ജനറല്‍ ആസ്പത്രിയില്‍ രാത്രികാല പോസ്റ്റ്‌മോര്‍ട്ടം നിര്‍ത്തിയതില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് പ്രകടനം
കാസര്‍കോട്: കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ രാത്രികാല പോസ്റ്റ്‌മോര്‍ട്ടം പുന:സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് രാവിലെ ആസ്പത്രിയിലേക്ക് നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. ഗേറ്റ് തള്ളി യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ മുന്നേറാന്‍ ശ്രമിച്ചതിനെ പൊലീസ് തടഞ്ഞതിനെ തുടര്‍ന്ന് അല്‍പനേരം ഉന്തും തള്ളുമുണ്ടായി. തുടര്‍ന്ന് ആസ്പത്രി പരിസരത്ത് നടന്ന പ്രതിഷേധ യോഗം എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അസീസ് കളത്തൂര്‍ അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി സഹീര്‍ ആസിഫ് സ്വാഗതം […]

കാസര്‍കോട്: കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ രാത്രികാല പോസ്റ്റ്‌മോര്‍ട്ടം പുന:സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് രാവിലെ ആസ്പത്രിയിലേക്ക് നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. ഗേറ്റ് തള്ളി യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ മുന്നേറാന്‍ ശ്രമിച്ചതിനെ പൊലീസ് തടഞ്ഞതിനെ തുടര്‍ന്ന് അല്‍പനേരം ഉന്തും തള്ളുമുണ്ടായി. തുടര്‍ന്ന് ആസ്പത്രി പരിസരത്ത് നടന്ന പ്രതിഷേധ യോഗം എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അസീസ് കളത്തൂര്‍ അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി സഹീര്‍ ആസിഫ് സ്വാഗതം പറഞ്ഞു. എം.എ നജീബ്, യൂസഫ് ഉളുവാര്‍, കെ.എം ബഷീര്‍, ഹമീദ് ബെദിര, നൂറുദ്ദീന്‍ ബെളിഞ്ചം, എം.ബി ഷാനവാസ്, എം.പി നൗഷാദ്, ഹാരിസ് ബെദിര, മുഹമ്മദ് കുഞ്ഞി തായലങ്ങാടി, ഖാദര്‍ ആലൂര്‍, ഇര്‍ഷാദ് മൊഗ്രാല്‍, അബൂബക്കര്‍ കടാംകോട് തുടങ്ങിയവര്‍ സംബന്ധിച്ചു. ഹൈക്കോടതി വിധി ഉണ്ടായിട്ടും കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ രാത്രികാല പോസ്റ്റ്‌മോര്‍ട്ടം നടത്താത്തതില്‍ പ്രതിഷേധിച്ചായിരുന്നു യൂത്ത് ലീഗ് പ്രകടനം. രാത്രികാല പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നതിന് വേണ്ട സംവിധാനവും ഹ്യൂമണ്‍ റിസോഴ്‌സും സര്‍ക്കാര്‍ ഒരുക്കണമെന്നാവശ്യപ്പെട്ട് ഡോക്ടര്‍മാര്‍ സമരം ആരംഭിച്ചതോടെയാണ് രാത്രികാല പോസ്റ്റ്‌മോര്‍ട്ടം നിലച്ചത്.