പരീക്ഷ പേടി മാറാന്‍ വിദ്യാര്‍ഥികള്‍ക്ക് പരിശീലനവുമായി യുവജനക്ഷേമ ബോര്‍ഡ്

കാഞ്ഞങ്ങാട്: മാര്‍ച്ച് മാസത്തില്‍ നടക്കുന്ന എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകള്‍ക്ക് തയ്യാറാകുന്ന വിദ്യാര്‍ഥികള്‍ക്ക് പരീക്ഷാപ്പേടി മാറ്റി എടുക്കുന്നതിനായി കരിയര്‍ ഗൈഡന്‍സ് ക്ലാസുകള്‍ ഒരുക്കി യുവജനക്ഷേമ ബോര്‍ഡ്. ജില്ലയിലെ 15 കേന്ദ്രങ്ങളില്‍ നടത്തുന്ന പരിശീലനക്ലാസ് ജില്ലാതല ഉദ്ഘാടനം പെരിയ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു. പുല്ലൂര്‍-പെരിയ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ അരവിന്ദാക്ഷന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രോഗ്രാം ഓഫീസര്‍ കെ. പ്രസിത പദ്ധതി വിശദീകരണം നടത്തി. ജനപ്രതിനിധികളായ പി. കാര്‍ത്ത്യായനി, […]

കാഞ്ഞങ്ങാട്: മാര്‍ച്ച് മാസത്തില്‍ നടക്കുന്ന എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകള്‍ക്ക് തയ്യാറാകുന്ന വിദ്യാര്‍ഥികള്‍ക്ക് പരീക്ഷാപ്പേടി മാറ്റി എടുക്കുന്നതിനായി കരിയര്‍ ഗൈഡന്‍സ് ക്ലാസുകള്‍ ഒരുക്കി യുവജനക്ഷേമ ബോര്‍ഡ്. ജില്ലയിലെ 15 കേന്ദ്രങ്ങളില്‍ നടത്തുന്ന പരിശീലനക്ലാസ് ജില്ലാതല ഉദ്ഘാടനം പെരിയ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു. പുല്ലൂര്‍-പെരിയ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ അരവിന്ദാക്ഷന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രോഗ്രാം ഓഫീസര്‍ കെ. പ്രസിത പദ്ധതി വിശദീകരണം നടത്തി. ജനപ്രതിനിധികളായ പി. കാര്‍ത്ത്യായനി, വി. ഗീത, ഷക്കീല ബഷീര്‍, രാമകൃഷ്ണന്‍ നായര്‍, കെ. അശോകന്‍, പി.ടി.എ പ്രസിഡണ്ട് പി. കമലാക്ഷന്‍, സ്‌കൂള്‍ എച്ച്.എം ജയ ജി. ജോര്‍ജ് സംസാരിച്ചു. പ്രശസ്ത കരിയര്‍ ഗൈഡന്‍സ് വിദഗ്ധന്‍ ഷൈജിത്ത് കരുവാക്കോട് ക്ലാസ്സുകള്‍ കൈകാര്യം ചെയ്തു. ജില്ലാ യൂത്ത് കോ-ഓര്‍ഡിനേറ്റര്‍ എ.വി ശിവപ്രസാദ് സ്വാഗതവും പഞ്ചായത്ത് കോഡിനേറ്റര്‍ എന്‍. പ്രകാശന്‍ നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it