സ്‌കൂള്‍ അധ്യാപികയെ അക്രമിച്ച് സ്വര്‍ണമാല തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍

മംഗളൂരു: സ്‌കൂള്‍ അധ്യാപികയെ അക്രമിച്ച് സ്വര്‍ണമാല തട്ടിയെടുത്ത കേസില്‍ പ്രതിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചിക്കമംഗളൂരു ശാന്തിപുര കോപ്പയിലെ ദുര്‍ഗാബെട്ടുവില്‍ കെ.എസ് ശ്രേയസിനെ(24)യാണ് സൂറത്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. സൂറത്കലിലെ വിദ്യാദായിനി ഹൈസ്‌കൂളിലെ അധ്യാപികയുടെ സ്വര്‍ണമാലയാണ് തട്ടിയെടുത്തത്. അധ്യാപിക വീട്ടില്‍ നിന്ന് സ്‌കൂളിലേക്ക് പോകുന്നതിനിടെ സ്‌കൂളിനടുത്തുള്ള അടിപ്പാതയില്‍വെച്ച് ശ്രേയസ് മാല തട്ടിയെടുത്ത് ഓടുകയായിരുന്നു. അധ്യാപികയുടെ പരാതിയില്‍ പൊലീസ് കേസെടുക്കുകയും പ്രതി അറസ്റ്റിലാവുകയുമായിരുന്നു.

Related Articles
Next Story
Share it