യൂസുഫ് പത്താന്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു
ന്യൂഡല്‍ഹി: വെടിക്കെട്ട് ഇന്നിംഗ്‌സുമായി കാണികളെ ഹരം കൊള്ളിച്ച യൂസുഫ് പത്താന്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കുന്നതായി താരം പ്രഖ്യാപിച്ചു. ജീവിതത്തിലെ ഒരു ഇന്നിംഗ്‌സിന് ഫുള്‍സ്റ്റോപ്പ് ഇടേണ്ട സമയം ആയിരിക്കുന്നു. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളിലും നിന്നും വിരമിക്കല്‍ പ്രഖ്യാപിക്കുകയാണ്. അദേഹം പറഞ്ഞു. 2007 ലാണ് യൂസഫ് പത്താന്‍ രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറിയത്. ഇന്ത്യയ്ക്കായി 57 ഏകദിനങ്ങളും 22 ട്വന്റി20 മത്സരങ്ങളും കളിച്ചിട്ടുള്ള താരം ഇന്ത്യയുടെ രണ്ട് ലോകകപ്പ് വിജയങ്ങളിലും ഭാഗമായിരുന്നു. ഏകദിനത്തില്‍ 810 […]

![യൂസുഫ് പത്താന്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു യൂസുഫ് പത്താന്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു](https://utharadesam.com/wp-content/uploads/2021/02/Yusuf-Pathan.jpg)
ന്യൂഡല്‍ഹി: വെടിക്കെട്ട് ഇന്നിംഗ്‌സുമായി കാണികളെ ഹരം കൊള്ളിച്ച യൂസുഫ് പത്താന്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കുന്നതായി താരം പ്രഖ്യാപിച്ചു. ജീവിതത്തിലെ ഒരു ഇന്നിംഗ്‌സിന് ഫുള്‍സ്റ്റോപ്പ് ഇടേണ്ട സമയം ആയിരിക്കുന്നു. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളിലും നിന്നും വിരമിക്കല്‍ പ്രഖ്യാപിക്കുകയാണ്. അദേഹം പറഞ്ഞു.
2007 ലാണ് യൂസഫ് പത്താന്‍ രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറിയത്. ഇന്ത്യയ്ക്കായി 57 ഏകദിനങ്ങളും 22 ട്വന്റി20 മത്സരങ്ങളും കളിച്ചിട്ടുള്ള താരം ഇന്ത്യയുടെ രണ്ട് ലോകകപ്പ് വിജയങ്ങളിലും ഭാഗമായിരുന്നു. ഏകദിനത്തില്‍ 810 റണ്‍സും ട്വന്റി20 യില്‍ 236 റണ്‍സും നേടിയിട്ടുണ്ട്. 2012 മാര്‍ച്ചില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലാണ് താരം അവസാനമായി ഇന്ത്യയ്ക്കായി കളിച്ചത്.
ഫസ്റ്റ് ക്ലാസില്‍ 100 മത്സരങ്ങള്‍ കളിച്ചിട്ടുള്ള താരം 4825 റണ്‍സും 201 വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പഠാന്റെ സഹോദരനാണ്.