സേവന രംഗത്ത് യുവാക്കള്‍ കൂടുതല്‍ സജീവമാകണം-എന്‍. എ നെല്ലിക്കുന്ന്

കാസര്‍കോട്: സേവന രംഗത്ത് യുവാക്കള്‍ കൂടുതല്‍ സജീവമാകണമെന്ന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ പറഞ്ഞു. ജെ.സി.ഐ കാസര്‍കോടിന്റെ ആഭിമുഖ്യത്തില്‍ കാസര്‍കോട് പുതിയ ബസ്സ്റ്റാന്റ് കല്ലുവളപ്പില്‍ ഹാളില്‍ നടന്ന ജെ.സി.ഐ വാരാഘോഷത്തിന്റെ സമാപനത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു എം.എല്‍.എ. പ്രസിഡണ്ട് എന്‍.എ ആസിഫ് അധ്യക്ഷത വഹിച്ചു. മേഖലാ ഓഫീസര്‍ റംസാദ് അബ്ദുല്ല സംസാരിച്ചു. കുടുംബ സംഗമവും പഴയകാല പ്രസിഡണ്ടുമാരെ ആദരിക്കല്‍ ചടങ്ങും നടന്നു. ഫ്‌ളൈ വിങ് ട്രാവല്‍ ആന്റ് ടൂര്‍ മാനേജിങ് ഡയറക്ടര്‍ ജെസി നിസാര്‍ തായല്‍ കമല്‍ പത്രാപുരസ്‌കാരം […]

കാസര്‍കോട്: സേവന രംഗത്ത് യുവാക്കള്‍ കൂടുതല്‍ സജീവമാകണമെന്ന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ പറഞ്ഞു. ജെ.സി.ഐ കാസര്‍കോടിന്റെ ആഭിമുഖ്യത്തില്‍ കാസര്‍കോട് പുതിയ ബസ്സ്റ്റാന്റ് കല്ലുവളപ്പില്‍ ഹാളില്‍ നടന്ന ജെ.സി.ഐ വാരാഘോഷത്തിന്റെ സമാപനത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു എം.എല്‍.എ. പ്രസിഡണ്ട് എന്‍.എ ആസിഫ് അധ്യക്ഷത വഹിച്ചു. മേഖലാ ഓഫീസര്‍ റംസാദ് അബ്ദുല്ല സംസാരിച്ചു. കുടുംബ സംഗമവും പഴയകാല പ്രസിഡണ്ടുമാരെ ആദരിക്കല്‍ ചടങ്ങും നടന്നു. ഫ്‌ളൈ വിങ് ട്രാവല്‍ ആന്റ് ടൂര്‍ മാനേജിങ് ഡയറക്ടര്‍ ജെസി നിസാര്‍ തായല്‍ കമല്‍ പത്രാപുരസ്‌കാരം പുരസ്‌കാരം ഏറ്റുവാങ്ങി. കോര്‍ഡിനേറ്റര്‍ അനസ് കല്ലങ്കൈ സ്വാഗതവും സെക്രട്ടറി യത്തീഷ് ബല്ലാല്‍ നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it