മൈസൂരു ലോഡ്ജില്‍ യുവതിയെ മയക്കുമരുന്ന് കലര്‍ത്തിയ ജ്യൂസ് കുടിപ്പിച്ച് മയക്കിയ ശേഷം നഗ്‌നവീഡിയോ ചിത്രീകരിച്ചു, തുടര്‍ന്ന് ഭീഷണിപ്പെടുത്തി അഞ്ചുലക്ഷം രൂപ തട്ടി; കാമുകനും സുഹൃത്തിനുമെതിരെ കേസ്

മൈസൂരു: യുവതിയെ മൈസൂരുവിലെ ലോഡ്ജിലെത്തിച്ച് മയക്കുമരുന്ന് കലര്‍ത്തിയ ജ്യൂസ് കുടിപ്പിച്ച് മയക്കിയ ശേഷം നഗ്‌നവീഡിയോ ചിത്രീകരിക്കുകയും തുടര്‍ന്ന് ഈ വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തി അഞ്ച് ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്തുവെന്ന പരാതിയില്‍ കാമുകനും സുഹൃത്തിനുമെതിരെ പൊലീസ് കേസെടുത്തു. 21 കാരിയായ യുവതിയുടെ പരാതിയില്‍ ബംഗളൂരു സ്വദേശികളായ ചിരാഗ്, ഹര്‍ഷിത്ത് എന്നിവര്‍ക്കെതിരെ ബംഗളൂരുവിലെ ബസവനഗുഡി വനിതാ പൊലീസാണ് കേസെടുത്തത്. 2020 സെപ്തംബര്‍ 5ന് ചിരാഗ് യുവതിയുമായി ഇന്‍സ്റ്റഗ്രാമിലൂടെ സൗഹൃദം സ്ഥാപിക്കുകയായിരുന്നു. അതിനുശേഷം രണ്ടുപേരും പരസ്പരം ഫോണ്‍ നമ്പറുകള്‍ കൈമാറുകയും […]

മൈസൂരു: യുവതിയെ മൈസൂരുവിലെ ലോഡ്ജിലെത്തിച്ച് മയക്കുമരുന്ന് കലര്‍ത്തിയ ജ്യൂസ് കുടിപ്പിച്ച് മയക്കിയ ശേഷം നഗ്‌നവീഡിയോ ചിത്രീകരിക്കുകയും തുടര്‍ന്ന് ഈ വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തി അഞ്ച് ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്തുവെന്ന പരാതിയില്‍ കാമുകനും സുഹൃത്തിനുമെതിരെ പൊലീസ് കേസെടുത്തു. 21 കാരിയായ യുവതിയുടെ പരാതിയില്‍ ബംഗളൂരു സ്വദേശികളായ ചിരാഗ്, ഹര്‍ഷിത്ത് എന്നിവര്‍ക്കെതിരെ ബംഗളൂരുവിലെ ബസവനഗുഡി വനിതാ പൊലീസാണ് കേസെടുത്തത്. 2020 സെപ്തംബര്‍ 5ന് ചിരാഗ് യുവതിയുമായി ഇന്‍സ്റ്റഗ്രാമിലൂടെ സൗഹൃദം സ്ഥാപിക്കുകയായിരുന്നു. അതിനുശേഷം രണ്ടുപേരും പരസ്പരം ഫോണ്‍ നമ്പറുകള്‍ കൈമാറുകയും കടുത്ത പ്രണയത്തിലാകുകയും ചെയ്തു. സെപ്തംബര്‍ 26ന് മാതാപിതാക്കളെ പരിചയപ്പെടുത്താനെന്ന വ്യാജേന ചിരാഗ് യുവതിയെ മൈസൂരുവിലേക്ക് കൊണ്ടുവന്നു.
എന്നാല്‍ യുവതിയെ വീട്ടിലേക്ക് കൊണ്ടുപോകുന്നതിനുപകരം ചിരാഗ് മൈസൂരുവിലെ ഒരു ലോഡ്ജ് മുറിയിലെത്തിക്കുകയും മയക്കമരുന്ന് കലര്‍ന്ന ജ്യൂസ് നല്‍കുകയും ചെയ്തു. യുവതി അബോധാവസ്ഥയിലായതോടെ ചിരാഗും സുഹൃത്ത് ഹര്‍ഷിതും യുവതിയുടെ നഗ്‌നഫോട്ടോകളും വീഡിയോകളും എടുത്തു. യുവതി ഉണര്‍ന്നപ്പോള്‍ പ്രതികള്‍ ഫോട്ടോകളും വീഡിയോകളും കാണിക്കുകയും അഞ്ച് ലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്തു. പണം നല്‍കിയില്ലെങ്കില്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി. അഞ്ച് ലക്ഷം രൂപ നല്‍കിയതിനുശേഷവും കൂടുതല്‍ പണം ആവശ്യപ്പെട്ട് ഇരുവരും ബ്ലാക്ക്മെയില്‍ തുടര്‍ന്നതോടെയാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്.

Related Articles
Next Story
Share it