യൂത്ത് ലീഗ് നേതാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവം; നാലുപേര്‍ക്കെതിരെ വധശ്രമത്തിന് കേസ്

കാസര്‍കോട്: കഞ്ചാവ് വില്‍പ്പന സംബന്ധിച്ച് പൊലീസിന് വിവരം നല്‍കിയതിന് യൂത്ത് ലീഗ് നേതാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ നാലുപേര്‍ക്കെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തു. യൂത്ത് ലീഗ് കാസര്‍കോട് മുനിസിപ്പല്‍ ജോ. സെക്രട്ടറി ബഷീര്‍ കടവത്തി(37)ന്റെ പരാതിയില്‍ സഫാദ് അലി, ഹക്കീം, സഹലുദ്ദീന്‍, മുനാഫി എന്നിവര്‍ക്കെതിരെയാണ് വിദ്യാനഗര്‍ പൊലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസം രാത്രി ചാലക്കുന്ന് പെരുമ്പള റോഡിലാണ് സംഭവം. നാലംഗസംഘം ബഷീറിനെ തടഞ്ഞുനിര്‍ത്തി ബിയര്‍കുപ്പികൊണ്ട് തലക്കടിക്കുകയും കത്തികൊണ്ട് കഴുത്തിന് കുത്താന്‍ ശ്രമിക്കുകയുമായിരുന്നു. ഒഴിഞ്ഞുമാറിയതിനാല്‍ ബഷീറിന്റെ ചെവിക്കാണ് മുറിവേറ്റത്. ബഷീര്‍ […]

കാസര്‍കോട്: കഞ്ചാവ് വില്‍പ്പന സംബന്ധിച്ച് പൊലീസിന് വിവരം നല്‍കിയതിന് യൂത്ത് ലീഗ് നേതാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ നാലുപേര്‍ക്കെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തു. യൂത്ത് ലീഗ് കാസര്‍കോട് മുനിസിപ്പല്‍ ജോ. സെക്രട്ടറി ബഷീര്‍ കടവത്തി(37)ന്റെ പരാതിയില്‍ സഫാദ് അലി, ഹക്കീം, സഹലുദ്ദീന്‍, മുനാഫി എന്നിവര്‍ക്കെതിരെയാണ് വിദ്യാനഗര്‍ പൊലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസം രാത്രി ചാലക്കുന്ന് പെരുമ്പള റോഡിലാണ് സംഭവം. നാലംഗസംഘം ബഷീറിനെ തടഞ്ഞുനിര്‍ത്തി ബിയര്‍കുപ്പികൊണ്ട് തലക്കടിക്കുകയും കത്തികൊണ്ട് കഴുത്തിന് കുത്താന്‍ ശ്രമിക്കുകയുമായിരുന്നു. ഒഴിഞ്ഞുമാറിയതിനാല്‍ ബഷീറിന്റെ ചെവിക്കാണ് മുറിവേറ്റത്. ബഷീര്‍ മംഗളൂരു ആസ്പത്രിയില്‍ ചികിത്സയിലാണ്.

Related Articles
Next Story
Share it