ഉഡുപ്പിയിലെ കൃതിക് വധക്കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; സുഹൃത്ത് വിവാഹം ചെയ്യാന്‍ തീരുമാനിച്ച യുവതിയെ കൃതിക് പ്രണയിച്ചതും കൊലയ്ക്ക് കാരണം

ഉഡുപ്പി: ഒരു മാസം മുമ്പ് ഉഡുപ്പി കുക്കെഹള്ളി ബജെയിലെ കൃതിക് ജെ സാലിയനെ (22) കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. കൃതികിനെ കൊലപ്പെടുത്തിയത് അകന്ന ബന്ധുവായ ബജെ സ്വദേശി ദിനേഷ് സഫാലിഗ (44)യാണെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് സംഭവത്തില്‍ വഴിത്തിരിവുണ്ടാക്കുന്ന കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവന്നത്. സെപ്തംബര്‍ 14ന് കുക്കെഹള്ളിക്കും ബജെയ്ക്കും ഇടയിലുള്ള വനമേഖലയിലാണ് തൂങ്ങിമരിച്ച നിലയില്‍ കൃതികിന്റെ മൃതദേഹം കണ്ടെത്തിയത്. കൃതികിന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ […]

ഉഡുപ്പി: ഒരു മാസം മുമ്പ് ഉഡുപ്പി കുക്കെഹള്ളി ബജെയിലെ കൃതിക് ജെ സാലിയനെ (22) കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. കൃതികിനെ കൊലപ്പെടുത്തിയത് അകന്ന ബന്ധുവായ ബജെ സ്വദേശി ദിനേഷ് സഫാലിഗ (44)യാണെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് സംഭവത്തില്‍ വഴിത്തിരിവുണ്ടാക്കുന്ന കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവന്നത്. സെപ്തംബര്‍ 14ന് കുക്കെഹള്ളിക്കും ബജെയ്ക്കും ഇടയിലുള്ള വനമേഖലയിലാണ് തൂങ്ങിമരിച്ച നിലയില്‍ കൃതികിന്റെ മൃതദേഹം കണ്ടെത്തിയത്. കൃതികിന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ പൂര്‍ണമായും പിന്‍വലിച്ചതിനാല്‍ കൃതികിന്റെ കുടുംബാംഗങ്ങള്‍ മരണത്തില്‍ സംശയം പ്രകടിപ്പിച്ചു.
കൃതികില്‍ നിന്ന് ഒമ്പത് ലക്ഷം രൂപ കടം വാങ്ങിയത് തിരിച്ചടക്കാതിരിക്കാനാണ് ദിനേശ് കൃതികിനെ കൊലപ്പെടുത്തിയത്. കൃതികിനെ കൊലപ്പെടുത്തിയതാണെന്ന് ആരും സംശയിക്കാതിരിക്കാന്‍ ഇയാള്‍ കൊലപാതകം ആത്മഹത്യയാണെന്ന് വരുത്തിതീര്‍ത്തിരുന്നു. കൃതികിന്റെ കുടുംബത്തിന്റെ പരാതി ലഭിച്ചതോടെയാണ് പൊലീസ് ഇതുസംബന്ധിച്ച് കൂടുതല്‍ അന്വേഷണമാരംഭിച്ചത്. ബ്രഹ്‌മവാര്‍ സിഐ അനന്ത് പത്മനാഭ, ഹിരിയഡ്ക എസ്ഐ അനില്‍ ബിഎം എന്നിവര്‍ ബാങ്ക് അക്കൗണ്ട്, ബാങ്കിന്റെ സിസിടിവി എന്നിവ പരിശോധിച്ച് നാട്ടുകാരില്‍ നിന്ന് വിവരങ്ങളും സാങ്കേതിക വിവരങ്ങളും മൊബൈല്‍ ഡാറ്റയും ശേഖരിച്ച് മരിച്ചയാളും പ്രതിയും തമ്മില്‍ സാമ്പത്തിക ഇടപാട് നടന്നതായി കണ്ടെത്തി. 10 വര്‍ഷമായി മുംബൈയിലെ ഒരു ഹോട്ടലില്‍ ജോലി ചെയ്തിരുന്ന പ്രതി ദിനേശ് സാമ്പത്തിക പ്രശ്‌നത്തെ തുടര്‍ന്നാണ് നാട്ടിലേക്ക് മടങ്ങിയതെന്നാണ് വിവരം. കൃതികുമായി പരിചയത്തിലായ ഇയാള്‍ വിവിധ ഘട്ടങ്ങളിലായി ഒമ്പത് ലക്ഷം രൂപ കൈപ്പറ്റി. ഈ ഇടപാടുകള്‍ക്കിടയിലാണ് കൃതിക് താന്‍ വിവാഹം കഴിക്കാന്‍ ഉദ്ദേശിച്ചിരുന്ന ഒരു സ്ത്രീയുമായി പ്രണയത്തിലാണെന്ന് ദിനേശ് അറിഞ്ഞത്. വ്യാജ ആത്മഹത്യാശ്രമം നടത്താന്‍ ദിനേശ് കൃതികിനെ പ്രേരിപ്പിച്ചു. അത് ക്യാമറയില്‍ ചിത്രീകരിക്കുകയും വീഡിയോ യുവതിക്ക് അയച്ച് കൊടുക്കുകയും ചെയ്തു. കൃതിക് മരിച്ചാല്‍ യുവതിയെ തനിക്ക് വിവാഹം ചെയ്യാമെന്ന് ദിനേശ് കണക്കുകൂട്ടിയിരുന്നു.
ആത്മഹത്യാക്കുറിപ്പ് എഴുതാന്‍ ദിനേഷ് കൃതികിനോട് ആവശ്യപ്പെടുകയും പിന്നീട് അത് ട്രൗസര്‍ പോക്കറ്റില്‍ ഇടുകയും ചെയ്തു. സെപ്തംബര്‍ 14 ന് പ്രതി ദിനേശ് കൃതിക്കിനെ വനമേഖലയില്‍ വരാന്‍ പ്രേരിപ്പിക്കുകയും മരത്തിന്റെ കൊമ്പില്‍ നിന്ന് കഴുത്തില്‍ കുരുക്ക് ഇടുകയും താഴെ കല്ലുകള്‍ വയ്ക്കുകയും ചെയതു. ഇത് വെറും ആത്മഹത്യാനാടകം മാത്രമെന്നാണ് കൃതിക് കരുതിയിരുന്നത്. ഇതിനിടെ ദിനേശ് കൃതികിനെ പൊക്കി കഴുത്തില്‍ കുരുക്ക് ഇടാന്‍ പറഞ്ഞു. കൃതിക്ക് കുരുക്ക് ഇട്ടപ്പോള്‍, ദിനേശ് കല്ലുകള്‍ നീക്കം ചെയ്യുകയും കൃതിക്ക് തൂങ്ങി മരിക്കുകയുമായിരുന്നു.

Related Articles
Next Story
Share it