പ്രവര്‍ത്തകര്‍ക്ക് ആവേശം പകര്‍ന്ന് യൂത്ത് ലീഗിന്റെ യൂത്ത് മാര്‍ച്ച്

കാസര്‍കോട്: വിദ്വേഷത്തിനെതിരെ, ദുര്‍ഭരണത്തിനെതിരെ എന്ന മുദ്രാവാക്യമുയര്‍ത്തി മുസ്ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന യൂത്ത് മാര്‍ച്ച് പ്രവര്‍ത്തകര്‍ക്ക് ആവേശം പകരുന്നതായി. ആദ്യദിനമായ ഇന്നലെ തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ പര്യടനം പൂര്‍ത്തിയാക്കി നീലേശ്വരം കോട്ടപ്പുറത്ത് സമാപിച്ചു. ഇന്ന് രാവിലെ കാഞ്ഞങ്ങാട് മണ്ഡലത്തിലെ പടന്നക്കാട്ട് നിന്നാണ് കാല്‍നട ജാഥ പ്രയാണം ആരംഭിച്ചത്. വൈകിട്ട് ചിത്താരി ടൗണില്‍ നടക്കുന്ന സമാപന സമ്മേളനം മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. കെ.എന്‍.എ. ഖാദര്‍ ഉദ്ഘാടനം ചെയ്യും. പി.പി. അന്‍വര്‍ സാദത്ത് മുഖ്യ പ്രഭാഷണം […]

കാസര്‍കോട്: വിദ്വേഷത്തിനെതിരെ, ദുര്‍ഭരണത്തിനെതിരെ എന്ന മുദ്രാവാക്യമുയര്‍ത്തി മുസ്ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന യൂത്ത് മാര്‍ച്ച് പ്രവര്‍ത്തകര്‍ക്ക് ആവേശം പകരുന്നതായി. ആദ്യദിനമായ ഇന്നലെ തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ പര്യടനം പൂര്‍ത്തിയാക്കി നീലേശ്വരം കോട്ടപ്പുറത്ത് സമാപിച്ചു. ഇന്ന് രാവിലെ കാഞ്ഞങ്ങാട് മണ്ഡലത്തിലെ പടന്നക്കാട്ട് നിന്നാണ് കാല്‍നട ജാഥ പ്രയാണം ആരംഭിച്ചത്. വൈകിട്ട് ചിത്താരി ടൗണില്‍ നടക്കുന്ന സമാപന സമ്മേളനം മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. കെ.എന്‍.എ. ഖാദര്‍ ഉദ്ഘാടനം ചെയ്യും. പി.പി. അന്‍വര്‍ സാദത്ത് മുഖ്യ പ്രഭാഷണം നടത്തും. ഇന്നലെ നടന്ന സ്വീകരണ സമ്മേളനം പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉല്‍ഘാടനം ചെയ്തു. യൂത്ത് ലീഗ് ദേശീയ സെക്രട്ടറി ഷിബു മീരാന്‍ മുഖ്യപ്രഭാഷണം നടത്തി. സംഘാടക സമിതി ചെയര്‍മാന്‍ പി.കെ.സി റൗഫ് ഹാജി അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ സലീം പടന്ന സ്വാഗതം പറഞ്ഞു. സംസ്ഥാന യൂത്ത് ലീഗ് വൈസ് പ്രസിഡണ്ട് അഷറഫ് എടനീര്‍, ജാഥ നായകന്‍ അസീസ് കളത്തൂര്‍, ഉപനായകന്‍ സഹീര്‍ ആസിഫ്, വി.കെ.പി ഹമീദലി, ടി.സി.എ റഹ്‌മാന്‍, എ.ജി.സി ബഷീര്‍, സത്താര്‍ വടക്കുമ്പാട്, തൃക്കരിപ്പൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.കെ ബാവ, യൂസഫ് ഉളുവാര്‍, എം.ബി ഷാനവാസ്, ശിഹാബ് മാസ്റ്റര്‍, എം.എ നജീബ്, എ. മുഖ്താര്‍, ഹാരിസ് തായല്‍, ഷംസുദീന്‍ ആവിയില്‍, ബാതിഷ പൊവ്വല്‍, റഫീഖ് കേളോട്ട്, എം.പി നൗഷാദ്, നൂറുദ്ദീന്‍ ബെളിഞ്ചം, വി.പി.പി ശുഹൈബ്, റഫീഖ് കോട്ടപ്പുറം, നിസാം പട്ടേല്‍, ഇ.എം കുട്ടി ഹാജി, റസാഖ് തായലക്കണ്ടി, അഡ്വ. കെ.പി നസീര്‍, എല്‍.ബി നിസാര്‍ , ഇ.കെ മജീദ്, എന്‍.പി മുഹമ്മദ് കുഞ്ഞി ഹാജി, മുഹമ്മദ് കുഞ്ഞി പെരുമ്പ സംബന്ധിച്ചു. ജാഥ 30ന് ഉപ്പളയില്‍ സമാപിക്കും. തിരഞ്ഞെടുക്കപ്പെട്ട 7000 ത്തോളം പ്രവര്‍ത്തകരാണ് വിവിധ മണ്ഡലങ്ങളിലായി ജാഥയുടെ ഭാഗമാകുന്നത്.

Related Articles
Next Story
Share it