പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവിന് 47 വര്‍ഷം തടവ്

കാസര്‍കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ യുവാവിനെ കോടതി 47 വര്‍ഷം തടവിനും 60,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. ചെങ്കള കെ.കെ കുന്നിലെ എന്‍.എം അബ്ദുല്‍ നൗഷാദി(38)നെയാണ് കാസര്‍കോട് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജി എ.വി ഉണ്ണികൃഷ്ണന്‍ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം അധികതടവ് അനുഭവിക്കാനും കോടതി ഉത്തരവിട്ടു. പോക്‌സോ നിയമത്തിലേയും ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരവുമുള്ള വിവിധ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ. ആദൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇന്‍സ്‌പെക്ടറായിരുന്ന കെ. പ്രേംസദനാണ് […]

കാസര്‍കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ യുവാവിനെ കോടതി 47 വര്‍ഷം തടവിനും 60,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. ചെങ്കള കെ.കെ കുന്നിലെ എന്‍.എം അബ്ദുല്‍ നൗഷാദി(38)നെയാണ് കാസര്‍കോട് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജി എ.വി ഉണ്ണികൃഷ്ണന്‍ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം അധികതടവ് അനുഭവിക്കാനും കോടതി ഉത്തരവിട്ടു. പോക്‌സോ നിയമത്തിലേയും ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരവുമുള്ള വിവിധ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ. ആദൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇന്‍സ്‌പെക്ടറായിരുന്ന കെ. പ്രേംസദനാണ് അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എ.കെ പ്രിയ ഹാജരായി.

Related Articles
Next Story
Share it