ഓണ്‍ലൈനില്‍ റമ്മി കളിച്ച് നഷ്ടമായത് 21 ലക്ഷം രൂപ; തിരുവനന്തപുരത്ത് ഐഎസ്ആര്‍ഒ ജീവനക്കാരന്‍ തൂങ്ങിമരിച്ച നിലയില്‍

തിരുവനന്തപുരം: വന്‍ സാമ്പത്തിക നഷ്ടം നേരിട്ട യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഐ എസ് ആര്‍ ഒയിലെ കരാര്‍ ജീവനക്കാരനായ തിരുവനന്തപുരം കുറ്റിച്ചല്‍ സ്വദേശി വിനീതാ(28)ണ് മരിച്ചത്. ഓണ്‍ലൈനില്‍ റമ്മി കളിച്ച് ലക്ഷങ്ങള്‍ നഷ്ടപ്പെട്ടതിനെ തുടര്‍ന്നുണ്ടായ മനോവിഷമത്താല്‍ ജീവനൊടുക്കിയതെന്നാണ് വിവരം. വീടിന് സമീപത്താണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ഒരു വര്‍ഷമായി വിനീത് പതിവായി ഓണ്‍ലൈന്‍ റമ്മി കളിക്കാറുണ്ടായിരുന്നു. ലോക്ക്ഡൗണ്‍ സമയത്ത് വലിയ തുകക്ക് റമ്മി കളിച്ച് 12 ലക്ഷത്തോളം രൂപയുടെ കടബാധ്യതയുണ്ടായി. ഈ ബാധ്യത […]

തിരുവനന്തപുരം: വന്‍ സാമ്പത്തിക നഷ്ടം നേരിട്ട യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഐ എസ് ആര്‍ ഒയിലെ കരാര്‍ ജീവനക്കാരനായ തിരുവനന്തപുരം കുറ്റിച്ചല്‍ സ്വദേശി വിനീതാ(28)ണ് മരിച്ചത്. ഓണ്‍ലൈനില്‍ റമ്മി കളിച്ച് ലക്ഷങ്ങള്‍ നഷ്ടപ്പെട്ടതിനെ തുടര്‍ന്നുണ്ടായ മനോവിഷമത്താല്‍ ജീവനൊടുക്കിയതെന്നാണ് വിവരം.

വീടിന് സമീപത്താണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ഒരു വര്‍ഷമായി വിനീത് പതിവായി ഓണ്‍ലൈന്‍ റമ്മി കളിക്കാറുണ്ടായിരുന്നു. ലോക്ക്ഡൗണ്‍ സമയത്ത് വലിയ തുകക്ക് റമ്മി കളിച്ച് 12 ലക്ഷത്തോളം രൂപയുടെ കടബാധ്യതയുണ്ടായി. ഈ ബാധ്യത ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്ന് തീര്‍ത്തെങ്കിലും വിനീത് വീണ്ടും ഓണ്‍ലൈന്‍ റമ്മി കളി തുടരുകയായിരുന്നു. നിലവില്‍ 20 ലക്ഷത്തോളം രൂപയുടെ കടബാധ്യത വിനീതിനുണ്ടെന്ന് ബന്ധുക്കള്‍ പറയുന്നത്.

സാമ്പത്തിക ബാധ്യത രൂക്ഷമായതോടെ വീട്ടിലും പ്രശ്നങ്ങളുണ്ടായിരുന്നു. ഒരിക്കല്‍ വിനീത് വീട് വിട്ടിറങ്ങുകയും പിന്നീട് പോലീസ് യുവാവിനെ കണ്ടെത്തി തിരികെ എത്തിക്കുകയുമായിരുന്നു.

Related Articles
Next Story
Share it