യൂത്ത് പാര്‍ലമെന്റ് സാമൂഹിക വികസനത്തിന് വഴികാട്ടും-കുമ്പോല്‍ തങ്ങള്‍

കുമ്പള: സംസ്ഥാന വ്യാപകമായി എസ്.വൈ.എസ് നടത്തുന്ന യൂത്ത് പാര്‍ലമെന്റുകള്‍ സാമൂഹിക വികസനത്തിന്റെ പുതിയ പാഠങ്ങള്‍ പകരാന്‍ പര്യാപ്തമാണെന്ന് സമസ്ത വൈസ് പ്രസിഡണ്ട് സയ്യിദ് കെ.എസ്. ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ പ്രസ്താവിച്ചു.ബംബ്രാണയില്‍ കുമ്പള സോണ്‍ എസ്.വൈ.എസ് യൂത്ത് പാര്‍ലമെന്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.കുമ്പള സോണ്‍ പ്രസിഡണ്ട് മുഹമ്മദ് ഹനീഫ് സഅദി അധ്യക്ഷത വഹിച്ചു. സമസ്ത മുശാവറ അംഗം മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ വിഷയാവതരണം നടത്തി.എസ്.വൈ.എസ് ജില്ലാ പ്രസിഡണ്ട് കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, അഷ്‌റഫ് സഅദി ആരിക്കാടി, […]

കുമ്പള: സംസ്ഥാന വ്യാപകമായി എസ്.വൈ.എസ് നടത്തുന്ന യൂത്ത് പാര്‍ലമെന്റുകള്‍ സാമൂഹിക വികസനത്തിന്റെ പുതിയ പാഠങ്ങള്‍ പകരാന്‍ പര്യാപ്തമാണെന്ന് സമസ്ത വൈസ് പ്രസിഡണ്ട് സയ്യിദ് കെ.എസ്. ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ പ്രസ്താവിച്ചു.
ബംബ്രാണയില്‍ കുമ്പള സോണ്‍ എസ്.വൈ.എസ് യൂത്ത് പാര്‍ലമെന്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുമ്പള സോണ്‍ പ്രസിഡണ്ട് മുഹമ്മദ് ഹനീഫ് സഅദി അധ്യക്ഷത വഹിച്ചു. സമസ്ത മുശാവറ അംഗം മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ വിഷയാവതരണം നടത്തി.
എസ്.വൈ.എസ് ജില്ലാ പ്രസിഡണ്ട് കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, അഷ്‌റഫ് സഅദി ആരിക്കാടി, താജുദ്ദീന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Articles
Next Story
Share it