യൂത്ത് ലീഗിന്റെ മണിപ്പൂര്‍ ഐക്യദാര്‍ഢ്യ റാലിയില്‍ പ്രതിഷേധമിരമ്പി

കാഞ്ഞങ്ങാട്: വംശവെറിയുടെ സംഘരൂപമായ ആര്‍.എസ്.എസിന്റെ അടുക്കളയില്‍ വേവിച്ചെടുത്ത ആശയങ്ങളാണ് മണിപ്പൂര്‍ കലാപങ്ങള്‍ക്ക് പിന്നിലെന്നും സംഘ്പരിവാര്‍ സ്‌പോണ്‍സേര്‍ഡ് കലാപമാണ് അവിടെ നടക്കുന്നതെന്നും മുസ്ലിം യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ. ഫൈസല്‍ ബാബു പറഞ്ഞു. മണിപ്പൂരില്‍ സമാധാനം പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റഇ കാഞ്ഞങ്ങാട് നഗരത്തില്‍ സംഘടിപ്പിച്ച മണിപ്പൂര്‍ ഐക്യദാര്‍ഢ്യ റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റാലിയില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്നു.ജില്ലാ പ്രസിഡണ്ട് അസീസ് കളത്തൂര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സഹീര്‍ ആസിഫ് […]

കാഞ്ഞങ്ങാട്: വംശവെറിയുടെ സംഘരൂപമായ ആര്‍.എസ്.എസിന്റെ അടുക്കളയില്‍ വേവിച്ചെടുത്ത ആശയങ്ങളാണ് മണിപ്പൂര്‍ കലാപങ്ങള്‍ക്ക് പിന്നിലെന്നും സംഘ്പരിവാര്‍ സ്‌പോണ്‍സേര്‍ഡ് കലാപമാണ് അവിടെ നടക്കുന്നതെന്നും മുസ്ലിം യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ. ഫൈസല്‍ ബാബു പറഞ്ഞു. മണിപ്പൂരില്‍ സമാധാനം പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റഇ കാഞ്ഞങ്ങാട് നഗരത്തില്‍ സംഘടിപ്പിച്ച മണിപ്പൂര്‍ ഐക്യദാര്‍ഢ്യ റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റാലിയില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്നു.
ജില്ലാ പ്രസിഡണ്ട് അസീസ് കളത്തൂര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സഹീര്‍ ആസിഫ് സ്വാഗതം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍, മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജി, എന്‍.എ ഖാലിദ്, വണ്‍ഫോര്‍ അബ്ദുല്‍ റഹ്‌മാന്‍, ബഷീര്‍ വെള്ളിക്കോത്ത്, കെ.കെ ബദ്‌റുദ്ദീന്‍, ടി.ഡി കബീര്‍, യൂസുഫ് ഉളുവാര്‍, പി.പി നസീമ ടീച്ചര്‍, എം.പി ജാഫര്‍, എം.ബി ഷാനവാസ്, എം.സി ശിഹാബ് മാസ്റ്റര്‍, എം.എ നജീബ്, എ.മുക്താര്‍, ഷംസുദ്ധീന്‍ ആവിയില്‍, ഹാരിസ് അങ്കക്കളരി, റഫീഖ് കേളോട്ട്, എം.പി നൗഷാദ്, ബാത്ത്ഷ പൊവ്വല്‍, നൂറുദ്ധീന്‍ ബെളിഞ്ച, അനസ് എതിത്തോട്, ഇര്‍ഷാദ് മൊഗ്രാല്‍, സയ്യിദ് താഹ തങ്ങള്‍, സവാദ് അംഗഡിമൊഗര്‍, നദീര്‍ കൊത്തിക്കാല്‍, റമീസ് ആറങ്ങാടി, നാസര്‍ ഇഡിയ, ബി.എം മുസ്തഫ, സിദ്ധീഖ് സന്തോഷ്‌നഗര്‍, ഹാരിസ് ബെദിര, റഹൂഫ് ബാവിക്കര, ഖാദര്‍ ആലൂര്‍, സലീല്‍ പടന്ന, വി.പി.പി ഷുഹൈബ്, എ.പി ഉമ്മര്‍, എല്‍.കെ ഇബ്രാഹിം, പാലാട്ട് ഇബ്രാഹിം, ഹംസ മുക്കൂട് പ്രസംഗിച്ചു.

Related Articles
Next Story
Share it