യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി. ബിജു ഹൃദയാഘാതം മൂലം മരിച്ചു

തിരുവനന്തപുരം: കോവിഡിനെ തുടര്‍ന്ന് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന യുവജനക്ഷേമബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി. ബിജു (43) ഹൃദയാഘാതം മൂലം മരിച്ചു. ബിജു കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഒക്ടോബര്‍ 20നാണ് ബിജുവിന് കോവിഡ് പോസിറ്റീവായത്. കഴിഞ്ഞ ഒരാഴ്ചയിലധികമായി ഗുരുതരാവസ്ഥയിലായിരുന്നു. കോവിഡ് നെഗറ്റീവായെങ്കിലും ശാരീരികമായ മറ്റ് പ്രശ്‌നങ്ങള്‍ മരണത്തിലേയ്ക്ക് നയിക്കുകയായിരുന്നു. കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ ബിജുവിന്റെ വൃക്കകള്‍ പ്രവര്‍ത്തനരഹിതമായിരുന്നു. തുടര്‍ന്ന് ഡയാലിസിസിനും വിധേയമാക്കിയിരുന്നു. സി.പി.എം ജില്ലാ കമ്മിറ്റി അംഗമാണ്. എസ്.എഫ്.ഐ മുന്‍ സംസ്ഥാന സെക്രട്ടറിയായിരുന്നു. വിദ്യാര്‍ഥി […]

തിരുവനന്തപുരം: കോവിഡിനെ തുടര്‍ന്ന് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന യുവജനക്ഷേമബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി. ബിജു (43) ഹൃദയാഘാതം മൂലം മരിച്ചു. ബിജു കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഒക്ടോബര്‍ 20നാണ് ബിജുവിന് കോവിഡ് പോസിറ്റീവായത്. കഴിഞ്ഞ ഒരാഴ്ചയിലധികമായി ഗുരുതരാവസ്ഥയിലായിരുന്നു. കോവിഡ് നെഗറ്റീവായെങ്കിലും ശാരീരികമായ മറ്റ് പ്രശ്‌നങ്ങള്‍ മരണത്തിലേയ്ക്ക് നയിക്കുകയായിരുന്നു. കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ ബിജുവിന്റെ വൃക്കകള്‍ പ്രവര്‍ത്തനരഹിതമായിരുന്നു. തുടര്‍ന്ന് ഡയാലിസിസിനും വിധേയമാക്കിയിരുന്നു. സി.പി.എം ജില്ലാ കമ്മിറ്റി അംഗമാണ്. എസ്.എഫ്.ഐ മുന്‍ സംസ്ഥാന സെക്രട്ടറിയായിരുന്നു.

വിദ്യാര്‍ഥി സമരങ്ങളിലെ മുന്‍നിരപോരാളിയായിരുന്നു പി ബിജു. എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ നേതൃത്വങ്ങളിലൂടെയാണ് ശ്രദ്ധേയനായത്. ശാരീരിക പരിമിതികള്‍ പോലും മറികടന്നാണ് ബിജു നേതൃനിരയില്‍ ഉയര്‍ന്നുവന്നത്.

Related Articles
Next Story
Share it