ഒരു കോടിയുടെ എം.ഡി.എം.എയുമായി മലപ്പുറത്ത് പിടിയിലായ കാസര്‍കോട്ടെ യുവാവ് റിമാണ്ടില്‍

കാസര്‍കോട്: ഒരു കോടി രൂപയോളം വില വരുന്ന ക്രിസ്റ്റല്‍ എം.ഡി.എം.എയുമായി മലപ്പുറത്ത് പിടിയിലായ കാസര്‍കോട്ടെ യുവാവിനെ കോടതി റിമാണ്ട് ചെയ്തു.മഞ്ചേശ്വരത്തെ അബ്ദുല്‍ഖാദര്‍ നാസിര്‍ ഹുസൈനെ (36)യാണ് മലപ്പുറം ജുഡീഷ്യല്‍ മജിസട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാണ്ട് ചെയ്തത്. ചില്ലറ വിപണിയില്‍ ഒരു കോടി രൂപയോളം വിലവരുന്ന 203 ഗ്രാം എം.ഡി. എം.എയുമായി ഇന്നലെയാണ് അബ്ദുല്‍ഖാദറിനെ മലപ്പുറം ഡി.വൈ.എസ്.പി അബ്ദുല്‍ ബഷീറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ്. സുജിത്ദാസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ […]

കാസര്‍കോട്: ഒരു കോടി രൂപയോളം വില വരുന്ന ക്രിസ്റ്റല്‍ എം.ഡി.എം.എയുമായി മലപ്പുറത്ത് പിടിയിലായ കാസര്‍കോട്ടെ യുവാവിനെ കോടതി റിമാണ്ട് ചെയ്തു.
മഞ്ചേശ്വരത്തെ അബ്ദുല്‍ഖാദര്‍ നാസിര്‍ ഹുസൈനെ (36)യാണ് മലപ്പുറം ജുഡീഷ്യല്‍ മജിസട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാണ്ട് ചെയ്തത്. ചില്ലറ വിപണിയില്‍ ഒരു കോടി രൂപയോളം വിലവരുന്ന 203 ഗ്രാം എം.ഡി. എം.എയുമായി ഇന്നലെയാണ് അബ്ദുല്‍ഖാദറിനെ മലപ്പുറം ഡി.വൈ.എസ്.പി അബ്ദുല്‍ ബഷീറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ്. സുജിത്ദാസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മലപ്പുറം കോട്ടക്കുന്നില്‍ വെച്ചാണ് മയക്കുമരുന്നുമായി അബ്ദുല്‍ഖാദറിനെ പിടികൂടിയത്.
ബംഗളൂരുവില്‍ നിന്ന് ബസില്‍ കാരിയര്‍മാര്‍ മുഖേന മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലേക്ക് മയക്കുമരുന്ന് എത്തിച്ച് വില്‍പ്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് അബ്ദുല്‍ഖാദറെന്ന് പൊലീസ് പറഞ്ഞു.

Related Articles
Next Story
Share it