പള്ളങ്കോട് യൂസുഫ് ഹാജി അന്തരിച്ചു

പള്ളങ്കോട്: മുസ്ലിം ലീഗിന്റെയും സമസ്തയുടെയും നേതാവും മുന്‍ പത്രവിതരണക്കാരനുമായിരുന്ന പള്ളങ്കോട് മോരങ്ങാനത്തെ യൂസുഫ് ഹാജി (80) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. പള്ളങ്കോടിന്റെ സമസ്ത മേഖലകളിലും സജീവമായിരുന്നു. ദേലമ്പാടി പഞ്ചായത്തില്‍ മുസ്ലിം ലീഗിന്റെ മുതിര്‍ന്ന നേതാക്കളില്‍ ഒരാളാണ്. മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റിയില്‍ വിവിധ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. മുസ്ലിം ലീഗ് ഉദുമ നിയോജക മണ്ഡലം വൈസ് പ്രസിഡണ്ടായും പ്രവര്‍ത്തിച്ചു. ദീര്‍ഘകാലം പാര്‍ട്ടിയുടെ ജില്ലാ പ്രവര്‍ത്തക സമിതി അംഗവുമായിരുന്നു. സമസ്ത മദ്രസ മാനേജ്‌മെന്റ് അസോസിയേഷനിലും ഭാരവാഹിത്വം വഹിച്ചിട്ടുണ്ട്. പള്ളങ്കോട്ടെ […]

പള്ളങ്കോട്: മുസ്ലിം ലീഗിന്റെയും സമസ്തയുടെയും നേതാവും മുന്‍ പത്രവിതരണക്കാരനുമായിരുന്ന പള്ളങ്കോട് മോരങ്ങാനത്തെ യൂസുഫ് ഹാജി (80) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. പള്ളങ്കോടിന്റെ സമസ്ത മേഖലകളിലും സജീവമായിരുന്നു. ദേലമ്പാടി പഞ്ചായത്തില്‍ മുസ്ലിം ലീഗിന്റെ മുതിര്‍ന്ന നേതാക്കളില്‍ ഒരാളാണ്. മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റിയില്‍ വിവിധ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. മുസ്ലിം ലീഗ് ഉദുമ നിയോജക മണ്ഡലം വൈസ് പ്രസിഡണ്ടായും പ്രവര്‍ത്തിച്ചു. ദീര്‍ഘകാലം പാര്‍ട്ടിയുടെ ജില്ലാ പ്രവര്‍ത്തക സമിതി അംഗവുമായിരുന്നു. സമസ്ത മദ്രസ മാനേജ്‌മെന്റ് അസോസിയേഷനിലും ഭാരവാഹിത്വം വഹിച്ചിട്ടുണ്ട്. പള്ളങ്കോട്ടെ ശിഹാബ് തങ്ങള്‍ ഫൗണ്ടേഷന്‍ ഫോര്‍ ഹ്യുമാനിറ്റീസ് വര്‍ക്കിംഗ് ചെയര്‍മാനായും സേവനം അനുഷ്ടിച്ചു. പള്ളങ്കോട് ജുമാ മസ്ജിദ് പ്രസിഡണ്ടായിരുന്നു. ദീര്‍ഘകാലം പത്രവിതരണക്കാരനായി പ്രവര്‍ത്തിച്ചു. ഒരാഴ്ച മുമ്പ് പള്ളത്തൂരില്‍ നടന്ന സമസ്തയുടെ ബി സ്മാര്‍ട്ട് ക്ലാസില്‍ സജീവമായി പങ്കെടുത്തിരുന്നു. ഭാര്യ: ആസ്യുമ്മ. മക്കള്‍: സഫൂറ, നസീറ, മുഹമ്മദ് ത്വയ്യിബ് (അബൂദാബി), പരേതയായ നഫീസത്ത് മിസ്‌രിയ. മരുമക്കള്‍: ഖാദര്‍ ഹാജി തല്‍പ്പച്ചേരി, ഹസ്സന്‍ ഊജംപാടി, ടി.എം. അബ്ദുല്ല പള്ളങ്കോട്, റാബിയ കന്യപ്പാടി.

Related Articles
Next Story
Share it