പുല്‍വാമയില്‍ ഇന്ത്യന്‍ സൈനികവ്യൂഹത്തിന് നേരെ നടന്ന ഭീകരാക്രമണത്തെ പിന്തുണച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട ബംഗളൂരുവിലെ എഞ്ചിനീയറിംഗ് വിദ്യാര്‍ഥിക്ക് അഞ്ച് വര്‍ഷം തടവും 10,000 രൂപ പിഴയും
ബംഗളൂരു: 2019ല്‍ പുല്‍വാമയില്‍ ഇന്ത്യന്‍സൈനിക വാഹനവ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തെ പിന്തുണച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട ബംഗളൂരുവിലെ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിക്ക് പ്രത്യേക കോടതി അഞ്ച് വര്‍ഷം തടവും 10,000 രൂപ പിഴയും വിധിച്ചു. ബംഗളൂരുവിലെ ഒരു പ്രശസ്ത കോളേജിലെ ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍ മൂന്നാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥിയായ ഫായിസ് റഷീദിനെയാണ് കോടതി ശിക്ഷിച്ചത്. ഫായിസ് ഭീകരാക്രമണത്തെ പിന്തുണക്കുകയും രാജ്യത്തിന്റെ പരമാധികാരത്തെയും അഖണ്ഡതയെയും വെല്ലുവിളിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിടുകയും ചെയ്തുവെന്നാണ് കേസ്. ഫായിസിന്റെ പോസ്റ്റിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ന്നതോടെ ബംഗളൂരുവിലെ ബാനസ്വാഡി […]

ബംഗളൂരു: 2019ല്‍ പുല്‍വാമയില്‍ ഇന്ത്യന്‍സൈനിക വാഹനവ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തെ പിന്തുണച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട ബംഗളൂരുവിലെ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിക്ക് പ്രത്യേക കോടതി അഞ്ച് വര്‍ഷം തടവും 10,000 രൂപ പിഴയും വിധിച്ചു. ബംഗളൂരുവിലെ ഒരു പ്രശസ്ത കോളേജിലെ ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍ മൂന്നാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥിയായ ഫായിസ് റഷീദിനെയാണ് കോടതി ശിക്ഷിച്ചത്. ഫായിസ് ഭീകരാക്രമണത്തെ പിന്തുണക്കുകയും രാജ്യത്തിന്റെ പരമാധികാരത്തെയും അഖണ്ഡതയെയും വെല്ലുവിളിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിടുകയും ചെയ്തുവെന്നാണ് കേസ്. ഫായിസിന്റെ പോസ്റ്റിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ന്നതോടെ ബംഗളൂരുവിലെ ബാനസ്വാഡി പൊലീസ് ഇയാള്‍ക്കെതിരെ എഫ്‌ഐആര്‍ ഫയല്‍ ചെയ്തു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്ന നിയമത്തിലെയും വിവിധ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തത്. പ്രതിയെ പിടികൂടിയ ശേഷം ഇയാളുടെ മൊബൈല്‍ പിടിച്ചെടുത്ത് ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ (എഫ്എസ്എല്‍) നിന്ന് റിപ്പോര്‍ട്ട് വാങ്ങി. പ്രത്യേക എന്‍ഐഎ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. അറസ്റ്റിലായ ദിവസം മുതല്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്നു. 2019 ഫെബ്രുവരി 14ന് ജമ്മു-ശ്രീനഗര്‍ ദേശീയ പാതയില്‍ ഇന്ത്യന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനവ്യൂഹത്തിന് നേരെയുണ്ടായ ചാവേര്‍ ബോംബര്‍ അക്രമണത്തില്‍ 40 സൈനികരാണ് കൊല്ലപ്പെട്ടത്.