പ്രണയം നിരസിച്ചതിന് മലപ്പുറത്ത് 21 കാരിയെ കുത്തിക്കൊന്നു

മലപ്പുറം: പ്രണയം നിരസിച്ചതിന് 21 കാരിയെ യുവാവ് വീട്ടില്‍ കയറി കുത്തിക്കൊന്നു. പെരിന്തല്‍മണ്ണ എളാട് കൂളംതുറ ചെമ്മാട്ടിയില്‍ ബാലചന്ദ്രന്റെ മകള്‍ ദൃശ്യയാണ് കൊല്ലപ്പെട്ടത്. പ്രതിയായ വിനീഷ് വിനോദി(21)നെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. യുവാവിന്റെ അക്രമത്തില്‍ പരിക്കേറ്റ് ദൃശ്യയുടെ സഹോദരി ദേവശ്രീ(13) ആസ്പത്രിയിലാണ്. ദൃശ്യയെ കുത്തുന്നത് തടയാന്‍ ചെന്നപ്പോഴാണ് ദേവശ്രീക്ക് പരിക്കേറ്റത്. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. വീടിന്റെ രണ്ടാം നിലയിലെ മുറിയില്‍ അതിക്രമിച്ച് കയറിയാണ് ദൃശ്യയെ കൊലപ്പെടുത്തിയത്. പ്ലസ്ടുവിന് ഇരുവരും ഒന്നിച്ചാണ് […]

മലപ്പുറം: പ്രണയം നിരസിച്ചതിന് 21 കാരിയെ യുവാവ് വീട്ടില്‍ കയറി കുത്തിക്കൊന്നു. പെരിന്തല്‍മണ്ണ എളാട് കൂളംതുറ ചെമ്മാട്ടിയില്‍ ബാലചന്ദ്രന്റെ മകള്‍ ദൃശ്യയാണ് കൊല്ലപ്പെട്ടത്. പ്രതിയായ വിനീഷ് വിനോദി(21)നെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. യുവാവിന്റെ അക്രമത്തില്‍ പരിക്കേറ്റ് ദൃശ്യയുടെ സഹോദരി ദേവശ്രീ(13) ആസ്പത്രിയിലാണ്. ദൃശ്യയെ കുത്തുന്നത് തടയാന്‍ ചെന്നപ്പോഴാണ് ദേവശ്രീക്ക് പരിക്കേറ്റത്. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. വീടിന്റെ രണ്ടാം നിലയിലെ മുറിയില്‍ അതിക്രമിച്ച് കയറിയാണ് ദൃശ്യയെ കൊലപ്പെടുത്തിയത്. പ്ലസ്ടുവിന് ഇരുവരും ഒന്നിച്ചാണ് പഠിച്ചത്. ബാലചന്ദ്രന്റെ കളിപ്പാട്ടം വില്‍ക്കുന്ന കടക്ക് ഇന്നലെ രാത്രി തീയിട്ടിരുന്നു. ഇതിന് പിന്നില്‍ വിനീഷാണെന്നാണ് സംശയിക്കുന്നത്. ദൃശ്യയെ കുത്തിവീഴ്ത്തിയ ശേഷം ഓട്ടോയില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ ഓട്ടോ ഡ്രൈവര്‍ പൊലീസ് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു.

Related Articles
Next Story
Share it