യുവസമൂഹം ധാര്‍മികതയുടെ കാവലാകണം-കാന്തപുരം

പുത്തിഗെ: സമൂഹത്തിന് നന്മയുടെ വഴി കാണിച്ച് കൊടുക്കാന്‍ യുവാക്കള്‍ ധാര്‍മ്മികതയുടെ കാവലാളായി മുന്നില്‍ നില്‍ക്കണമെന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ ആവശ്യപ്പെട്ടു. മുഹിമ്മാത്തില്‍ ത്വാഹിര്‍ തങ്ങള്‍ 15-ാം ഉറൂസ് മുബാറകിന്റെ സമാപന വേദിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഉറൂസുകള്‍ നാടിന്റെ ഐക്യവും മതബോധവും വളര്‍ത്തുന്നതില്‍ വലിയ സംഭാവനകളാണ് നല്‍കുന്നത്. ത്വാഹിര്‍ തങ്ങള്‍ ജനമനസ്സുകളില്‍ ചെലുത്തിയ സ്വാധീനത്തിന്റെ വലിയ അടയാളമാണ് മുഹിമ്മാത്തിന്റെ വികാസം. ഒരു നാടിന്റെയും സമൂഹത്തിന്റെയും അഭയമായി ത്വാഹിര്‍ തങ്ങള്‍ മാറി എന്നതിന് തെളിവാണ് അഹ്ദല്‍ ഉറൂസിലേക്ക് […]

പുത്തിഗെ: സമൂഹത്തിന് നന്മയുടെ വഴി കാണിച്ച് കൊടുക്കാന്‍ യുവാക്കള്‍ ധാര്‍മ്മികതയുടെ കാവലാളായി മുന്നില്‍ നില്‍ക്കണമെന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ ആവശ്യപ്പെട്ടു. മുഹിമ്മാത്തില്‍ ത്വാഹിര്‍ തങ്ങള്‍ 15-ാം ഉറൂസ് മുബാറകിന്റെ സമാപന വേദിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഉറൂസുകള്‍ നാടിന്റെ ഐക്യവും മതബോധവും വളര്‍ത്തുന്നതില്‍ വലിയ സംഭാവനകളാണ് നല്‍കുന്നത്. ത്വാഹിര്‍ തങ്ങള്‍ ജനമനസ്സുകളില്‍ ചെലുത്തിയ സ്വാധീനത്തിന്റെ വലിയ അടയാളമാണ് മുഹിമ്മാത്തിന്റെ വികാസം. ഒരു നാടിന്റെയും സമൂഹത്തിന്റെയും അഭയമായി ത്വാഹിര്‍ തങ്ങള്‍ മാറി എന്നതിന് തെളിവാണ് അഹ്ദല്‍ ഉറൂസിലേക്ക് ഒഴുകിയെത്തിയ ജനസഞ്ചയം. അള്ളാഹു ഒരാളെ ഇഷ്ടപ്പെട്ടാല്‍ ജന മനസ്സുകളില്‍ അവര്‍ക്ക് വലിയ മതിപ്പ് നല്‍കും. ത്യാഗ നിര്‍ബലമായ ത്വാഹിര്‍ തങ്ങളുടെ ജീവിതം പുതു തലമുറക്ക് പാഠമാകണമെന്ന് കാന്തപുരം പറഞ്ഞു. എല്ലാ വിജ്ഞാനങ്ങളും ഒരു കുടക്കീഴില്‍ നല്‍കുന്നതിനുള്ള സംവിധാനങ്ങളാണ് മുപ്പതാണ്ടിലേക്ക് നടക്കുന്ന മുഹിമ്മാത്തില്‍ ഒരുക്കിക്കൊണ്ടിരിക്കുന്നത്. മുഹിമ്മാത്ത് വൈസ് പ്രസിഡണ്ട് സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു. കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ ഉദ്ഘാടനം ചെയ്തു.


എ.പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത്, സയ്യിദ് ഇബ്രാഹിം അല്‍ ഹാദി തങ്ങള്‍ ചൂരി, വി.പി.എം ഫൈസി വില്ല്യാപള്ളി, കെ.പി ഹുസൈന്‍ സഅദി റോഡ്, സയ്യിദ് പി.എസ് ആറ്റക്കോയ തങ്ങള്‍ പഞ്ചിക്കല്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ അല്‍ അഹ്ദല്‍ തങ്ങള്‍ കണ്ണവം, യു.പി.എസ് തങ്ങള്‍ അര്‍ളടുക്ക, സയ്യിദ് മുഹമ്മദ് ഇമ്പിച്ചിക്കോയ തങ്ങള്‍ ആദൂര്‍, സയ്യിദ് അലവി തങ്ങള്‍ ചെട്ടുംകുഴി, മൊയ്തു സഅദി ചേരൂര്‍, മജീദ് ഫൈസി ചെര്‍ക്കള, കുഞ്ഞ് മുഹമ്മദ് സഖാഫി പറവൂര്‍, സി.എന്‍ അബ്ദുല്‍ ഖാദിര്‍ മാസ്റ്റര്‍, ഹാജി അമീര്‍ അലി ചൂരി, സയ്യിദ് ഹബീബുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് മൂനീറുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, ഹാജി അമീര്‍ അലി ചൂരി, സുലൈമാന്‍ കരിവെള്ളൂര്‍, പി.ബി ബഷീര്‍ പുളിക്കൂര്‍, എം. അന്തുഞ്ഞി മൊഗര്‍, ഉമര്‍ സഖാഫി കര്‍ന്നൂര്‍, അബൂബക്കര്‍ കാമില്‍ സഖാഫി, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, മൂസ സഖാഫി കളത്തൂര്‍, ഇസ്മയില്‍ സഅദി പാറപ്പള്ളി, അബ്ദുല്‍റഷീദ് സൈനി കക്കിഞ്ച, അബ്ദുല്‍ റഹ്‌മാന്‍ സഖാഫി പൂത്തപ്പലം, സി.എച്ച് മഹ്‌മൂദ് കുഞ്ഞി പട്‌ള, ലണ്ടന്‍ മുഹമ്മദ് ഹാജി, പാറപ്പള്ളി അബ്ദുല്‍ ഖാദര്‍ ഹാജി, സുല്‍ത്താന്‍ മുഹമ്മദ് ഹാജി സംബന്ധിച്ചു. പോരോട് അബ്ദുല്‍ റഹ്‌മാന്‍ സഖാഫി സമാപന പ്രഭാഷണത്തിനും പ്രാര്‍ത്ഥനക്കും നേതൃത്വം നല്‍കി. ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി സ്വാഗതവും അബൂബക്കര്‍ കാമില്‍ സഖാഫി നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it