യുവാവിനെ അക്രമിച്ച കേസില്‍ യൂത്ത് ലീഗ് നേതാവ് അറസ്റ്റില്‍

വിദ്യാനഗര്‍: യുവാവിനെ അക്രമിച്ച കേസില്‍ യൂത്ത് ലീഗ് നേതാവിനെ വിദ്യാനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ചെങ്കള പഞ്ചായത്ത് യൂത്ത് ലീഗ് വൈസ് പ്രസിഡണ്ട് ചെര്‍ക്കള മസ്ജിദ് റോഡിലെ അബ്ദുല്‍ഖാദര്‍ എന്ന സിദ്ധ (42)യാണ് അറസ്റ്റിലായത്. ചെര്‍ക്കള ബേര്‍ക്കയിലെ റഈസുദ്ദീ(37)നെ അക്രമിച്ച കേസിലാണ് അറസ്റ്റ്. വസ്തുവില്‍പ്പനയുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നായിരുന്നു അക്രമമെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. മെയ് രണ്ടിന് വൈകിട്ട് ആറ് മണിയോടെ ചെര്‍ക്കള ടൗണില്‍വെച്ചായിരുന്നു സംഭവം. ഒളിവില്‍പോയ മറ്റൊരു പ്രതി അബ്ദുല്ലകുഞ്ഞിയെ പൊലീസ് അന്വേഷിച്ചുവരികയാണ്.

Related Articles
Next Story
Share it