യൂത്ത് ലീഗ് എസ്.പി ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം; പൊലീസ് ലാത്തി വീശി
കാസര്‍കോട്: സ്വര്‍ണ്ണക്കടത്ത് കേസില്‍ ആരോപണ വിധേയനായ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി നടത്തി വരുന്ന സമരങ്ങളുടെ ഭാഗമായി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് രാവിലെ ജില്ലാ പൊലീസ് ആസ്ഥാനത്തേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ഏതാനും പ്രവര്‍ത്തകര്‍ ബാരിക്കേടുകള്‍ മറിക്കടന്ന് ജില്ലാ പൊലീസ് ആസ്ഥാനത്തേക്ക് നീങ്ങിയതോടെയാണ് പൊലീസ് ലാത്തി വീശിയത്. രാവിലെ 10.30ഓടെ വിദ്യാനഗര്‍ ഗവ.കോളേജ് പരിസരത്ത് നിന്ന് ആരംഭിച്ച പ്രകടനത്തില്‍ നിരവധി പ്രവര്‍ത്തകര്‍ അണിനിരന്നു. മുഖ്യമന്ത്രിയുടെ ലുക്ക്ഔട്ട് […]

കാസര്‍കോട്: സ്വര്‍ണ്ണക്കടത്ത് കേസില്‍ ആരോപണ വിധേയനായ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി നടത്തി വരുന്ന സമരങ്ങളുടെ ഭാഗമായി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് രാവിലെ ജില്ലാ പൊലീസ് ആസ്ഥാനത്തേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ഏതാനും പ്രവര്‍ത്തകര്‍ ബാരിക്കേടുകള്‍ മറിക്കടന്ന് ജില്ലാ പൊലീസ് ആസ്ഥാനത്തേക്ക് നീങ്ങിയതോടെയാണ് പൊലീസ് ലാത്തി വീശിയത്. രാവിലെ 10.30ഓടെ വിദ്യാനഗര്‍ ഗവ.കോളേജ് പരിസരത്ത് നിന്ന് ആരംഭിച്ച പ്രകടനത്തില്‍ നിരവധി പ്രവര്‍ത്തകര്‍ അണിനിരന്നു. മുഖ്യമന്ത്രിയുടെ ലുക്ക്ഔട്ട് നോട്ടീസ് പതിച്ചുകൊണ്ടായിരുന്നു സംസ്ഥാനത്തുടനീളം യൂത്ത് ലീഗ് പ്രതിഷേധിച്ചത്.
കാസര്‍കോട്ട് നടന്ന പ്രതിഷേധത്തില്‍ യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അസീസ് കളത്തൂര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സഹീര്‍ ആസിഫ് സ്വാഗതം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍, ജില്ലാ പഞ്ചായത്തംഗങ്ങളായ പി.ബി ഷഫീഖ്, റഹ്‌മാന്‍ ഗോള്‍ഡന്‍, യൂത്ത്‌ലീഗ് നേതാക്കളായ റഫീഖ് കോളോട്ട്, എം.എ നജീബ്, ഷംസുദ്ദീന്‍ ആവിയില്‍, റൗഫ് ബാവിക്കര, റഹ്‌മാന്‍ തൊട്ടാന്‍, അനസ് എതിര്‍തോട്, ബാത്തിഷ പൊവ്വല്‍, ഹാരിസ് ചൂരി, എം.പി നൗഷാദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.