സഹീര്‍ ആസിഫ് കാസര്‍കോട് നഗരസഭാ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനാകും
കാസര്‍കോട്: ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കാന്‍ വേണ്ടി അബ്ബാസ് ബീഗം ഒഴിഞ്ഞ കാസര്‍കോട് നഗരസഭാ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്തേക്ക് മുസ്ലിം ലീഗിലെ സഹീര്‍ ആസിഫ് മത്സരിക്കും. സഹീര്‍ ആസിഫിനെ പ്രസ്തുത സ്ഥാനത്തേക്ക് മത്സരിപ്പിക്കാന്‍ മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി തീരുമാനിച്ചു. മുസ്ലിം ലീഗ് വിജയം ഉറപ്പിക്കുന്ന സീറ്റാണിത്. ഈ മാസം 14ന് രാവിലെ 11 മണിക്കാണ് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്തേക്ക് വോട്ടെടുപ്പ് നടക്കുന്നത്. വികസനകാര്യ സമിതിയിലെ അംഗങ്ങളാണ് വോട്ട് ചെയ്യേണ്ടത്.സമിതിയില്‍ മുസ്ലിം ലീഗിന് […]

കാസര്‍കോട്: ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കാന്‍ വേണ്ടി അബ്ബാസ് ബീഗം ഒഴിഞ്ഞ കാസര്‍കോട് നഗരസഭാ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്തേക്ക് മുസ്ലിം ലീഗിലെ സഹീര്‍ ആസിഫ് മത്സരിക്കും. സഹീര്‍ ആസിഫിനെ പ്രസ്തുത സ്ഥാനത്തേക്ക് മത്സരിപ്പിക്കാന്‍ മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി തീരുമാനിച്ചു. മുസ്ലിം ലീഗ് വിജയം ഉറപ്പിക്കുന്ന സീറ്റാണിത്. ഈ മാസം 14ന് രാവിലെ 11 മണിക്കാണ് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്തേക്ക് വോട്ടെടുപ്പ് നടക്കുന്നത്. വികസനകാര്യ സമിതിയിലെ അംഗങ്ങളാണ് വോട്ട് ചെയ്യേണ്ടത്.
സമിതിയില്‍ മുസ്ലിം ലീഗിന് നാലും ബി.ജെ.പിക്ക് രണ്ടും അംഗങ്ങളുണ്ടായിരുന്നു. അബ്ബാസ് ഒഴിഞ്ഞതോടെ ഈ സമിതിയില്‍ മുസ്ലിം ലീഗിന് മൂന്നും ബി.ജെ.പിക്ക് രണ്ടും അംഗങ്ങളായി. സഹീര്‍ ആസിഫിന് പുറമെ സൈനുദ്ദീന്‍ തുരുത്തി, അസ്മ എന്നിവരാണ് ലീഗ് അംഗങ്ങള്‍. വരപ്രസാദും ശാരദയുമാണ് വികസനകാര്യ സമിതിയിലെ ബി.ജെ.പി അംഗങ്ങള്‍. ബി.ജെ.പി ആരെ സ്ഥാനാര്‍ത്ഥിയാക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല.