍ സംസാരിച്ചു.അഷ്‌റഫ് ബായാര്‍ സ്വാഗതവും പീപ്പിള്‍സ് ഫൗണ്ടേഷന്‍ ഏരിയാ കോഓര്‍ഡിനേറ്റര്‍ അബ്ദുല്ലത്തീഫ് കുമ്പള നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it