ലഹരിക്കെതിരെ ക്യാമ്പയിനുമായി യുവജന സംഘടനകള്‍
കാസര്‍കോട്: വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനും വില്‍പനക്കുമെതിരെ യുവജന സംഘടനകള്‍ രംഗത്തിറങ്ങുന്നു. ഡി.വൈ.എഫ്.ഐ, യൂത്ത് ലീഗ് അടക്കമുള്ള സംഘടനകളാണ് ലഹരിക്കെതിരെയുള്ള ക്യാമ്പയിനുമായി രംഗത്തെത്തിയത്. ലഹരി ഉപയോഗം തടയിടാനായി 'ജനകീയ കവചം' എന്ന പേരിലാണ് ഡി.വൈ.എഫ്.ഐ ക്യാമ്പയിന്‍ നടത്തുക. മേഖലാ തലത്തില്‍ ജനകീയ സദസ്സുകള്‍ നടത്തി ജാഗ്രതാ സമിതികള്‍ രൂപീകരിക്കും. ജില്ലാതല ഉദ്ഘാടനം ചായ്യോത്ത് വെച്ച് ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേന നിര്‍വ്വഹിച്ചു. സിനീഷ് കുമാര്‍ അധ്യക്ഷത വഹിച്ചു.കിനാനൂര്‍ കരിന്തളം പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ രവി, ഡി.വൈ.എഫ്.ഐ […]

കാസര്‍കോട്: വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനും വില്‍പനക്കുമെതിരെ യുവജന സംഘടനകള്‍ രംഗത്തിറങ്ങുന്നു. ഡി.വൈ.എഫ്.ഐ, യൂത്ത് ലീഗ് അടക്കമുള്ള സംഘടനകളാണ് ലഹരിക്കെതിരെയുള്ള ക്യാമ്പയിനുമായി രംഗത്തെത്തിയത്. ലഹരി ഉപയോഗം തടയിടാനായി 'ജനകീയ കവചം' എന്ന പേരിലാണ് ഡി.വൈ.എഫ്.ഐ ക്യാമ്പയിന്‍ നടത്തുക. മേഖലാ തലത്തില്‍ ജനകീയ സദസ്സുകള്‍ നടത്തി ജാഗ്രതാ സമിതികള്‍ രൂപീകരിക്കും. ജില്ലാതല ഉദ്ഘാടനം ചായ്യോത്ത് വെച്ച് ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേന നിര്‍വ്വഹിച്ചു. സിനീഷ് കുമാര്‍ അധ്യക്ഷത വഹിച്ചു.
കിനാനൂര്‍ കരിന്തളം പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ രവി, ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട്, നീലേശ്വരം സബ് ഇന്‍സ്‌പെക്ടര്‍ എം.വി ശരണ്യ, വാര്‍ഡ് മെമ്പര്‍ പി.ധന്യ തുടങ്ങിയവര്‍ സംബന്ധിച്ചു. എം.വി രതീഷ് സ്വാഗതം പറഞ്ഞു. ജില്ലയിലെ 151 മേഖലകളിലും 20നകം ജാഗ്രതാ സമിതികള്‍ രൂപീകരിക്കും.
ജനകീയ സദസ്സുകളില്‍ സ്‌കൂള്‍ പി.ടി.എ, അധ്യാപകര്‍, പൊതുപ്രവര്‍ത്തകര്‍, വായനശാല, ക്ലബ്ബ് ഭാരവാഹികള്‍ ഭരണ രംഗത്തുള്ളവര്‍ തുടങ്ങി വിവിധ മേഖലകളില്‍ ഉള്ളവരുടെ പങ്കാളിത്തം ഉറപ്പാക്കും. 18ന് 1627 യൂണിറ്റ് കേന്ദ്രങ്ങളില്‍ ലഹരി വിരുദ്ധ പ്രതിജ്ഞയെടുക്കും. ലഹരി സംഘങ്ങളെ നിരീക്ഷിക്കാന്‍ നിയമപാലകരുടെ സഹായത്തോടെ റെയില്‍വെ സ്റ്റേഷനുകളും പ്രധാന ടൗണുകളും കേന്ദ്രീകരിച്ച് സ്‌ക്വാഡുകള്‍ രൂപീകരിക്കും. ഇതിന് എല്ലാവരുടെയും പിന്തുണ ഉണ്ടാവണമെന്ന് ജില്ലാ പ്രസിഡണ്ട് ഷാലുമാത്യുവും സെക്രട്ടറി രജീഷ് വെള്ളാട്ടും അഭ്യര്‍ത്ഥിച്ചു.
ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗത്തിനും വിതരണത്തിനുമെതിരെ ശക്തമായ കാമ്പയിന്‍ നടത്താന്‍ മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി വിളിച്ച് ചേര്‍ത്ത മുസ്ലിം യൂത്ത് ലീഗ് ജില്ലാ ഭാരവാഹികളുടെ യോഗം തീരുമാനിച്ചു. മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ടി.ഇ.അബ്ദുള്ള അധ്യക്ഷത വഹിച്ചു.
ലഹരിക്കെതിരെ യുവാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമിടയില്‍ ബോധവല്‍ക്കരണമടക്കം ലഹരിക്കെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ യോഗം പരിപാടികള്‍ ആവിഷ്‌കരിച്ചു.
മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ.അബ്ദുല്‍ റഹ്‌മാന്‍, സെക്രട്ടറി വി.പി.അബ്ദുല്‍ ഖാദര്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍, അസീസ് കളത്തൂര്‍, സഹീര്‍ ആസിഫ്, എം.ബി.ഷാനവാസ്, എം.എ.നജീബ്, മുക്താര്‍ എ.ശംസുദ്ദീന്‍ ആവിയില്‍, ബാത്തിഷ പൊവ്വല്‍, റഫീഖ് കേളോട്ട്, എം.പി. നൗഷാദ്, നൂറുദ്ദീന്‍ബെളിഞ്ചം പ്രസംഗിച്ചു.